മകള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ കാര്യങ്ങളൊക്കെ നടന്നു! മുടി കാണിച്ചെന്ന് ഒക്കെ പറഞ്ഞാണ് വിമര്‍ശനം

ഗായകന്‍ സലീം കോടത്തൂരിനെ പോലെ മകള്‍ ഹന്നയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ശാരീരിക പ്രശ്നങ്ങളുള്ള ഹന്ന മോള്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷമുണ്ടായ സന്തോഷത്തെ കുറിച്ച് താരം പറയാറുണ്ട്. ഏറ്റവുമൊടുവില്‍ മകള്‍ വയസറിയിച്ചതിനെ പറ്റിയായിരുന്നു സലിം പങ്കുവെച്ചത്.

ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചേര്‍ന്ന് വലിയ ആഘോഷത്തോടെയാണ് ഹന്നയുടെ ചടങ്ങ് നടത്തിയത്. എന്നാല്‍ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ തന്നെയും മകളെയും വിമര്‍ശിച്ച് കൊണ്ട് ചിലരെത്തിയെന്നും അതിന് കാരണമായി അവര്‍ പറഞ്ഞതിനെ പറ്റിയുമാണ് പുതിയ വീഡിയോയിലൂടെ സലിമും ഹന്നയും പറയുന്നത്.

saleem-kodathoor

തനിക്ക് കുറെ ഗിഫ്റ്റുകളൊക്കെ കിട്ടിയിരുന്നു അതൊക്കെ കാണിച്ചു തരാമെന്ന് പറഞ്ഞാണ് ഹന്ന മോള്‍ വീഡിയോയുമായി എത്തിയത്. മോളുടെ വിശേഷം പറഞ്ഞപ്പോള്‍ ഒത്തിരി ആളുകള്‍ ആശംസകള്‍ അറിയിച്ചു എത്തിയിരുന്നു. അവര്‍ക്കെല്ലാം നന്ദി പറയുകയാണ്. അതിനൊപ്പം ചുരുക്കം ചിലര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അങ്ങനെ വിമര്‍ശിച്ചവരെ ഞാന്‍ തെറ്റ് പറയുന്നില്ല. കാരണം എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അവകാശം ഉണ്ട്. നമുക്ക് ഇഷ്ടമില്ലെങ്കില്‍ വിമര്‍ശിക്കാം അതിലോന്നും തെറ്റില്ല.

ഞാനിവിടെ പറയാന്‍ ഉദ്ദേശിച്ചത് ഹന്ന മോളുടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കാറുള്ളത് കൊണ്ടാണ്. അവളുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ ഓരോ കാര്യങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പിതാവ് എന്ന നിലയ്ക്ക് എനിക്ക് അതില്‍ സന്തോഷമുണ്ട്. അതാണ് നിങ്ങളുമായി പങ്കുവെച്ചത്. പിന്നെ ഞങ്ങളുടെ നാട്ടിലൊക്കെ വീഡിയോയില്‍ കാണുന്നതുപോലെ ചെറിയ രീതിയില്‍ ആഘോഷം നടത്താറുണ്ട്. കുട്ടിയെ കുളിപ്പിച്ചു കൊണ്ടുവന്നു നല്ല വസ്ത്രമൊക്കെ ധരിപ്പിച്ച് മധുരം കൊടുത്ത് സ്വീകരിക്കുകയും ചെയ്യും.

saleem-kodathoor

പിന്നെ കുറെ ആളുകള്‍ പറഞ്ഞത് പൈസക്ക് വേണ്ടി കണ്ടെന്റ് ഉണ്ടാക്കുന്നതാണെന്ന്. അങ്ങനെ കണ്ണന്റെ കിട്ടാതെ നില്‍ക്കുന്ന ഒരാളായിട്ട് നിങ്ങളെന്നെ കാണരുത്. പാട്ടുകള്‍ എഴുതുന്ന എന്നെ സംബന്ധിച്ച് കണ്ണന്റെ കിട്ടാന്‍ ബുദ്ധിമുട്ടൊന്നുമില്ല. കാശിനു വേണ്ടിയാണെങ്കില്‍ ഹന്ന മോളുടെ വീഡിയോ എന്നും ഇടാന്‍ പറയുന്നവരുണ്ട്. അവള്‍ ചിരിക്കുന്നത് കളിക്കുന്നത് ഒക്കെ ഞങ്ങള്‍ക്ക് വീഡിയോ ഇടാം. എന്നാല്‍ അവളുടെ വിശേഷങ്ങള്‍ മാത്രമാണ് ഞങ്ങള്‍ പങ്കുവയ്ക്കാറുള്ളത്.

വല്ലോ ഉദ്ഘാടനം ഉണ്ടെങ്കില്‍ മാത്രമേ ഇപ്പോള്‍ നമ്മുടെ കൊണ്ടോ പോകാറുള്ളൂ. അല്ലാത്ത പ്രോഗ്രാമുകള്‍ ഒന്നും ഞാനും ഏറ്റെടുക്കാറില്ല. ഇപ്പോള്‍ അവളുടെ പഠനം നഷ്ടപ്പെട്ടതെന്ന് കരുതി കൂടുതല്‍ ഒന്നും ചെയ്യാറില്ല. അങ്ങനെ പൈസ ഉണ്ടാക്കേണ്ട ആവശ്യമില്ല. അതിനാണെങ്കില്‍ ഒരുപാട് ഷോപ്പുകളുടെ പ്രമോഷന് വേണ്ടിയും ഞങ്ങളെ സമീപിക്കാറുണ്ട്. അതൊക്കെ വേണ്ടെന്നാണ് പറഞ്ഞിട്ടുള്ളത്. ഞാന്‍ അത്ര ധനികന്‍ ഒന്നുമല്ല. രണ്ടിട്ടു കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന സാധാരണക്കാരനാണ്.

പിന്നെ കുറെ ആളുകള്‍ ഹന്ന മോള്‍ മുടി മറച്ചു തട്ടമിടാത്തതിനെ കുറിച്ച് പറഞ്ഞു. ഞങ്ങളെ ദീനി ലിസ്റ്റില്‍ നിന്നും പുറത്താക്കിയെന്നും സലിം പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X