Just In
- 41 min ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 1 hr ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 2 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 3 hrs ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
Don't Miss!
- News
ഹൈക്കമാന്റിന് നന്ദി പറഞ്ഞ് കെ സുരേന്ദ്രന്; ഉമ്മന്‍ ചാണ്ടി എത്തിയത് ബിജെപിക്ക് കാര്യം എളുപ്പമാക്കി
- Automobiles
റിപ്പബ്ലിക് ദിന പരേഡിൽ വോക്കൽ ഫോർ ലോക്കൽ സന്ദേശവുമായി ടാറ്റ നെക്സോൺ ഇവി
- Sports
IPL 2021: താരലേലത്തിനു അരങ്ങൊരുങ്ങി- തിയ്യതി പ്രഖ്യാപിച്ചു, ചെന്നൈ വേദിയാവും
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നമ്മള് പറയുന്ന സത്യത്തെക്കാള്‍ മറ്റൊരാളുടെ നുണയാണ് എല്ലാവരും വിശ്വസിക്കുന്നതെന്ന് റിമി ടോമി
ഈ ലോക്ഡൗണ്‍ കാലം ഏറ്റവുമധികം ആഘോഷമാക്കിയ താരമാണ് റിമി ടോമി. വീട്ടിലിരിക്കേണ്ടി വന്ന സാഹചര്യത്തില്‍ ഒരു നിമിഷം പോലും വെറുതേ കളയാതെ റിമി തിരക്കിലായിരുന്നു. വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ച് അവിശ്വസിനീയമായ മേക്കോവറാണ് നടത്തിയത്. കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിട്ടുള്ള റിമിയുടെ ഫോട്ടോസ് നിരന്തരം പുറത്ത് വരാറുണ്ട്.
ഇപ്പോഴിതാ ഒരു ദേവിയെ പോലെ അണിഞ്ഞൊരുങ്ങി വന്ന റിമിയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാവുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്മണി ദാസാണ് റിമിയെ സുന്ദരിയാക്കിയത്. വിന്റേജ് കലണ്ടറിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നിത്. 'തന്റെ മുടി സെറ്റ് ചെയ്തതും മേക്കപ്പ് ചെയ്തതും ജാന്‍ മണി ദാസ് ആണ്. വളരെയധികവും കഴിവുള്ള സൗത്ത് ഇന്ത്യയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരില്‍ ഒരാള്‍ ജാന്മണിയാണ്. ഐ ലവ് യൂ ജാനു എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ റിമി കൊടുത്ത ക്യാപ്ഷന്‍.
പര്‍പ്പിള്‍ ബ്ലൂ നിറമുള്ള പ്രിന്റഡ് പട്ട് സാരിയാണ് റിമിയുടെ വേഷം. രാജകീയ പ്രൗഢി വിളിച്ചോതുന്ന തരത്തിലുള്ള വലിയ ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഒരു ദേവിയോ, മഹാലക്ഷ്മിയെ പോലെയോ റാണി പോലെയൊക്കെ തോന്നുമെന്നാണ് കൂടുതല്‍ പേരുടെയും അഭിപ്രായം. അടുത്ത കാലത്ത് കണ്ടതില്‍ വച്ച് റിമിയുടെ ഏറ്റവും നല്ല ചിത്രങ്ങള്‍ ഇതാണെന്നും പലരും കമന്റുകളില്‍ പറയുന്നു.
മെലിഞ്ഞിരുന്ന റിമി പുതിയ ചിത്രങ്ങളില്‍ തടിച്ചുരുണ്ട് ഇരിക്കുന്ന ഗെറ്റപ്പിലാണ്. സാരി ഉടുപ്പിച്ചതിലുള്ള വ്യത്യസ്തതയാണ് റിമിയുടെ പുതിയ മേക്കോവറിന് പിന്നിലെന്ന് വ്യക്തമാണ്. അതേ സമയം ആരാധകര്‍ക്ക് ഗുഡ്നൈറ്റ് പറഞ്ഞ് കൊണ്ടുള്ള താരത്തിന്റെ പുതിയ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. 'നമ്മള് പറയുന്ന സത്യത്തെക്കാള്‍ ലോകം വിശ്വസിക്കുന്നത് നമ്മളെ കുറിച്ച് മറ്റൊരാള്‍ പറയുന്ന കള്ളങ്ങളാണ്' എന്നാണ് റിമി പറയുന്നത്. ഈ പോസ്റ്റ് കൊണ്ട് റിമി ഉദ്ദേശിച്ച കാര്യം എന്താണെന്നുള്ള കാര്യം വ്യക്തമല്ലെങ്കിലും ഇതും ചർച്ചയാവുകയാണ്.
ഗായിക രഞ്ജിനി ജോസ്, നടിമാരായ സനുഷ, എലീന പടിക്കല്‍, പാരീസ് ലക്ഷ്മി, തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് റിമിയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ശിവകാമി ദേവിയെ പോലെയുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ റിമിയ്ക്ക് ഒന്നും കൂടി അഭിനയത്തിലേക്ക് ചുവടുവെക്കാമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം