'ഇരുപത് വയസുവരെ എനിക്കൊപ്പം കിടത്തും, വിവാഹത്തോട് താൽപര്യമില്ല, അവൾ അന്ന് വയസറിയിക്കുമെന്ന് എനിക്ക് തോന്നി'

ഒരു കാലത്ത് ആൽബം ​ഗാനങ്ങളിലൂടെ വലിയൊരു ആരാധക വൃന്ദത്തെ സമ്പാദിച്ച ​ഗായകനാണ് സലീം കോടത്തൂർ. മലപ്പുറംകാരനായ സലീം കോടത്തൂർ ഇപ്പോൾ ഒട്ടുമിക്ക ​ഗൾഫ് രാജ്യങ്ങളിലും പ്രോ​​ഗ്രാമുകളുമായി സജീവമാണ്. എന്നാൽ ഇന്ന് സലീം കോടത്തൂരിനേക്കാൾ ആരാധകർ അദ്ദേഹ​ത്തിന്റെ ഏറ്റവും ഇളയ മകൾ ഹന്നയ്ക്കാണ്. പരിമിതികളെ അവഗണിച്ച് ഉപ്പയുടെ കൈപിടിച്ച് പാട്ടുമായി മുന്നേറുകയാണ് ഹന്ന. വേറിട്ട ആലാപന ശൈലിയിലൂടെയായി ആരാധക ഹൃദയങ്ങൾ നേടിയ ഹന്നയ്ക്കാണ് ഇന്ന് സലീം കോടത്തൂരിനേക്കാൾ ആരാധകർ.

മകളുടെ വിശേഷങ്ങളെല്ലാം സലീം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ മാലാഖക്കുഞ്ഞ് വയസറിയിച്ച് മുതിർന്ന പെണ്ണായ വിവരം സലീം സമൂ​ഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. മകളുടെ ഋതുമതി കല്യാണം കുടുംബത്തെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ച് ആഘോഷമായാണ് സലീം നടത്തിയത്.

Saleem Kodathoor Daughter Hanna

ഇപ്പോഴിതാ സൈന സൗത്ത് പ്ലസ്സിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ മകളെ കുറിച്ച് വാചാനാവുകയാണ് സലീം. തന്റെ എല്ലാമെല്ലാം മകളാണെന്ന് ​ഗായകൻ പറയുന്നു. മൂത്ത മക്കളുമായി അഞ്ച് വയസിന്റെ വ്യത്യാസമുണ്ട് ഹന്ന മോൾക്ക്. കുസൃതിയുണ്ടെങ്കിലും ഞാൻ വഴക്ക് പറയാറില്ല. ചെറിയ രീതിയിൽ ‍ഞാൻ എന്തെങ്കിലും പറഞ്ഞാൽ പോലും അവൾക്ക് സങ്കടം വരും. അവൾ കരയുന്നത് കാണാൻ എനിക്ക് കഴിയാത്തതുകൊണ്ട് ഞാനും വഴക്ക് പറയാറില്ല.

ഹന്ന മോളുടെ പിറന്നാളുകളെല്ലാം ആ​ഘോഷമാണ്. കേക്കുമായി പല സ്ഥലങ്ങളിൽ നിന്ന് ആളുകൾ മോളെ കാണാൻ വരും. അടുത്തിടെയായിരുന്നു പന്ത്രണ്ടാം പിറന്നാൾ. സുഹൃത്തുക്കൾ അടക്കം വന്ന് ​ഗാനമേള വരെ ഉണ്ടായിരുന്നു. ഇരുപത് വയസ് വരെ ഉപ്പയുടെ അടുത്ത് നിന്ന് മാറി കിടക്കില്ലെന്നാണ് മോൾ പറയാറ്. കല്യാണം കഴിക്കാനും അവൾക്ക് താൽപര്യമില്ല. അത് മോള് പറയാറുണ്ട്.

എന്നെ നോക്കാൻ വേണ്ടിയാണ് അവൾ കല്യാണം കഴിക്കില്ലെന്ന തീരുമാനത്തിൽ എത്തിയത്. ഉമ്മയുണ്ടല്ലോ ഉപ്പയെ നോക്കാനെന്ന് പറഞ്ഞാൽ ഉമ്മയ്ക്ക് വയസാവില്ലേയെന്നൊക്കെയാണ് അവൾ പറയാറ്. പെൺമക്കൾ നമ്മളെ പിടിച്ച് നിർത്തുന്ന ശക്തിയാണ്. പ്രോ​ഗ്രാമിന് പോയാൽ പോലും മോളെ കാണാതെ അധികം നിൽക്കാൻ എനിക്ക് പറ്റില്ല. പൊതുവെ കരയുന്നയാളല്ല ഞാൻ. പക്ഷെ അച്ഛന്മാർ കരയുന്നത് കാണുമ്പോഴാണ് എനിക്ക് സങ്കടം വരാറുള്ളത്.

പെൺമക്കളെ കെട്ടിച്ചയക്കുമ്പോൾ കരയുന്ന അച്ഛന്മാരുടെ റീൽ വീഡിയോകൾ കാണുമ്പോഴും സങ്കടം വരും. എന്റെ ആദ്യത്തെ മോളെപ്പോലും ദൂരെ വിട്ട് ഞാൻ പഠിപ്പിക്കാറില്ല. കാരണം അവർ വിവാഹിതരായി പോകുന്നത് വരെ എന്റെയൊപ്പം വേണമെന്നുള്ളത് കൊണ്ടാണ്. ഹന്ന മോൾക്ക് അവളെക്കാൾ എല്ലാം ഞാനാണ്.

Saleem Kodathoor Daughter Hanna

ഹന്ന മോൾക്ക് വയസ് അറിയിക്കുന്ന ദിവസം അത് അറിയും മുമ്പ് എനിക്ക് മോളുടെ മുഖം കണ്ടപ്പോൾ തോന്നിയിരുന്നു. ഇന്നോ നാളയോ ആയി മോൾ വയസറിയിക്കുമെന്ന്. അത് ഞാൻ ഭാര്യയോടും എന്റെ സഹോദരിയോടും പറയുകയും ചെയ്തിരുന്നു. അതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ മകൾ വയസറിയിച്ചു. എന്തുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞുവെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്.

അതിന് കാരണം ഞാനും അവളും തമ്മിലുള്ള കണക്ഷൻ തന്നെയാണ് എന്നാണ് സലീം കോടത്തൂർ പറയുന്നത്. ആയിരത്തിലേറെ പാട്ടുകൾ പാടുകയും ഒട്ടേറെ പാട്ടുകൾ രചിക്കുകയും ചെയ്ത കലാപ്രതിഭയാണ് സലീം. മകളാണ് തന്റെ ഐശ്വര്യമെന്നാണ് സലീം പറയാറുള്ളത്. മകൾ കൂടെയില്ലാതെ സലീമിനെ ഇപ്പോൾ കാണാൻ കിട്ടില്ല.

എപ്പോഴും മകളെ കൂടെ കൂട്ടുന്നത് അവളുടെ ശരീര വൈകല്യം പ്രദർശിപ്പിച്ച് മറ്റുള്ളവരുടെ സഹതാപം മുതലാക്കി പണം സമ്പാദിക്കാനാണെന്ന ആരോപണം പല ഭാഗത്ത് നിന്നും സലീമിന് നേരെ ഉയർന്നിരുന്നു. എന്നാൽ കുടുംബത്തിന്റെ പിന്തുണയോടെ എല്ലാത്തിനേയും സലീം അതിജീവിച്ചു.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X