For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു സ്വപ്നം കണ്ടാല്‍ അത് നേടിയെടുക്കണം, ഒരിക്കലും ഉപേക്ഷിച്ച് കളയരുത്'; ആത്മവിശ്വാസം പകര്‍ന്ന് റിമി ടോമി

  |

  മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് റിമി ടോമി. ഗായികയായും വിധി കര്‍ത്താവായും അവതാരകയായും റിമി ടോമി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. ഹാസ്യം നിറഞ്ഞ സംസാരവും ആരെയും സന്തോഷിപ്പിയ്ക്കുന്ന പാട്ടുമാണ് റിമിയെ കൂടുതല്‍ പ്രിയങ്കരിയാക്കുന്നത്. പാട്ടിനൊപ്പം അഭിനയത്തിലും റിമി ടോമി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2013-ല് അഞ്ച് സുന്ദരികള്‍, 2015 -ല് തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞി രാമായണം എന്നീ സിനിമകളിലും റിമി ടോമി അഭിനയിച്ചു.

  Rimi Tomy

  സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന ഗായികയാണ് റിമി ടോമി. വര്‍ക്ക് ഔട്ട് ഫോട്ടോകള്‍ പങ്കുവയ്ക്കുന്ന റിമി ടോമി ആരോഗ്യത്തില്‍ കാട്ടുന്ന ശ്രദ്ധയെ കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. വര്‍ഷങ്ങളായി മലയാളികള്‍ക്ക് അറിയാവുന്ന റിമി ടോമിയുടെ ഫിറ്റ്നെസിന്റെ രഹസ്യം എന്താണൈന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. സംഗീതവും, ആരോഗ്യവും പോലെ തന്നെ താരത്തിന്റെ യാത്രകളെ കുറിച്ചുളള വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയുക്കാറുണ്ട്.

  റിമി ടോമിയുടെ ഫാഷന്‍ സ്റ്റൈലുകളാണ് പ്രേക്ഷകര്‍ക്കിടയിലെ മറ്റൊരു ചര്‍ച്ച വിഷയം. താരത്തിന്റെ ഡ്രസ്സിംങ്ങ് സെന്‍സിലും മേക്കപ്പിലും ഹെയര്‍ സ്റ്റെലിലും വരുന്ന് മാറ്റങ്ങള്‍ ആരാധകരെ പലപ്പോഴും ആകര്‍ഷിക്കാറുണ്ട്. പലവേദികളില്‍, പല വേഷത്തിലായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫാഷന്‍ സ്‌റ്റൈല്‍ ആരാധകര്‍ പിന്തുടരുന്നു.

  തന്റെ മുപ്പത്തിയെട്ടാം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിച്ചു കൊണ്ട് താരം എടുത്ത ബ്ലോഗും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. കടമക്കുടിയിലെ ഹൗസ് ബോട്ട് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ താരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ആഘോഷത്തില്‍ റിമി ധരിച്ച മഞ്ഞ ഷിഫോണ്‍ ചുരിദാര്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. ചുരിദാറിന്റെ നെക്ക് സൈഡില്‍ ഡിസൈന്‍ ചെയ്തിട്ടുളള സില്‍വര്‍ ത്രെഡ് വര്‍ക്ക് വസ്ത്രത്തിന് കൂടുതല്‍ തിളക്കം നല്‍കുന്നു. സ്സോള്‍ ഡിസൈനിംങ്ങ് ആണ് വസ്ത്രം തയ്യാറാക്കിയിരിക്കുന്നത്.

  ചുരിദാറിനൊപ്പം താരത്തിന്റെ സിംപിള്‍ മേക്കപ്പും സൗന്ദര്യത്തിന് തിളക്കം കൂട്ടി. ആടിയും പാടിയും ആഘോഷമാക്കി കൊണ്ടാടിയ പിറന്നാള്‍ ദിനത്തിന്റെ വ്ളോഗ്ഗും താരം പങ്കുവെച്ചിരുന്നു. നിരവധി പേരാണ് താരത്തിന്റെ വ്ളോഗ്ഗില്‍ കമന്റും ലൈക്കും നല്‍കിയിരിക്കുന്നത്.

  അടുത്തിടെ റിമി ടോമി പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത് ആരാധക ശ്രദ്ധ നേടി. ഫ്‌ളോറല്‍ ഫ്രോക്കില്‍ തന്റെ പുത്തന്‍ ലുക്കിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുളത്. പച്ചയും, ഓറഞ്ചും, റോസും കോബിനേഷനുളള ഫ്രോക്കാണ് റിമി ടോമി ധരിച്ചിട്ടുളളത്. ഫുള്‍ സ്ലീവില്‍ തീര്‍ത്ത ഡ്രസ്സിന്റെ വൈഡ് നെക്ക് വര്‍ക്കാണ് റിമിയെ കൂടുതല്‍ സുന്ദരിയാക്കുന്നത്.

  വസ്ത്രത്തിന് ഇണങ്ങുന്ന തരത്തില്‍ ഉളള താരത്തിന്റെ സിംപിള്‍ മെക്കപ്പും ഫ്രീ ഹയര്‍ സ്‌ററൈലുമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. സിംപിള്‍ ആന്റ എലഗന്റ് ലുക്കെന്ന് ഇതിനെ വിശേഷപ്പിക്കാം. ബ്ലാക്ക് മെറ്റലിലുളള ലോങ്ങ് കമ്മലാണ് താരം ഡ്രസ്സിനൊപ്പം ധരിച്ചിരിക്കുന്നത്.

  'നിങ്ങള്‍ ഒരു സ്വപ്നം കണ്ടാല്‍ അത് നേടിയെടുക്കണം. അത് ഒരിക്കലും ഉപേക്ഷിച്ചു കളയരുത്' എന്നാണ് താരം ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചത്. നിരവധി പേരാണ് താരത്തിന്റെ പുത്തന്‍ ലുക്കിനെ പ്രശംസിച്ചു വന്നിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി പേര്‍ കമന്റുകളും ലൈക്കുകളും ചെയ്തിട്ടുണ്ട്.

  ഇതിന് മുന്‍പും താരം ഫ്‌ലോറല്‍ സാരി ലുക്കില്‍ എത്തിയിരുന്നു. വെള്ളസാരിയില്‍ ചുവപ്പ് പൂക്കളുളള ഡിസൈനുളള സാരിയാണ് റിമി പങ്കുവെച്ചത്. ഫുള്‍ സ്ലീവിലുളള സാരിയുടെ ബ്ലൗസായിരുന്നു റിമി ധരിച്ചത്.

  Read more about: rimi tomy
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X