നിഴലായി കൂടെ നടന്ന ഏകമകന്‍ വിടവാങ്ങി! ജാനകിയമ്മ ഇതെങ്ങനെ സഹിക്കും! നെഞ്ചുപൊട്ടി പ്രിയപ്പെട്ടവര്‍

ഗായിക എസ് ജാനകിയുടെ ഏകമകന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതിന്റെ നടുക്കത്തിലാണ് പ്രിയപ്പെട്ടവര്‍. മുരളി കൃഷ്ണയ്ക്ക് എന്താണ് പറ്റിയതെന്നായിരുന്നു വിവരം അറിഞ്ഞവരുടെ ചോദ്യങ്ങള്‍. ഗായിക ചിത്രയടക്കം നിരവധി പേരാണ് മുരളിയെ അനുസ്മരിച്ച് എത്തിയിട്ടുള്ളത്. പരിപാടികളിലെല്ലാം നിഴലായി അമ്മയുടെ കൂടെ ഉണ്ടാവാറുണ്ട് മുരളി. അമ്മ ഇതെങ്ങനെ സഹിക്കുമെന്നോര്‍ത്താണ് എല്ലാവരും സങ്കടപ്പെടുന്നത്. ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ജാനകിയമ്മയുടെ ഏക മകനായ മുരളി അണ്ണയുടെ മരണ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയി. സ്‌നേഹനിധിയായ ഒരു സഹോദരനെയാണ് എനിക്ക് നഷ്ടമായത്. ഈ സങ്കടം മറികടക്കാന്‍ അമ്മയ്ക്ക് ദൈവം ശക്തി നല്‍കട്ടെ. പരേത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. ഓം ശാന്തി എന്നായിരുന്നു ചിത്രയുടെ കുറിപ്പ്. മുരളി കൃഷ്ണയുടെ ഫോട്ടോയും കുറിപ്പിനൊപ്പമുണ്ടായിരുന്നു.

മുരളി വിടവാങ്ങി. ജാനകിയമ്മയുടെ ഒരേയൊരു മകന്‍. ഈ വേദന സഹിക്കാന്‍ ഈശ്വരന്‍ അമ്മയ്ക്ക് ശക്തിയേകട്ടെ. പ്രാര്‍ത്ഥനകളോടെ എന്നായിരുന്നു രവി മേനോന്‍ കുറിച്ചത്. അയ്യോ, ഈ വേദന സഹിക്കാനുള്ള ശക്തി കിട്ടട്ടെ. ജാനകിയമ്മയ്ക്ക് ഈ വിയോഗം താങ്ങാനുള്ള കരുത്തുണ്ടാകട്ടെ. അമ്മയുടെ വേദനയില്‍ പങ്കുചേരുന്നു. വേദനാജനകം ഈ വേര്‍പാട് തുടങ്ങിയ പ്രതികരണങ്ങളായിരുന്നു പോസ്റ്റിന് താഴെ വന്നത്. വളരെ കാലമായി മുരളിയെ അറിയാം. ഞങ്ങളുടെ അയല്‍വാസിയാണ്. പാവം ജാനകിയമ്മ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

S Janaki son passes away
Photo Credit: Facebook

പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു ജാനകിയമ്മ മുന്നേറിയത്. തന്റെ മരണ വാര്‍ത്ത പ്രചരിച്ചതും അവര്‍ അറിഞ്ഞിരുന്നു. ഞാന്‍ ഇവിടെയുണ്ടെന്ന് നേരില്‍ പറഞ്ഞപ്പോഴായിരുന്നു കുപ്രചാരണങ്ങള്‍ അവസാനിച്ചത്. കുട്ടിക്കാലത്ത് തന്നെ പാട്ടില്‍ താല്‍പര്യം കാണിച്ചെങ്കിലും പാട്ട് പഠിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഇടയ്ക്ക് പൈദി സ്വാമി എന്ന നാദസ്വര വിദ്വാന് കീഴില്‍ പഠിക്കാനായി ശ്രമിച്ചിരുന്നു. നിനക്ക് വേണ്ടതെല്ലാം ദൈവം നല്‍കിയിട്ടുണ്ട്. ആ അനുഗ്രഹം എന്നുമുണ്ടാവും എന്ന് പറഞ്ഞ് അനുഗ്രഹിച്ച് വിടുകയായിരുന്നു അദ്ദേഹം. ഓള്‍ ഇന്ത്യ റേഡിയോയിലെ ലളിതഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം കിട്ടിയതോടെയാണ് ജാനകിയുടെ ജീവിതം മാറുന്നത്.

ഇന്ത്യന്‍ പ്രസിഡന്റില്‍ നിന്നും പുരസ്‌കാരം വാങ്ങിയതിന് ശേഷമായിരുന്നു സിനിമയില്‍ നിന്നുള്ള അവസരം ജാനകിയമ്മയ്ക്ക് ലഭിക്കുന്നത്. തമിഴിലൂടെ തുടങ്ങി മറ്റ് ഭാഷകളില്‍ നിന്നുള്ള അവസരങ്ങളും തേടിയെത്തുകയായിരുന്നു.മിന്നുന്നതെല്ലാം പൊന്നല്ല സിനിമയില്‍ ഇരുള്‍ മൂടുകയോ എന്ന ഗാനത്തിലൂടെയായിരുന്നു മലയാളത്തില്‍ എസ് ജാനകി രംഗപ്രവേശനം ചെയ്യുന്നത്. പിന്നീടങ്ങോട്ട് ലഭിച്ചതെല്ലാം സൂപ്പര്‍ ഗാനങ്ങളായിരുന്നു. നിരവധി പുരസ്‌കാരങ്ങളും ഇക്കാലത്ത് ഗായികയെ തേടിയെത്തിയിരുന്നു.

More from Filmibeat

Read more about: s janaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X