കഷ്ടപ്പാടുകൾ നിറഞ്ഞ യൗവ്വനം, മകളെക്കാൾ ഡബിൾ സ്ട്രോങ്ങ്; ഈ തള്ളയുടെ വയറ്റിൽ നിന്നാണോ ഈ കൊച്ച് വന്നത്?; റാണി

എപ്പോഴും പുഞ്ചിരിയോടെയും ഊർജ്ജസ്വലതയോടെയും മാത്രമെ മലയാളികളുടെ ഹൃദയം കീഴടക്കിയ പ്രിയ ​ഗായിക റിമി ടോമി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. ഏഞ്ചൽ വോയ്‌സ് എന്ന ട്രൂപ്പിലൂടെയാണ് റിമി ഗായികയായി കരിയർ ആരംഭിച്ചത്. അങ്ങനെ ഒരു ഷോയ്ക്കിടെയാണ് മിമിക്രി ആർട്ടിസ്റ്റും സംവിധായകനും നടനും ഗാനരചയിതാവുമായ നാദിർഷ താരത്തെ കണ്ടെത്തി സംവിധായകൻ ലാൽ ജോസ്, സംഗീതസംവിധായകൻ വിദ്യാസാഗർ എന്നിവരുടെ അടുത്തേക്ക് ശുപാർശ ചെയ്തത്.

അവിടെ നിന്നാണ് റിമിയുടെ കരിയറിൽ വലിയൊരു ടേണിങ് പോയിന്റ് സംഭവിക്കുന്നതും മലയാളത്തിലെ പിന്നണി ​ഗായകരുടെ മുൻനിരയിലേക്ക് ഉയർന്ന് വരുന്നതും. എപ്പോഴും എനർജറ്റിക്കും ഫണ്ണും ആക്ടീവുമാണ് റിമി. ചടഞ്ഞ് ഒതുങ്ങിക്കൂടി ഇരിക്കുന്ന റിമിയെ പ്രേക്ഷകർ ഒരിക്കലും കണ്ടിട്ടുണ്ടാവില്ല.

Rimi Tomy
Photo Credit: Rimi Tomy / Instagram

റിമി പവർ ഹൗസാണെങ്കിൽ അമ്മ റാണി അതിനേക്കാൾ പത്തിരട്ടി സ്ട്രോങ്ങാണ്. റിമിയെപ്പോലെ റാണിയും എപ്പോഴും പോസിറ്റിവിറ്റിയോടെ ജീവിതത്തെ നോക്കി കാണുകയും എല്ലാവരേയും സന്തോഷിപ്പിച്ച് ജീവിക്കുകയും ചെയ്യുന്നയാളാണ്. കഷ്ടപ്പാടുകൾ നിറഞ്ഞ യൗവ്വനമായിരുന്നു റാണിയുടേത്. പിന്നാലെ പ്രിയ ഭർത്താവിനേയും നഷ്ടപ്പെട്ടു. പക്ഷെ തളർന്നിരിക്കാതെ മൂന്ന് മക്കളേയും നല്ല നിലയിൽ എത്തിച്ചു.

ഇന്ന് റാണി തന്റെ സ്വപ്നങ്ങളെല്ലാം മക്കളുടെ പിന്തുണയോടെ സാധിച്ച് എടുക്കുകയാണ്. സ്റ്റേജിൽ റിമിയാണ് താരമെങ്കിൽ വീട്ടിലെ സൂപ്പർസ്റ്റാർ അമ്മ റാണിയാണ്. സോഷ്യൽമീഡിയയിൽ സജീവമായശേഷം റാണിക്കും ആരാധകർ ഏറെയാണ്. പാട്ട്, നൃത്തം, അഭിനയം, പാചകം തുടങ്ങി എല്ലാ മേഖലയിലും സജീവം. അടുത്തിടെ മരുമകൾ മുക്തയ്ക്കൊപ്പം റാണി ഫ്ലവേഴ്സ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.

വീട്ടിൽ ഞാനാണ് പണ്ടും ഏറ്റവും ആക്ടീവ്. ഞാൻ ഇൻസ്റ്റ​ഗ്രാമിൽ ആക്ടീവായി തുടങ്ങിയതിന് കാരണം മുത്താണ് (മുക്ത). ഞങ്ങൾ രണ്ടുപേരും കൂടി ഒരു റീൽ ചെയ്തിരുന്നു. അവിടെ നിന്നാണ് ആരംഭം. എന്റെ അപ്പച്ചൻ വലിയ പാട്ടുകാരനായിരുന്നു. ആ പാട്ടാണ് റിമിക്ക് കിട്ടിയിരിക്കുന്നത്. ഞാൻ എല്ലാവരേയും പിറകിൽ നിന്ന് സപ്പോർട്ട് ചെയ്യും അത്രമാത്രം. പിന്നെ എന്റെ മോള് ഒരു സിങറും മരുമകൾ ഒരു നായികയുമാകുമ്പോൾ നമ്മളും എന്തെങ്കിലുമൊക്കെയാകണ്ടേ?.

