കർത്താവിന് മുന്നിൽ നിറ കണ്ണുകളുമായി റിമി ടോമി, കണ്ണ് നിറഞ്ഞെന്ന് പ്രേക്ഷകരും...

ഗായിക, അവതാരിക, അഭിനേത്രി എന്നിങ്ങനെ റിമി ടോമി കൈ വയ്ക്കാത്ത മേഖല ഒന്നും തന്നെയില്ല. ഗായികയായി എത്തി പിന്നീട് ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. ഇപ്പോൾ സോഷ്യൽമീഡിയയിലും ചുവട് ഉറപ്പിച്ചിരിക്കുകയാണ് താരം. ലോക്ക് ഡൗൺ കാലത്താണ് റിമി സമൂഹമാധ്യമങ്ങളിൽ സജീവമായത്. സ്വന്തമായിി ഒരു യൂട്യൂബ് ചാനലുണ്ട് താരത്തിന്. പാചകത്തിലൂടെ ആരംഭിച്ച യൂട്യൂബ് ചാനലിന് മികച്ച കാഴചക്കാരുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ 1.91 സബ്സ്ക്രൈബേഴ്സിനെയാണ് റിമി ടോമി സ്വന്തമാക്കിയിരിക്കുന്നത്.

rim tomy

വർക്കൗട്ട് , പാചക പരീക്ഷണങ്ങളവുമായിട്ടാണ് റിമി ടോമി ആദ്യം യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോഴിത തന്റെ പുതിയ സംരംഭവുമായി പ്രിയഗായിക എത്തിയിരിക്കുകയാണ്. ആദ്യത്തെ കവർ ഗാനമാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.ഒരു മൗനവേദനയില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് റിമി പാടുന്നത്. കണ്ണീരോടെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന റിമിയെയാണ് വീഡിയോയില്‍ കാണുന്നത്. നാല് ദിവസം കൊണ്ട് 10 k കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്.

ദിവസങ്ങൾഡക്ക് മുൻപ് തന്നെ തന്റെ പുതിയ കവർ ഗാനത്തെക്കുറിച്ച്‌ റിമി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. എല്ലാവരും കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും റിമി വീഡിയോയിൽ പറഞ്ഞിരുന്നു. സ്വന്തമായി ചെയ്യുന്ന ആദ്യത്തെ കവർ ഗാനമാണെന്നും എല്ലാവരുടേയും പിന്തുണ തനിക്ക് വേണമെന്നും റിമി പറഞ്ഞിരുന്നു. റിമിയുടെ അഭ്യർഥന പോലെ നിരവധി ആളുകൾ വീഡിയോ കണ്ട് കമന്റുമായെത്തിയിരുന്നു. ഹൃദയം തൊട്ടുള്ള ആലാപനം കണ്ണു നിറയ്ക്കുന്നു എന്നാണ് ആരാധകര്‍ അധികവും പറയുന്നത്. പള്ളിയിൽ പോയി പ്രാർഥിക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ ഈ വീഡിയോ മനസ്സിന് ഏറെ ആശ്വാസവും പ്രത്യാശയും നൽകുന്നെന്നും പറയുന്നുണ്ട്. വീഡിയോ കണ്ടവർക്കെല്ലാം റിമി നന്ദിയും പറഞ്ഞിട്ടുണ്ട്. പുതിയ ഗാനത്തിനായുള്ള പ്രതീക്ഷയും പ്രേക്ഷകർ പങ്കുവെയ്ക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് റിമി ടോമി. ഇൻസ്റ്റഗ്രാമിലൂടെ തന്റ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്. റിമി ടോമിയുടെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പലപ്പോഴും മേക്കപ്പ് ഇല്ലാതേയും താരം പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. ബിഗ് ബോസ് താരം ഷിയാസ് കരീം , പ്രിയങ്ക ഉൾപ്പെടെയുള്ളവർ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X