സംസാരിക്കും പ്രോഗ്രാം ചെയ്യും പക്ഷെ ഒരുമിച്ച് ജീവിക്കാൻ വയ്യ; ഞങ്ങൾ രണ്ടിടത്താണ് താമസമെന്ന് മോൾക്ക് അറിയാം!
ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനുശേഷം വിവാഹിതരായവരായിരുന്നു ജിവി പ്രകാശും സൈന്ധവിയും. 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ഇരുവരും വേർപിരിഞ്ഞത് കഴിഞ്ഞ വർഷമാണ്. അഞ്ച് വയസുകാരി അൻവി എന്നൊരു മകൾ ഇരുവർക്കുമുണ്ട്. പരസ്പരമുള്ള പഴിചാരലോ സോഷ്യൽമീഡിയയിൽ വന്നുള്ള വിഴുപ്പലക്കലോ ഇരുവരും വേർപിരിഞ്ഞപ്പോൾ ഉണ്ടായില്ല. എല്ലാം സമാധാനപരമായിരുന്നു. ഭാര്യഭർതൃബന്ധം മാത്രമെ വേർപ്പെടുത്തിയിട്ടുള്ളു.
സൗഹൃദം നിലനിൽക്കുന്നുണ്ട്. ഒരുമിച്ച് മ്യൂസിക്ക് കോൺസേർട്ടുകൾ ചെയ്യാറുമുണ്ട്. വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും മകളെ കുറിച്ചും സൈന്ധവി നടത്തിയ തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തങ്ങളുടെ വേർപിരിയൽ മകളുടെ ജീവിതത്തിനെ പ്രതിസന്ധിയിലാക്കരുതെന്ന ഉറച്ച തീരുമാനം ഉണ്ടായിരുന്നുവെന്ന് സൈന്ധവി പറയുന്നു. ഒരുമിച്ച് ജീവിച്ചാലും ഇല്ലെങ്കിലും രണ്ടുപേരും പരസ്പരം ബഹുമാനം നൽകണം.

അതുവരെ എന്ത് റിലേഷൻഷിപ്പിനായിരുന്നുവോ ഉണ്ടായിരുന്നത് അതിനേയും റെസ്പെക്ട് ചെയ്യണം. പലരും നമ്മുടെ നല്ലതിന് വേണ്ടിയും മുന്നോട്ട് പോകാൻ ഉപകാരപ്പെടുന്ന തരത്തിലും പലതും നമുക്ക് പറഞ്ഞ് തരും. എന്നിരുന്നാലും റിലേഷൻഷിപ്പിലായിരിക്കുന്നവർക്ക് മാത്രമെ എന്ത് വേണം, ഏതാണ് നല്ലത് എന്നതൊക്കെ വ്യക്തമായി മനസിലാവൂ. ഞാനും ജീവിയും തുടക്കത്തിൽ സുഹൃത്തുക്കളായിരുന്നു. ശേഷമാണ് വിവാഹിതരായത്.
അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിലെ ഫ്രണ്ട്ഷിപ്പ് ഒരിക്കലും ഇല്ലാതാവുകയില്ല. മാത്രമല്ല വിവാഹബന്ധം വേർപ്പെടുത്തിയാലും പങ്കാളിയായിരുന്ന വ്യക്തിയെ കുറിച്ച് മോശം പറയാൻ തോന്നുകയില്ല. വലിയൊരു പരസ്പര ബഹുമാനം രണ്ടുപേർക്കും ഇടയിൽ നിലനിൽക്കുന്നുണ്ട്. ഞാനും ജീവിയും ഇപ്പോഴും സുഹൃത്തുക്കളാണ്. ഒരുമിച്ച് ജോലി ചെയ്യാറുമുണ്ട്. ജീവിതം വളരെ ചെറുതല്ല.
