ആദ്യം ഡയറ്റ് ചെയ്തപ്പോൾ കൊളസ്‌ട്രോൾ കൂടി, ഇപ്പോൾ ഇങ്ങനെയാണ് ഭക്ഷണ രീതി, രഹസ്യം പരസ്യമാക്കി റിമി

മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പിന്നണി ഗായികയായി ചുവട് വെച്ച താരം പിന്നീട് ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങുകയായിരുന്നു. എപ്പോഴും ഓടിച്ചാടി നടക്കുന്ന റിമി ടോമിയെയാണ് ടെലിവിഷനിലൂടെ കാണുന്നത്. യഥാർഥ ജീവിതത്തിലും താരം അങ്ങനെ തന്നെയാണ്.സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടി, റെക്കോഡിങ്ങ് എന്നിങ്ങനെ തിരക്കേറിയ ജീവിതമായിരുന്നു റിമിയുടേത്. ലോക്ക് ഡൗൺ പ്രമാണിച്ച് കുടുംബാംഗങ്ങളോടൊപ്പം വീട്ടിലാണ് പ്രിയ ഗായിക.

പ്രേക്ഷകരെ ഞെട്ടിച്ച ഒരു മേക്കോവറായിരുന്നു റിമി ടോമിയുടേത്. ഓരോ തവണ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുമ്പോഴും വ്യത്യസ്ത ലുക്കിൽ കൂടുതൽ സുന്ദരിയായിട്ടായിരുന്നു താരം എത്തിയത്. ആരാധകരും സഹപ്രവർത്തകരും ഉൾ‌പ്പെടെ താരത്തിന്റെ ഫിറ്റ്നസ് രഹസ്യം ചോദിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ അന്നൊന്നും ഇത് വെളിപ്പെടുത്താൻ താരം തയ്യാറായിരുന്നില്ല. ഇപ്പോഴിത തന്റെ ഹെൽത്ത് സീക്രട്ട് വെളിപ്പെടുത്തുകയാണ് താരം. റിമി ടോമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ ഭക്ഷണ ക്രമത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

65 കിലോയിൽ നിന്ന്

ലോക്ക് ഡൗണിനെ തുടർന്ന് വീട്ടിലിരിക്കുമ്പോഴാണ് പുതിയ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. പാചകം വ്യായമ വീഡിയോകളുമാണ് റിമി യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നത് 65 കിലോയിൽ നിന്ന് മെലിഞ്ഞതെങ്ങനെ എന്ന് പറഞ്ഞുള്ള വീഡിയോ ഗായിക റിമി ടോമി പോസ്റ്റ് ചെയ്തിരുന്നു. വളരെ മികച്ച പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴിത പുതിയ വീഡിയോയുമായി എത്തിരിക്കുകയാണ് താരം. കഴിഞ്ഞ വീഡിയോയിൽ പരിശീലന വ്യായാമ മുറകളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നതെങ്കിൽ , ഇപ്പോൾ പരിചയപ്പെടുത്തുന്നത് സ്വന്തം ഭക്ഷണ ക്രമീകരണങ്ങളെ കുറിച്ചാണ്.

 കീറ്റോ  ഡയറ്റ്

പല ഡയറ്റുകൾ പരീക്ഷിച്ചതിന് ശേഷമാണ് ഇപ്പോൾ കാണുന്ന രീതിയിലേയ്ക്ക് എത്തിയത്. 2012 മുതലാണ് ശരീര സംരക്ഷണം കാര്യമായി തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ആദ്യം പരീക്ഷിച്ചത് വളരെയധികം ജനപ്രീതിയുള്ള കീറ്റോ ഡയറ്റായിരുന്നു. ഭക്ഷണത്തിൽ കൊഴുപ്പുള്ള പദാർത്ഥങ്ങൾ ഉൾപ്പെടുത്തി മറ്റുള്ളവ ഒഴിവാക്കുന്ന രീതിയാണ് കീറ്റോ ഡയറ്റിൽ പറയുന്നത്. നല്ല മാറ്റമുണ്ടായിരുന്നു എന്നാൽ നിറയെ കൊഴുപ്പുള്ള ഭക്ഷണം കഴിച്ച് ഒടുവിൽ ആ ഞെട്ടിക്കുന്ന കാര്യം തിരിച്ചറിയുകയായിരുന്നു. ശരീരത്തിൽ കൊളസ്‌ട്രോൾ ലെവൽ അമിതമായിരിക്കുന്നു. തുടർന്ന് അത് നിർത്തുകയായിരുന്നു. അത് എപ്പോഴും പിന്തുടരാൻ പറ്റുന്ന ഡയറ്റല്ല അത്.

ഇന്റർമിറ്റന്റ് ഡയറ്റ്

ഒരു ഡയറ്റീഷ്യനെ ഫോളോ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇപ്പോൾ ഒന്നൊന്നര വർഷമായി ഇന്റർമിറ്റന്റ് ഡയറ്റാണ് ഫോളോ ചെയ്യുന്നത്. ഈ ഡയറ്റിൽ എല്ലാ ഭക്ഷണവും കഴിക്കാൻ സാധിക്കും എന്നത് പ്രത്യേകത. 16:8 അനുപാതത്തിലാണ് ഇതിന്റെ പ്രവർത്തനം.ദിവസത്തിൽ എട്ട് മണിക്കൂർ ഭക്ഷണം കഴിക്കുന്ന സമയവും അടുത്ത 16 മണിക്കൂർ ഉപവാസവും എന്ന നിലയിൽ ക്രമീകരിക്കുക. അത്തരത്തിൽ എന്തെല്ലാം കഴിക്കാം, എന്തെല്ലാം ഒഴിവാക്കാം. എണ്ണ ചേർന്നുള്ള ഭക്ഷണം കുറച്ച് ഒഴിവാക്കാം- റിമി ടോമി വീഡിയോയിൽ പറയുന്നു.

ഡയറ്റ് ഫോളോ  ചെയ്യുമ്പോൾ


ഡയറ്റ് ഫോളോ ചെയ്യുന്നതിന് മുൻപ് ഡേക്ടറുടെ അടുത്തോ മറ്റുള്ളവരുടെ അടുത്തോ അന്വേഷിച്ചിട്ട് അസുഖമുള്ളവർ പ്രത്യേകിച്ച് ചെക്ക് ചെയ്തതിന് ശേഷം ഫോളോ ചെയ്താൽ മതി. 1 മണി മുതൽ 9 വരെ അല്ലെങ്കിൽ 12 മണി മുതൽ 8 മണിവരെ ഈ സമയത്തിന് ഇടയിൽ കഴിക്കാൻ പറ്റുന്നത് കഴിക്കുക. അളവ് കുറയ്ക്കുക. ബാക്കിയുള്ള സമയം കഴിക്കാൻ പാടില്ല. ആ സമയത്ത് വെള്ളം നരങ്ങ വെള്ളം എന്നിവ കുടിക്കുക. കൂടുതൽ വെള്ളം കുടിക്കുക- റിമി വീഡിയോയിൽ പറയുന്നു. റിമിയുടെ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ ലഭിച്ചിരിക്കുന്നത്.

റിമി ടോമി വീഡിയോ

More from Filmibeat

Read more about: rimi tomy റിമി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X