Just In
- 10 min ago
മഞ്ജു വാര്യര്‍ മോഹന്‍ലാലിന് നല്കിയ സര്‍പ്രൈസ്, ശരിക്കും തമാശയായിരുന്നു അതെന്ന് താരം, വീഡിയോ വൈറല്‍
- 10 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 11 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 11 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
Don't Miss!
- News
പണമുള്ള രാജ്യത്ത് വാക്സിന് അതിവേഗമെത്തുന്നു, ബാക്കിയുള്ളവര്‍... പ്രതിരോധം പാളിയെന്ന് യുഎന്‍!!
- Finance
ആപ്പിൾ ഫോൺ വാങ്ങുന്നവർക്ക് കിടിലൻ ഓഫർ; 5000 രൂപ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ
- Sports
ഇംഗ്ലണ്ട് സൂപ്പര്‍ താരം വെയ്ന്‍ റൂണി വിരമിക്കല്‍ പ്രഖ്യാപിച്ചു; ഡെര്‍ബി കൗണ്ടിയുടെ പരിശീലകനാവും
- Automobiles
2021 GSX-S125 അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി സുസുക്കി
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരു രക്ഷയുമില്ലെന്ന് ആരാധകർ , റിമി ടോമിയുടെ പുതിയ ചിത്രം വൈറലാകുന്നു...
വിചാരിച്ചാൽ സാധ്യമാകാത്തത് ഒന്നുമില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച കലാകാരിയാണ് റിമി ടോമി. ഗായിക അവതാരക, അഭിനേത്രി എന്നിങ്ങനെ കൈ വയ്ക്കാത്ത മേഖല വിരളമാണ്. ഇപ്പോൾ നൃത്തത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് റിമി. അടുത്തിടെ പുറത്തിറങ്ങിയ മ്യൂസിക്കൽ ആൽബത്തിലാണ് അതിമനോഹരമായി ചുവട് വെച്ച് പ്രിയ ഗായിക രംഗത്തത്തിയത് . പാട്ട് പാടി നൃത്തം ചെയ്ത റിമിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നൃത്തവും പാട്ടും മാത്രമല്ല റിമി ടോമിയുടെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. ഏവരേയും അത്ഭുതപ്പെടുത്തുന്ന മേക്കോവറിലാണ് റിമി പ്രേക്ഷകരുടെ ഇടയിൽ പ്രത്യക്ഷപ്പെടാറുള്ളത് റിമി ടോമിയുടെ മേക്കോവർ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച വിഷയമാകാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് റിമിയുടെ പുത്തൻ ചിത്രങ്ങളാണ്. പ്രിയ ഗായിക തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്.

ഗൗണിൽ അതിസുന്ദരിയായിട്ടാണ് റിമി പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഗൗണാണ് പ്രിയ ഗായിക ധരിച്ചിരിക്കുന്നത്. വസ്ത്രത്തിന് അനിയോജ്യമായ ആഭരണങ്ങളാണ് റിമി തിരഞ്ഞെടുത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മൂന്ന് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രേക്ഷാകഭിപ്രായമാണ് പുതിയ ലുക്കിന് ലഭിച്ചിരിക്കുന്നത്.

ഏത് വേഷത്തിലും റിമി ടോമി സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന താരം, തന്റെ എല്ലാ ചിത്രങ്ങളും സമൂമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഫോട്ടോഷൂട്ട് മാത്രമല്ല മേക്കപ്പില്ലാത്ത ചിത്രങ്ങളും പ്രിയ ഗായിക ചേർക്കാറുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേക്കപ്പില്ലെങ്കിലും റിമി സുന്ദരിയാണെന്നാണ് പ്രേക്ഷകർ പറയുന്നത്.

റിമിയുടെ ലുക്ക് പോലെ തന്നെ രൂപ മാറ്റവും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. വർക്കൗട്ടിലൂടേയും ഡയറ്റിലൂടേയും റിമി തന്റെ ശരീരഭാരം കുറയ്ക്കുകയായിരുന്നു. 68ൽ നിന്ന് 52 കിലോയായി ശരീര ഭാരം കുറിച്ചിരുന്നു. എന്നാൽ ഇത് അത്ര എളുപ്പമായിരുന്നില്ല എന്നാണ് റിമി പറയുന്നത്. തന്റെ ഡയറ്റിനെ കുറിച്ച് വളരെ വിശദമായി റിമി സംസാരിക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്തും വ്യായാമകാര്യങ്ങളിൽ റിമി ഏറെ ശ്രദ്ധാലുവായിരുന്നു. വീട്ടിൽ നിന്ന് വ്യായാമം ചെയ്യുന്നതിന്റെ വീഡിയോയും ചിത്രങ്ങളും റിമി പങ്കുവെച്ചിരുന്നു.

2012 ലായിരുന്നു ആദ്യമായി റിമി ടോമി ഡയറ്റ് ആരംഭിച്ചത്. ആദ്യം ഫോളോ ചെയ്തത് രണ്ട് മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കുന്ന ഡയറ്റാണ്. ഇപ്പോൾ രണ്ട് വർഷമായി ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങാണ് റിമി ഫോളോ ചെയ്യുന്നത്. ഇതിൽ അളവ് കുറച്ച് എല്ലാം കഴിക്കാം. ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ വർക്കൗട്ടും ചെയ്യണം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിമി ഇക്കാര്യം വെളിപ്പെടുത്തിയത്. . ഈ ഡയറ്റ് എടുക്കുമ്പോൾ കഴിയുന്നിടത്തോളം വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കണമെന്നും പ്രിയ ഗായിക പറയുന്നുണ്ട്.