twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റി നിർത്തിയിട്ടുണ്ട്, നിരവധി പ്രശ്നങ്ങൾ അനുഭവിച്ചു, സയനോര പറയുന്നു

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സയനോര ഫിലിപ്പ്. പിന്നണിഗായിക എന്നതിൽ ഉപരി സംഗീത സംവിധായക കൂടിയാണ്. 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സയനോരയുടെ പാട്ടുകൾ പോലെ തന്നെ താരവും സോഷ്യൽ മീഡിയയിൽ ചർച്ചയാവാരുണ്ട്. നിറത്തിന്റെ പേരിൽ നിരവധു പരിഹാസം കേൾക്കേണ്ടി വന്നിട്ടുണ്ട്.

    കുടുംബവിളക്ക്; ഇന്ദ്രജയുമായി കൈകോർത്ത് വേദിക, സുമിത്രയോട് ആ ചതി ചെയ്യരുതെന്ന് ആരാധകർകുടുംബവിളക്ക്; ഇന്ദ്രജയുമായി കൈകോർത്ത് വേദിക, സുമിത്രയോട് ആ ചതി ചെയ്യരുതെന്ന് ആരാധകർ

    ഇപ്പോഴിത കളറിന്‌റെ പേരിൽ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ചും മാറ്റി നിർത്തലുകളെ കുറിച്ചും മനസ് തുറക്കുകയാണ് ഗായിക സയനോര ഫിലിപ്പ്. ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന ടോക്ക് ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂൾ കാലഘട്ടം മുതൽ തനിക്ക് നിറത്തിന്റെ പേരിൽ വിവേചനവും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും സയനോര പറയുന്നു. ഇതിനോടൊപ്പം പാട്ട് വിശേഷങ്ങളും സയനോര പങ്കുവെയ്ക്കുന്നുണ്ട്. പ്രിയപ്പെട്ട ഗായികയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

    ട്യൂഷൻ സെന്ററിൽ വെച്ച് കണ്ടു, ഇഷ്ടമാണെന്ന് പറഞ്ഞത് ഞാൻ, ജോസുമായുള്ള പ്രണയകഥ പറഞ്ഞ് ശ്രീലക്ഷ്മിട്യൂഷൻ സെന്ററിൽ വെച്ച് കണ്ടു, ഇഷ്ടമാണെന്ന് പറഞ്ഞത് ഞാൻ, ജോസുമായുള്ള പ്രണയകഥ പറഞ്ഞ് ശ്രീലക്ഷ്മി

    സയനോര

    ചെറുപ്പത്തിൽ നിറം കുറഞ്ഞതിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നാണ് സയനോര പറയുന്നത്. തനിക്ക് ആയിരുന്നില്ല പ്രശ്നം. നിറം കുറഞ്ഞതിന്റെ പേരിലും , തടി കൂടിയതിന്റെ പേരിലും സമൂഹം ട്രീറ്റ് ചെയ്ത ആളുകളെ പോലെ എന്നെയും അത് എഫെക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ അതിൽ നിന്നും കരകയറി മുന്നേറി വരികയായിരുന്നു. ഇതിൽ ഒന്നും വലിയ കാര്യമില്ല എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും പറയുന്നത്. കുട്ടിക്കാലത്തു ഡാൻസ് മാസ്റ്റർ സെലക്ട് ചെയ്തിട്ടും നിറം കുറഞ്ഞതിന്റെ പേരിൽ മാറ്റി നിർത്തപെട്ടയാളാണ് ഞാൻ. ഇപ്പോൾ സമൂഹം മാറിവരുന്നുണ്ട്. ആളുകളുടെ കാഴ്ചപ്പാടുകൾ മാറിവാരുന്നുണ്ടെന്ന് സയനോര പറയുന്നു.

    വിവേചനം

    ആദ്യമൊക്കെ കറുത്ത് ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നാണ് കരുതിയത്. എന്നാൽ മുന്നോട്ടുള്ള ജീവിതത്തിൽ തന്‍റെ ഈ ചിന്തകൾ മാറുകയായിരുന്നു എന്നും സയനോര വ്യക്തമാക്കി. ഇപ്പോഴുള്ള നിരവധി റിയാലിറ്റി ഷോകളിൽ ഇത്തരം തമാശകൾ കേട്ട് താൻ അടക്കമുള്ളവർ ചിരിച്ചിട്ടുണ്ടെന്നും, നമ്മുടെ സമൂഹം സൃഷ്ടിച്ചു വെച്ചിരിക്കുന്നത് അത്തരത്തിലുള്ള പൊതുസ്വഭാവമാണെന്നും സയനോര മുൻപൊരിക്കൽ പറഞ്ഞിരുന്നു.

