For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇപ്പോൾ ബെൽറ്റിടാതെ സാരിയുടുത്ത് പെർഫോം ചെയ്യാം, ആ മാറ്റത്തെ കുറിച്ച് റിമി ടോമി

  |

  താരങ്ങളുടെ മേക്കോവറും ഫിറ്റ്നസ്സും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്. മേക്കോവറിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് റിമി ടോമി. കഠിനമായി പരിശ്രമിച്ചാൽ ഫലം ലഭിക്കുമെന്ന് റിമി സ്വന്തം ജീവിതത്തിലൂടെ തന്നെ തെളിക്കുകയായിരുന്നു. ഫിറ്റ്നസ്സിനെ സ്നേഹിക്കുന്നവർക്ക് പ്രിയ ഗായിക ഒരു പ്രചോദനമാണ്.

  മേക്കോവറിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുക മാത്രമല്ല തന്റെ ഫിറ്റ്നസ് രഹസ്യവും റിമി പങ്കുവെയ്ക്കാറുണ്ട്. ഭക്ഷണത്തെ കുറിച്ചും ഡയറ്റുകളെ കുറിച്ചുമൊക്കെ വളരെ വിശദമായിട്ട് തന്നെ സംസാരിക്കാറുണ്ട്. കൂടാതെ ആരോഗ്യപരമായ ആരാധകരുടെ സംശയങ്ങൾക്കും താരം മറുപടി നൽകാറുമുണ്ട്. ഇപ്പോഴിത മെലിഞ്ഞു കഴിഞ്ഞപ്പോഴുള്ള മോഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് റിമി ടോമി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയഗായിക ആ കാര്യം വെളിപ്പെടുത്തിയത്.

  ശരീരഭാരം കുറയ്ക്കുക എന്നതിൽ ഉപരി താൻ ലക്ഷ്യത്തിൽ എത്തിച്ചേർന്നെന്നും റിമി പറയുന്നുണ്ട്. പൊക്കത്തിനനുസരിച്ചുള്ള ഭാരത്തിൽ എത്തിച്ചേർന്നതിനെ കുറിച്ചായിരുന്നു പറഞ്ഞത്. ഇപ്പോൾ ഹൈറ്റിന് അനുസരിച്ചുള്ള വെയിറ്റ് ആയിരിക്കുകയാണെന്നും ഇത് നിലനിർത്തി കൊണ്ടു പോകുക എന്നതാണ് ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. അഞ്ച് അടി രണ്ട് ഇഞ്ചാണ് തന്റെ ഉയരം. അതുകൊണ്ട് ഐഡിയൽ വെയിറ്റ് 52 ആയിരിക്കണം. ഇപ്പോൾ തന്റെ ഭാരം 52 ആണെന്നും റിമി കൂട്ടിച്ചേർത്തു.

  റിമി ടോമിയുടെ ഈ മോക്കോവറിന് പിന്നിൽ നടി ഭാവനയ്ക്ക് ഒരു പങ്കുണ്ട്. ഒന്ന് മെലിഞ്ഞ് നോക്കൂ എന്നുള്ള നടിയുടെ വാക്കാണ് റിമിക്ക് പ്രചോദനമായത്. ശരീര ഭാരം കുറഞ്ഞപ്പോൾ കൂടുതൽ ഹാപ്പിയായി എന്നാണ് റിമി പറയുന്നത്. പണ്ടൊക്കെ നിരവധി വസ്ത്രങ്ങൾ ചേരാത്തത് കൊണ്ട് മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ അതൊക്കെ ഇന്ന് ഉപയോഗിക്കാൻ പറ്റുന്നുണ്ട്. കൂടാതെ നേരത്തെ അടിക്കടി വയറിന് അസുഖങ്ങൾ വരുമായിരുന്നു. എന്നാൽ ഭക്ഷണം നിയന്ത്രിച്ചതോടെ അതൊക്കെ മാറിയെന്നും റിമി അഭിമുഖത്തിൽ പറഞ്ഞു.

  ഡയറ്റ് ശീലമാക്കിയപ്പോൾ ജീവിതത്തിൽ നിരവധി മാറ്റം വന്നുവെന്നും റിമി ടോമി പറയുന്നു. ഭക്ഷണം എന്നുമെന്റെ വീക്‌നെസായിരുന്നു. ഒരു പ്ലേറ്റ് നിറയെ ചോറും മീൻകറിയും കഴിച്ചിരുന്ന ഞാൻ പതിയെ പച്ചക്കറികൾ കഴിക്കാൻ തുടങ്ങി. ഇപ്പോൾ ഒരു ബൗൾ നിറയെ പച്ചക്കറി എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തും. നന്നായി വെള്ളം കുടിക്കും. ബെൽറ്റിടാതെ, സാരിയുടുത്ത് പെർഫോം ചെയ്യാൻ കഴിയുമെന്നും പ്രിയഗായിക പറഞ്ഞു.

  വണ്ണമുണ്ടായിരുന്ന സമയത്ത് റിമി നേരിട്ടിരുന്ന പ്രശ്നങ്ങളിലൊന്നായിരുന്നു വയറ് കാണുക എന്നത്. സാരി ഉടുക്കുമ്പോഴായിരുന്നു ഇത് കൂടുതൽ പ്രശ്നമാകുന്നത്. ഇതിനായി സാരിയുടുക്കുമ്പോഴെല്ലാം ബെൽറ്റ് മുറിക്കി കൊട്ടുമായിരുന്നു. പലപ്പോഴും സ്റ്റേജ് പ്രോഗ്രാമിനു പോകുമ്പോള്‍ എല്ലാവരും പറയും സാരിയുടുക്കുന്നതാണ് നല്ലതെന്ന്. പക്ഷേ മൂന്നും നാലും മണിക്കൂർ ബെൽറ്റിട്ട് ഇരിക്കണമല്ലോ എന്നോർക്കുമ്പോൾ അതു വേണ്ടെന്ന് വയ്ക്കും. അതു മാത്രമല്ല സ്ക്രീനിൽ എന്നെ കാണുമ്പോൾ ഉള്ളതിലും വണ്ണം കൂടുതലുള്ള പോലെ തോന്നിത്തുടങ്ങി. അങ്ങനെയാണ് ഈ ബെസ്റ്റ് തീരുമാനത്തിലേക്ക് എത്തിയത്. ഇപ്പോൾ ബെൽറ്റിടാതെ സാരി സാരിയുടുത്ത് പെർഫോം ചെയ്യാൻ കഴിയുമെന്നും റിമി കൂട്ടിച്ചേർത്തു.

  ചിത്രം, കടപ്പാട്- റിമി ടോമി ഇൻസ്റ്റഗ്രം പേജ്

  Read more about: rimi tomy
  English summary
  Singer Rimy Tomy About how Diet changes Her Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X