നെഗറ്റീവ് ഇമോഷൻസ് ചുമക്കേണ്ട കാര്യമില്ലല്ലോ. നമുക്ക് നല്ലതെന്ന് തോന്നുന്നത് ചിന്തിച്ച് ചെയ്ത് മുന്നോട്ട് പോവുക എന്നത് മാത്രമെ കരുതിയുള്ളു. മോളെ മനസിൽ വെച്ച് ചിന്തിച്ച് തന്നെയാണ് വിവാഹമോചനമെന്ന തീരുമാനം എടുത്തത്. ഞങ്ങൾ കോ-പാരന്റിങ്ങാണ് ചെയ്യുന്നത്. അവൾ എനിക്കൊപ്പവും ജീവിക്കൊപ്പവും മാറി മാറി നിൽക്കാറുണ്ട്.
ഞങ്ങൾക്ക് മൂന്നുപേർക്കും ഇടയിൽ ഒരു സിസ്റ്റമുണ്ട്. ഒരു നീണ്ട യാത്രയ്ക്കും വർക്കിനുശേഷം അദ്ദേഹം തിരിച്ച് വന്ന് കഴിയുമ്പോൾ അച്ഛനൊപ്പം മകൾക്ക് സമയം ചിലവഴിക്കാൻ ഞാൻ തന്നെ വേണ്ടത് ചെയ്യും. അവൾ എനിക്കൊപ്പമാണ് താമസം. ഞാനാണ് അവളെ സ്കൂളിലേക്ക് എല്ലാം പറഞ്ഞ് അയക്കുന്നത്. വീക്കെന്റാകുമ്പോൾ അവളുടെ അച്ഛന്റെ അടുത്തേക്ക് പോകും. ഞങ്ങൾക്കിടയിൽ ഇപ്പോഴും കമ്യൂണിക്കേഷനുണ്ട്.

മാത്രമല്ല ഞങ്ങളുടെ വേർപിരിയലിനുശേഷം ജീവിതത്തിൽ ഒരു വ്യത്യാസം വന്നുവെന്ന് തോന്നുന്ന സാഹചര്യം മകൾക്ക് ഞങ്ങൾ ഉണ്ടാക്കിയിട്ടില്ല. തന്റെ മാതാപിതാക്കൾ രണ്ട് വീട്ടിലാണ് താമസമെന്നത് അവൾക്ക് അറിയാം. എന്നിരുന്നാലും അവളുടെ ജീവിതം ഈസിയാക്കാൻ വേണ്ടി എല്ലാം ഞങ്ങൾ ചെയ്ത് കൊടുക്കുന്നുണ്ട്. ഇവർ ഇപ്പോഴും സംസാരിക്കുന്നുണ്ട്. പക്ഷെ ഒന്നിച്ച് താമസിക്കാൻ മാത്രം കഴിയുന്നില്ല.
എന്താണ് ഇവർ ഇങ്ങനെ പെരുമാറുന്നതെന്ന തരത്തിൽ കമന്റ്സ് വരുന്നതും ഉപദേശങ്ങൾ വരുന്നതും കാണാറുണ്ട്. അതാണ് ഞാൻ ഞാൻ പറഞ്ഞത് ഈ വിഷയത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഞങ്ങൾക്ക് മാത്രമെ കാര്യങ്ങൾ കൃത്യമായി അറിയൂ എന്നത്. മോൾക്ക് തന്നെയാണ് ഞങ്ങൾ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്നത്. അവൾക്കുള്ള ഞങ്ങളുടെ സ്നേഹത്തിൽ കുറവ് വന്നിട്ടില്ല.
ഇൻസെക്യൂരിറ്റി അവൾക്ക് തോന്നാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും സൈന്ധവി പറയുന്നു. 2013 ലാണ് ഗായിക സൈന്ധവിയെ ജിവി ജീവിതസഖിയാക്കിയത്. ഇരുവരും സ്കൂൾ കാലത്തെ സഹപാഠികൾ കൂടിയാണ്. 2023ൽ ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ പത്താം വിവാഹ വാർഷിക ദിനത്തിൽ ജിവിയ്ക്കൊപ്പമുള്ള ചിത്രം സൈന്ധവി പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications











