നിങ്ങളുടെ ചേച്ചിയായതിൽ അഭിമാനം, ഭാഗ്യവതിയാണ് ഞാൻ, ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ച് റിമി

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഗായിക റിമി ടോമിയുടേത്. അമ്മയും സഹോദരനും സഹോദരിയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതരാണ്. റിമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. തന്റെ സംഗീത വിശേഷത്തിനോടൊപ്പം റിമി കുടുംബവിശേഷവും പങ്കുവെയ്ക്കാറുണ്ട്. അമ്മയും സഹോദരങ്ങളുമൊക്കെ പ്രിയഗായികയ്ക്കൊപ്പം യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറവാവുന്നത് സഹോദരൻ റിങ്കുവിനെ കുറിച്ചുള്ള കുറിപ്പാണ്. നടി മുക്തയുടെ ഭർത്താവാണ് റിങ്കു. റിമിയ്ക്കൊപ്പം പരിപാടികളിൽ കൂടെ പോകുന്നത് സഹോദരനാണ്. ലേറ്റസ്റ്റ് പോയ യാത്രക്കിടയിൽ ഉണ്ടായ സംഭവമാണ് റിമി ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നത്. ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സഹോദരനെ കുറിച്ചേർത്ത് അഭിമാനമുണ്ടെന്ന് പ്രിയഗായിക പറയുന്നത്.

റിമിയുടെ വാക്കുകൾ

പ്രിയഗായികയുടെ വാക്കുകൾ ഇങ്ങനെ... ഈ ട്രിപ്പില്‍ എനിക്ക് ഏറ്റവും ടച്ചിംഗായി തോന്നിയ ഒരു ക്യൂട്ട് കെട്ടിപ്പിടുത്തം. നമ്മുടെ ആരോ പോലെ എത്ര സ്‌നേഹത്തോടെയാ ആ കുഞ്ഞ് ഹഗ് ചെയ്തത്. റിങ്കുവും റീനുവും എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ്. ഒരുപക്ഷെ, അധികം സ്മാര്‍ട്ട് ടോക്കറ്റീവ് സ്‌റ്റൈലിഷ് ഒന്നും അല്ലായിരിക്കും. അവരവരുടെ ഫാമിലിയെ നന്നായി നോക്കുന്നവരാണ് ഇരുവരും. ഫാമിലിക്ക് പുറത്ത് വേറൊരു ലോകം ഉണ്ടെന്ന് തോന്നല്‍ പോലുമില്ലാത്ത രണ്ടുപേര്‍, പിന്നെ പൈസയുടെ വില അറിഞ്ഞ് ജീവിക്കുന്നവരാണ്. അതും പറയണല്ലോ, അവരാണ് എന്റെ ചേട്ടനും ചേച്ചിയും എന്ന് തോന്നിയിട്ടുണ്ട്. അത്രം പക്വതയുണ്ട്. നിങ്ങളുടെ ചേച്ചി എന്ന് പറയുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്.

സഹോദരങ്ങളെ  കുറിച്ച്

വീണ്ടും വീണ്ടും ഒരോ നിമിഷവും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഒരുപക്ഷേ, ഞാന്‍ ആദ്യമായിട്ടാവും ഇവരെ പറ്റി പറയുന്നത്. എന്തോ ഈ വീഡിയോ കണ്ടപ്പോള്‍ പെട്ടെന്ന് എഴുതാന്‍ തോന്നി. ഒരുപക്ഷേ, ഇത്രേം പാവം അവര് തന്നെയാണെന്ന് ഞാന്‍ അവരോട് പറയാറുണ്ട്. അതിന്റെ കേട് ചേച്ചി തീര്‍ക്കുന്നുണ്ടല്ലോ എന്ന് റിമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കുട്ടിയുടേയും റിങ്കു ടോമിയുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

കമന്‌റ്

നിരവധി പേരാണ് റിമിയുടെ കുറിപ്പിന് ലഭിച്ചിരിക്കുന്നത്. ചെറുപ്രായത്തില്‍ ഇത്രേം ഹാര്‍ഡ് വര്‍ക്കിംഗ്, ക്യൂട്ട് ലിറ്റില്‍ ഗേള്‍ എന്നായിരുന്നു മുക്തയുടെ കമന്റ്. കണ്‍മണി കാണണ്ട പപ്പേയെന്നും മുക്ത കുറിച്ചിരുന്നു. ദീപ്തി വിധുപ്രതാപ്, ഷിയാസ് കരീം, ആര്‍ജെ മിഥുന്‍ തുടങ്ങി നിരവധി പേരാണ് റിമിയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. ചേച്ചിയുടെ കുടുംബത്തില്‍ എല്ലാരേയും ഇഷ്ടമാണ്. സൂപ്പര്‍ ഫാമിലിയാണ്. നിങ്ങളുടെ വ്‌ളോഗ് കാണുമ്പോള്‍ത്തന്നെ അത് മനസ്സിലാവുമെന്നും ആരാധകര്‍ പോസ്റ്റിന് ചുവടെയായി കുറിക്കുന്നു.

പ്രിയപ്പെട്ട റിമി

ലോക്ക് ഡൗൺ കാലത്തായിരുന്നു റിമി ടോമി സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാവുന്നത്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു. പാചക വീഡിയോ ആയിരുന്നു ആദ്യം പങ്കുവെച്ചത്. വീഡിയോകളെല്ലാം പെട്ടെന്ന് തന്നെ വൈറലാവുകയായിരുന്നു. പിന്നീട് തന്റെ മേക്കോവർ, വർക്കൗട്ട് ,ഡയറ്റ് വീ‍ഡിയോകളൊക്കെ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച മേക്കോവറായിരുന്നു റിമി ടോമിയുടേത്. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന റിമി ദിവസങ്ങൾ ചെല്ലുന്തോറും കൂടുതൽ ചെറുപ്പമായി വരുകയാണ്. ഫിറ്റനസിന്‌റെ കാര്യത്തിൽ റിമി പ്രേക്ഷകർക്ക് മാത്യകയാണ്. ദിവസങ്ങൾക്ക് മുൻപ് തന്റെ പ്രായം വെളിപ്പെടുത്തി കൊണ്ട് താരം രംഗത്ത് എത്തിയിരുന്നു. ഡേറ്റ് ബെർത്താണ് ഇൻസ്റ്റഗ്രാമിൽ പരസ്യപ്പെടുത്തിയത്. പ്രായം ഒരുപാട് കണക്ക് കൂട്ടേണ്ട എന്ന് പറഞ്ഞാണ് ജനന തീയതി കുറിച്ചത്.

വീഡിയോ കാണാം

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X