' മഞ്ഞ ചുരിദറില്‍ സുന്ദരിയായി റിമി ടോമി; ആടിയും പാടിയും കുടുംബത്തിനൊപ്പം'

By Maneesha IK

മലയാളി തങ്ങളുടെ കുടുംബാംഗങ്ങളെ പോലെ കരുതുന്ന ഗായികയാണ് റിമി ടോമി. ആടിയും പാടിയും തമാശകള്‍ പറഞ്ഞും റിമി ടോമി ഒരുപാട് ആരാധകരുടെ മനസ്സ് കീഴടക്കി. പല ടെലിവിഷന്‍ ഷോകളിലും ഹോസ്റ്റ് ആയും അവതാരികയായും റിമി ടോമി എത്തി. ഹാസ്യം നിറഞ്ഞ സംസാരവും ആരെയും സന്തോഷിപ്പിയ്ക്കുന്ന പാട്ടുമാണ് റിമിയെ കൂടുതല്‍ പ്രിയങ്കരിയാക്കുന്നത്. ഇപ്പോഴും വിവിധ ചാനലുകളില്‍ റിമി ടോമി പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. പാട്ടിനൊപ്പം അഭിനയത്തിലും റിമി ടോമി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2013-ല് അഞ്ച് സുന്ദരികള്‍, 2015 -ല് തിങ്കള്‍ മുതല്‍ വെള്ളി വരെ, കുഞ്ഞി രാമായണം എന്നീ സിനിമകളിലും റിമി ടോമി അഭിനയിച്ചു.

സംഗീതത്തെ ജീവന് തുല്യം സ്നേഹിക്കുന്ന റിമി ടോമിക്ക് യാത്രകള്‍ എന്നും പാഷനാണ്.ഒഴിവ് കിട്ടുന്ന സമയം താരം യാത്രകള്‍ ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. തന്റെ യാത്രകളിലെ കാഴ്ച്ചകളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമുളള വീഡിയോയും ചിത്രങ്ങളും റിമി ടോമി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഈ വര്‍ഷം മെയ് മാസത്തില്‍ റിമി ടോമി മൗറീഷ്യസ് സന്ദര്‍ശിച്ചു. അതിന്റെ ചിത്രങ്ങളും റിമി ടോമി തന്റെ ഇന്‍സ്റ്റഗ്രാമിലിട്ടിരുന്നു. 'ഓരോ നിമിഷവും പൂര്‍ണമായി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു 'എന്നാണ് റിമി ചിത്രത്തിന് താഴെ കുറിച്ചത്.

കഴിഞ്ഞ ദിവസം റിമി ടോമി തന്റെ മുപ്പത്തിയൊന്‍പതാം പിറന്നാള്‍ ആഘോഷിച്ചു. റിമി ടോമിക്ക് ആശംസകളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഗായികയായ ജ്യോത്സന, സെലിബ്രറ്റി മേക്കപ്പ ആര്‍ട്ടിസ്റ്റായ അവിനാശ് എസ്. ചെടിയ, ഗായികനായ വിധു പ്രതാപ്, ദീപ്തി വിധു പ്രതാപ്, നടി സ്വാസിക, ഭാവന, ശിവദ, രഞ്ജിനി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഇതിന് മറുപടിയായി റിമി നന്ദിയും പറഞ്ഞിട്ടുണ്ട്. കുടുബത്തോടൊപ്പം കഴിഞ്ഞ ദിവസം ആഘോഷങ്ങളില്‍ മുഴുകിയ റിമി ടോമി തന്റെ വ്ളോഗിലൂടെ പങ്കുവെച്ച് പിറന്നാള്‍ വിശേഷങ്ങളെക്കുറിച്ചറിയാം.

പിറന്നാള്‍ ബ്ലോഗന്നെ് വിശേഷപ്പിക്കുന്ന വീഡിയോയുടെ ലൊക്കേഷന്‍ കടമക്കുടിയിലെ നെറ്റ് കഫേയായിരുന്നു. കായലോര ഭംഗിയില്‍ തീര്‍ത്ത പിറന്നാള്‍ ആഘോഷത്തില്‍ റിമിയുടെ ഉറ്റ സുഹൃത്തുക്കളും, അമ്മ റാണി, സഹോദരി റീനു, സഹോദരന്‍ റിങ്കു, ഭാര്യയും നടിയുമായ മുക്ത, സഹോദരങ്ങളുടെ മക്കളായ എന്നിവര്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു.

Rimi Tomy

മഞ്ഞ ചുരിദാറില്‍ അതി സുന്ദരിയായിട്ടാണ് റിമി ടോമി വീഡിയോയില്‍ എത്തിയത് . സുഹൃത്തുക്കളെയും കുടുബക്കാരെയും റിമി വീഡിയോയിലൂടെ പരിചയപ്പെടുത്തി. വിഭവ സമൃദ്ധമായ പിറന്നാള്‍ സദ്യയായിരുന്നു വീഡിയോയുടെ മറ്റൊരു ആകര്‍ഷണം. ' സീ ഫുഡ' സ്പെഷ്യല്‍ ആയിരുന്നു പിറന്നാള്‍ സദ്യയില്‍ ചെമ്മീന്, ഞണ്ട്, കൊഞ്ച് ലോലിപ്പോപ്പ്, വയനാടന് പോത്തുകാല്‍ എന്നി ഭക്ഷണ വിഭവങ്ങളെ പറ്റി റിമി ടോമി പറഞ്ഞു. സംഗീതം തീം ആയുള്ള കേക്ക് ആണ് മുറിച്ചത.

ആഘോഷത്തിന് ഭംഗിക്കൂട്ടും വിധം റിമി ടോമിയുടെ അമ്മ 'മാനസ വീണയില്‍ താനം പകര്‍ന്നു ഭവാന്‍'എന്ന പാട്ട് പാടി. ആഘോഷ തിളക്കത്തില്‍ റിമിയെ കുഞ്ഞു വാവയെന്ന് അമ്മ റാണി വിളിച്ചു.നാല്‍പാതാം വയസ്സിലാണോ നിങ്ങള്‍ എന്നെ കുഞ്ഞെ എന്ന് വിളിക്കുന്നതെന്ന് താമശയായി റിമി പറഞ്ഞു.

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X