For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുർത്ത മാത്രമിട്ട് 'നല്ല കുട്ടി' ചമഞ്ഞ് നടന്നു ആദ്യം; ഇപ്പോൾ മാറി, വസ്ത്രധാരണത്തെക്കുറിച്ച് സയനോര

  |

  വേറിട്ട ശബ്ദം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് സയനോര ഫിലിപ്പ്. ഗായിക എന്നതിലുപരി സിനിമകൾക്ക് ഡബ്ബ് ചെയ്തും താരം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് സയനോര. സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ അറിയിച്ചു കൊണ്ട് സയനോര പലപ്പോഴും കൈയ്യടി നേടാറുമുണ്ട്.

  കഴിഞ്ഞ ദിവസം ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് സയനോര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മനോരമയിൽ പങ്കുവെച്ച വിശേഷങ്ങളിലൂടെ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ:

  Sayanora

  'ബോഡിഷെയ്മിങ്ങിനെ പറ്റി ആദ്യം കേൾക്കാൻ തുടങ്ങിയപ്പോൾ എന്റെ പ്രശ്‌നമാണെന്നാണ് കരുതിയത്. ഞാൻ തടി കുറക്കാത്തതുകൊണ്ടാണ് ആളുകൾ ഇങ്ങനെ പറയുന്നതെന്ന് ഞാൻ ചിന്തിച്ചു. പിന്നെ ഞാൻ ആലോചിച്ചപ്പോൾ നമ്മൾ നമ്മുടെ ജീവിതം ജീവിക്കുക എന്നേയുള്ളൂ. നമ്മുടെ വസ്ത്രധാരണത്തെയോ അല്ലെങ്കിൽ നമ്മുടെ ശരീരഘടനയെയോ ആളുകൾ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല. പലരുടെയും തെറ്റായ അറിവും അറിവില്ലായ്മയും കാരണമാണ് ഇങ്ങനെയൊക്കെ പറയുന്നത്', സയനോര അഭിപ്രായപ്പെട്ടു.

  ഞരമ്പനെന്ന് വിളിച്ചപ്പോൾ‌ സങ്കടമായിയെന്ന് ബ്ലെസ്ലിയുടെ അമ്മ, എന്റെ എടുത്ത് ചാട്ടമായിരുന്നുവെന്ന് റോബിൻ!

  'ആളുകൾ പറയുന്നത് മനസിലാക്കി തുടങ്ങിയതോടെയാണ് എനിക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ തുടങ്ങിയത്. ഫുൾ കുർത്ത മാത്രം ഇട്ട് നല്ല കുട്ടി ചമഞ്ഞ് നടക്കലായിരുന്നു ആദ്യം. ഇപ്പൊൾ അങ്ങനെയൊന്നുമില്ല. സ്ലീവ്‌ലസും ഷോർട്‌സും ക്രോക്‌സും ഒക്കെ ഇടും. അതിൽ എന്റെ ശരീരം തടിച്ചിട്ടാണോ കാണുന്നത് എന്നൊന്നും ആലോചിക്കാറെയില്ല. എന്നിലുള്ള അത്തരം ചിന്തകൾ മുഴുവനായും പോയിട്ടില്ല. എന്നാൽ അത് മുഴുവനായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ'.

  'എല്ലാ വിവാദങ്ങളും ഇതോടെ അവസാനിക്കട്ടെ...'; ഫ്രണ്ട്ഷിപ്പ് ഡെയിൽ അണ്ണനും തമ്പിയും ഒന്നിച്ചു, വീഡിയോ വൈറൽ!

  'ചില ആളുകൾക്കിടയിൽ ചില വസ്ത്രങ്ങൾ ധരിച്ച് ഇറങ്ങാൻ ഇപ്പോഴും മടിയാണ്. എനിക്ക് ഒരുപാട് മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നതും ഇഷ്ടമല്ല.
  ഓരോ ആൾക്കൂട്ടത്തിന്റെ ഇഷ്ടം മനസിലാക്കി അതിനനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കാറുമുണ്ട്. ഞാൻ ഏറ്റവും കംഫർട്ടബിളായിരിക്കുക എന്നതാണ് വസ്ത്രം ധരിക്കുന്നത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്. വിമർശനങ്ങളുമായി ആളുകൾ വന്നതോടെയാണ് ഞാനിങ്ങനെയൊക്കെ ആണെന്ന് സ്വയം തിരിച്ചറിയാൻ തുടങ്ങിയത്. ഇനി ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനവും', സയനോര വ്യക്തമാക്കി.

  എന്റെ ദുശ്ശീലമാണ് എന്നെ വീഴ്ത്തിയത്, പത്ത് ദിവസത്തോളം ആശുപത്രിയില്‍! തുറന്ന് പറഞ്ഞ് സുബി

  Recommended Video

  Dilsha Prasannan Driving a Mercedes ❤️ | ബെൻസിൽ ഇരുന്ന് ദിൽഷ | *Shorts

  'എൻ്റെ ഈ അഭിപ്രായങ്ങളൊക്കെ കണ്ടാണ് എന്റെ മോളും വളരുന്നത്. അവളുടെ ശരീരത്തെക്കുറിച്ച് അവൾക്ക് തന്നെ ആത്മവിശ്വാസം കുറയാൻ പാടില്ല. മോൾക്ക് നല്ല ഉയരമുണ്ട്. അവളുടെ ക്ലാസിലെ ഏറ്റവും ഉയരം കൂടിയ കുട്ടികളിലൊരാളാണ് ജന. അതുകൊണ്ട് പലപ്പോഴും അവൾ കുനിഞ്ഞാണ് നടക്കാറ്. ഞാനും മമ്മിയും എപ്പോഴും അവളോട് പറയും ഒരിക്കലും കുനിഞ്ഞു നടക്കരുത്, നട്ടെല്ല് നിവർത്തി വേണം നടക്കാൻ എന്ന്', സയനോര പറഞ്ഞു.

  Read more about: sayanora
  English summary
  Singer Sayanora philip Open Up About Her Dressing Goes Viral And Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X