കുഞ്ഞ് കുട്ടിമണിയ്ക്ക് കൊച്ചമ്മയുടെ സംഗീത ക്ലാസ്, നിലത്ത് കിടന്ന് റിമിയെ നോക്കി പുഞ്ചിരിച്ച് വാവ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. മുതിർന്നവരുടെ ഇടയിലും കുട്ടികളുടെ ഇടയിലും റിമി ടോമിക്ക് ഒരുപോല ആരാധകരുണ്ട്. ഗായിക എന്നതിൽ ഉപരി മികച്ച അവതാരക കൂടിയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവ സാനിധ്യമാണ് റിമി ടോമി. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തായിരുന്നു റിമി ഇൻസ്റ്റഗ്രാമിൽ സജീവമായത്. തന്റെ യൂട്യൂബ് ചാനലിലൂടെ പാചകത്തിന്റേയും ഫിറ്റ്നസിന്റേയുമൊക്കെ വീഡിയോ പങ്കുവെയ്ക്കാറുണ്ടായിരുന്നു . മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ വീഡിയോകൾക്ക് ലഭിച്ചിരുന്നത്. യൂട്യൂബിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലും റിമി സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീട്ടിലെ വിശേഷങ്ങളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിമി ടോമിയുടെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോയാണ്.
സഹോദരിയുടെ കുഞ്ഞുവാവയ്ക്കൊപ്പമുള്ള വീഡിയോയാണിത്. കുഞ്ഞിനെ നോക്കി പാട്ട് പാടുന്ന റിമിയെയാണ് വീഡിയോയിൽ കാണുന്നത്. റിമി പാട്ടുമ്പോൾ അത് കേട്ട് ആസ്വദിച്ച് കിടക്കുകയാണ് കുഞ്ഞ്. റിമിയുടേയും കുട്ടിമണിയുടേയും വീഡിയോ വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് പ്രിയ ഗായികയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.
കുട്ടിമണിയെ ഇപ്പോഴെ പാട്ടു പഠിപ്പിക്കുകയാണോ, അവൾക്ക് ഇഷ്ടമായിട്ടാണ് ചിരിക്കുന്നത് എന്നാണ് ഒരു ആരാധിക പറയുന്നത്. പാട്ട് കേട്ട് നാളത്തെ പുതിയ താരമാവട്ടെ എന്നും മറ്റൊരു ആരാധിക ആശംസിക്കുന്നുണ്ട്. ആരാധകർ മാത്രമല്ല റിമിയുടെ സുഹൃത്തുക്കളും വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. റിമിയുടെ സഹോദരി റീനുവിന്റെ മകളാണ് കുട്ടിമണി. ഇസബെൽ എന്നാണ് യഥാർഥ പേര്.
Recommended Video
റിമി ടോമിയുടെ ഇൻസ്റ്റഗ്രാം വീഡിയോ കാണാം


Click it and Unblock the Notifications