For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് വില കൂടിയ വസ്ത്രങ്ങളോ മേക്കപ്പ് സാധനങ്ങളോ വാങ്ങാൻ സാധിക്കുമായിരുന്നില്ല,റിമിയുടെ വാക്കുകൾ വൈറലാവുന്നു

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. പിന്നണി ഗായികയായി കരിയർ ആരംഭിച്ച താരം പിന്നീട് അഭിനയം അവതരണം എന്നീ മേഖലകളിലും ചുവട് വയ്ക്കുകയായിരുന്നു. അവിടേയും തിളങ്ങാൻ റീമിയ്ക്ക് കഴിഞ്ഞിരുന്നു. അഭിനയത്തിൽ തുടർന്നില്ലെങ്കിലും അവതരണ മേഖലയിൽ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, ഷാരൂഖ് ഖാൻ എന്നിവരുമായുള്ള റിമി യുടെ അഭിമുഖം ഇന്നും സോഷ്യൽ മീഡിയയിലും യൂട്യൂബിലും വൈറലാണ്. വളരെ രസകരമായ അഭിമുഖമായിരുന്നു എന്നാണ് അന്ന് താരങ്ങൾ പറഞ്ഞത്.

  സാന്ത്വനം; അമരാവതിയിലേയ്ക്ക് മടങ്ങി പോകില്ലെന്ന് ഹരി, അഞ്ജലിയിൽ നിന്ന് സത്യങ്ങൾ അറിഞ്ഞ് അപ്പു...

  എല്ലാ പ്രായത്തിലുളളവരും റിമി ടോമിയുടെ ആരാധകരുടെ ലിസ്റ്റിലുണ്ട്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും വളരെ നല്ല ബന്ധമാണ് റിമിയും കാത്തു സൂക്ഷിക്കുന്നത്. സ്വന്തമായി ഒരു യുട്യൂബ് ചാനലും താരത്തിനുണ്ട്. പാചക വിശേഷങ്ങളും പാട്ട് വീഡിയോയുമായി റിമി എത്താറുണ്ട്. എല്ലാ വീഡിയോയും മികച്ച കാഴ്ചക്കാരെ നേടാറുമുണ്ട്. നിലവിൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോയായ സൂപ്പർ ഫോർ ജൂനിയയേഴ്സ് എന്ന പരിപാടിയുടെ ജഡ്ജാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ പരിപാടിക്ക് ലഭിക്കുന്നത്.

  തനിക്ക് ചെയ്യാൻ കഴിയാതെ പോയ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു, പ്രണവിനെ കുറിച്ച് മോഹൻലാൽ

  ഞാൻ തന്നെ എല്ലാവരോടും പറയും, വിവാഹത്തെ കുറിച്ച് സാന്ത്വനത്തിലെ അഞ്ജലി...

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റീമി ടോമിയുടെ ഒരു പഴയ അഭിമുഖമാണ്. തന്റെ കുടുംബത്തെ കുറിച്ചും സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചുമൊക്കെ റിമി പറയുന്നുണ്ട്. കാവ്യ മാധവൻ, അനൂപ് മേനോൻ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് താരം ഇക്കാര്യങ്ങൾ പറയുന്നത്. എല്ലാവരോടും വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് റിമി ടോമി.

  അനൂപ് മേനോന്റെ ചോദ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 'കുട്ടിക്കാലത്തെ റിമി ഇങ്ങനെ ആയിരുന്നുവെന്ന് വിശ്വസിക്കാൻ വയ്യ. റിമാർക്കബിൾ ചേഞ്ച് വന്ന ഏതെങ്കിലും പിരീഡ് ഉണ്ടായിരുന്നോ'എന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇതിന് മറുപടിയായിട്ടാണ് തന്റെ കുടുംബത്തെ കുറിച്ചും ചെറുപ്പ കാലത്തെ ജീവിതത്തെ പറ്റിയുമൊക്കെ റിമി പറയുന്നത്.''അനൂപ് മേനോൻ നല്ലൊരു മനുഷ്യൻ ആണ്. എത്ര തിരക്കുണ്ടെങ്കിലും വിളിക്കാൻ സമയം കണ്ടെത്താറുണ്ട്. മെസേജുകൾക്ക് ഒക്കെയും മറുപടിയും നൽകാറുണ്ടെന്നും റിമി പറയുന്നു.