അല്ലെങ്കിൽ ഇതെന്തൊരു തള്ളയാണ് ഈ തള്ളയുടെ വയറ്റിൽ നിന്നാണോ ഈ കൊച്ച് വന്നതെന്ന് ആളുകൾ ചോദിക്കില്ലേ?. ഞാൻ എന്റെ സന്തോഷത്തിന് വേണ്ടിയാണ് കുക്കിങ് ചെയ്യുന്നതും പാട്ട് പാടുന്നതും റീൽ ചെയ്യുന്നതുമെല്ലാം. ഇത്രയധികം ആളുകൾ എന്റെ റീലുകൾ കാണുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരുപാട് കമന്റ്സ് വരാറുണ്ട്.

Rimi Tomy Rani Tomy
Photo Credit: Rimi Tomy / Instagram

പക്ഷെ ഒരെണ്ണം പോലും മോശം കമന്റില്ല. ഡാൻസ് ഞാൻ പഠിക്കുന്നുണ്ട്. പണ്ട് പാലായിൽ ഒരു ഡാൻസ് സ്കൂൾ ഞാൻ നടത്തിയിരുന്നു. പിന്നീട് അത് ടോമിച്ചൻ മരിച്ചശേഷം നിർത്തി. കയ്യും കാലുമൊക്കെ ഓടുന്നത് വരെ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ് എന്റെ ആ​ഗ്രഹം. ഞാൻ നന്നായി ഭക്ഷണം ഉണ്ടാക്കും. പക്ഷെ റിമി ഒന്നും ഉണ്ടാക്കാൻ സമ്മതിക്കില്ല. ഭക്ഷണം കഴിച്ചാല്‌‍ തടിവെക്കുമോയെന്ന ഭയമാണ് അവൾക്കെന്നും റാണി പറയുന്നു.

നിത്യ ദാസായിരുന്നു പരിപാടിയുടെ അവതാരക. ഒരുമിച്ച് വിദേശത്ത് പ്രോ​ഗ്രാമിന് പോയിരുന്ന കാലത്ത് റാണിക്കും റിമിക്കും എസ്കലേറ്റർ ഭയമായിരുന്നുവെന്ന് നിത്യയും ഓർത്തെടുത്തു. എസ്കലേറ്റ‍റിൽ കയറാൻ എനിക്ക് ആദ്യമൊക്കെ പേടിയായിരുന്നു. വിദേശയാത്ര പോകുമ്പോഴാണ് ആദ്യമായി ഇത് കാണുന്നത് റാണി പറഞ്ഞു. എസ്കലേറ്റ‍ർ കണ്ടതും റിമി പുറകോട്ട് ഓടി.

പാമ്പിനെ ചവിട്ടിയതുപോലെ ‍ഞാനും ഓടി. സാരിയുടുത്ത് എസ്കലേറ്റ‍റിൽ കയറിയാൽ അത് കുടുങ്ങി വീഴുമെന്നും അങ്ങനെ ഒരു പെൺകുട്ടിക്ക് സംഭവിച്ചിട്ടുണ്ടെന്നും ഒരിക്കൽ എന്നോട് എംജി ശ്രീകുമാർ സാർ പറഞ്ഞിരുന്നു. അത് കൂടി കേട്ടപ്പോൾ പേടി ഇരട്ടിയായി. രാത്രി ഉറക്കംപോലും നഷ്ടപ്പെട്ടിട്ടുണ്ട്. അതുപോലെ പത്തായിരം പ്രാവശ്യത്തിൽ അധികം ഫ്ലൈറ്റിൽ കയറിയിട്ടുണ്ടെങ്കിലും ഇപ്പോഴും റിമിക്ക് ഫ്ലൈറ്റ് യാത്ര പേടിയാണ്.

മമ്മിയെന്നും പറഞ്ഞ് കിടന്ന് കാറും. ഞാൻ ഒരു കുരിശുംകൊണ്ടാണ് ഫ്ലൈറ്റിൽ കയറാറ്. അങ്ങനെയാണ് ധൈര്യം സംഭരിക്കുന്നത്. എസ്കലേറ്ററിന്റെ പേടി എനിക്ക് പോയി എന്നും റാണി പറയുന്നു. അരമണിക്കൂർ പോയത് അറിഞ്ഞില്ലെന്നാണ് റാണിയുടേയും മുക്തയുടേയും അഭിമുഖത്തിന് വന്ന പ്രേക്ഷക പ്രതികരണങ്ങൾ.

More from Filmibeat

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X