  ഞാൻ പാലായിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഒരു കുട്ടിയാണ് ഞാൻ. ഇന്നത്തെ പോലെ ഇത്ര വിലകൂടിയ വസ്ത്രങ്ങൾ വാങ്ങാനോ, മേക്കപ്പ് സാധനങ്ങൾ വാങ്ങാനോ ഒന്നും ഒരു നിർവ്വാഹവും ഉണ്ടായിരുന്നില്ല. പക്ഷേ അന്ന് പതിനഞ്ചുവയസ്സാണ് പ്രായം. പതുക്കെ പതുക്കെയല്ലേ പലതും ഉണ്ടാവുക .ഓർമ്മകൾ വരുമ്പോൾ കണ്ണുകൾ നിറഞ്ഞു പോകുന്നു. ഇത് വെറും ആനന്ദാശ്രു തന്നെയാണ്. ദുഖത്തിന്റേതല്ല. എനിക്ക് ഇഷ്ടമല്ല ടിവിയിൽ ഇരുന്നു കരയാൻ.ആൾക്കാരെ കാണിച്ചുള്ള സഹതാപകണ്ണീർ എനിക്ക് ഇഷ്ടമല്ല. പക്ഷെ തുടങ്ങിയാൽ നിർത്താൻ പ്രയാസമാണെന്നു താരം പറയുന്നു.

  പരിപാടിയിൽ കാവ്യയും റിമിയോട് ചോദ്യവുമായി എത്തിയിരുന്നു.'' കുറച്ചുകാലമായി ചോദിക്കണം എന്ന് മനസ്സിൽ കൊണ്ടുനടന്ന ചോദ്യമാണെന്ന് പറഞ്ഞ് കൊണ്ടാണ് കാവ്യ ചോദ്യം ചോദിക്കുന്നത്. റീമി ടോമി എന്നാണോ റിമി ടോമി എന്നാണോ ശരിക്കുള്ള പേര്. നേരിട്ടത് തീർക്കണം എന്നായിരുന്നു പക്ഷേ ഇപ്പോഴാണ് അവസരം ലഭിച്ചതെന്നും കാവ്യ'' വീഡിയോയിൽ പറയുന്നു.

  Recommended Video

  കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പേടി..അനുഭവം പങ്കുവെച്ച് റിമി ടോമി | FilmiBeat Malayalam

  അത് നല്ല ചോദ്യം ആയിരുന്നു കാവ്യ ചോദിച്ചതെന്ന് പറഞ്ഞു കൊണ്ടാണ് പ്രിയ ഗായിക ചോദ്യത്തിന് ഉത്തരം നൽകിയത്. ഒപ്പം അഭിമുഖത്തിൽ കാവ്യയെ കുറിച്ചും വാചാലയാവുന്നുണ്ട്. ഞാൻ കണ്ടു തുടങ്ങിയപ്പോൾ മുതൽ മലയാളസിനിമയിൽ ഏറ്റവും തിളങ്ങി നിൽക്കുന്ന ഹീറോയിൻ ആണ് കാവ്യ. നല്ല സുഹൃത്താണ് കാവ്യ. എന്റെ പാലായിലുള്ള വീട്ടിൽ ആണെങ്കിലും ഇവിടെ ആണെങ്കിലും ആ വഴി പോകുമ്പോൾ നമ്മൾ വിളിച്ചില്ലെങ്കിലും കയറിയ വരാൻ കാണിക്കുന്ന ആ മനസ്സ്, നല്ല ഒരു മനസ്സ് ഉള്ള ആളാണ് കാവ്യ. ഞാൻ ശരിക്കും റീമി ടോമി ആണ്. റിമി ടോമിയല്ല. ആളുകൾ വിളിച്ചു വിളിച്ചു റിമി ആയതാണെന്ന് താരം കാവ്യയുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

  Read more about: rimi tomy
  English summary
  Singer Rimi Tomy Opens Up About Her Past Life , Throwback interview Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X