    സിനിമയിൽ പാടിയത്

    സിനിമയിൽ ആദ്യമായി പാടിയതിനെ കുറിച്ചു അഭിമുഖത്തിൽ പറയുന്നുണ്ട്. ബെർണി - ഇഗ്‌നേഷ്യസ് സാർ ആണ് എന്റെ ശബ്ദം ആദ്യമായി വെട്ടം എന്ന സിനിമയിലൂടെ പുറത്തുകൊണ്ടുവരുന്നത്. പാട്ടിൽ ഒരു രണ്ടുവരി മാത്രമാണുള്ളത്. പക്ഷെ ബെർണി സാറും ഇഗ്‌നേഷ്യസ് സാറും ആണ് എനിക്ക് അവസരം നൽകിയത്. പിന്നെ ആണ് അല്ഫോൺസേട്ടൻ മഞ്ഞു പോലൊരു പെണ്കുട്ടിയിലേക്ക് പാടാൻ വിളിക്കുന്നത് പിന്നീട് ബെർണി, അൽഫോൺസേട്ടൻ, ഔസേപ്പച്ചൻ സാർ, ഗോപിച്ചേട്ടൻ, ബിജിയേട്ടൻ, റഹ്‌മാൻ സാർ, വിദ്യാസാഗർ സാർ. അങ്ങനെ ഒരുപാട് ആളുകളോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. തമിഴിലും പാടിയിട്ടുണ്ട്. മലയാളം തമിഴ്, കന്നഡ തെലുഗു, ഹിന്ദി ഭാഷകളിൽ പാടാനുള്ള അവസരവും എനിക്ക് ലഭിച്ചിട്ടുണ്ടെന്നും സയനോര പറയുന്നു.

    ഡാൻസ് വീഡിയോ

    മാസങ്ങൾക്ക് മുൻപ് സയനോരയുടേയും കൂട്ടുകാരികളുടേയും ഡാൻസ് വീഡിയോയ്ക്ക് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. സയനോര ധരിച്ചിരുന്ന വസ്ത്രമായിരുന്നു ഒരു കൂട്ടർക്ക് പ്രശ്നം. ടീ ഷ‍ർട്ടും ഷോട്സും ധരിച്ചായിരുന്നു ഡാൻസ് ചെയ്തിരുന്നത്. ഇത് സംസ്കാരത്തിനു യോജിച്ചതല്ലെന്നുമൊക്കെ ചില സദാചാരവാദികള്‍ വിമര്‍ശനം ഇന്നയിച്ചിരുന്നു. വിമർശനം കടുത്തപ്പോൾ തക്ക മറുപടിയുമായി സയനോര രംഗത്ത് എത്തിയിരുന്നു. അന്ന് പ്രിയ ഗായികയെ പിന്തുണച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.

    Recommended Video

    വടംവലിക്ക് അകമ്പടിയായി സംഗീതമൊരുക്കിയ സയനോര ഫിലിപ്പ് | Filmibeat Malayalam
    ഇൻസെക്‌യൂർ ആയിരുന്നു

    കുഞ്ഞായിരിക്കുമ്പോൾ തന്നെ തന്റെ നിറത്തെക്കുറിച്ചു താൻ ഇൻസെക്‌യൂർ ആയിരുന്നു എന്ന് സയനോര പറയുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു, "പണ്ടെല്ലാം ഏതൊരു വെളുത്ത കുട്ടി എന്റെ അടുത്ത് നിന്നാലും ഞാൻ കോൺഷ്യസ് ആകുമായിരുന്നു. എന്റെ നിറവും അവരുടെ നിറവുമായി താരത്യമ്യം ചെയ്യുമായിരുന്നു ഞാൻ. സ്കൂളിൽ പഠിക്കുമ്പോൾ, കൂട്ടുകാരികളോട് എല്ലാവരും പ്രണയാഭ്യർത്ഥനകൾ നടത്തുകയും പ്രേമലേഖനങ്ങൾ കൊടുക്കുകയും ഒക്കെ ചെയ്യുമ്പോൾ ഞാൻ ജീവിതത്തോട് തന്റെ പ്രതീക്ഷയില്ലാതെ ആയിട്ടുണ്ട്".

    Read more about: sayanora
    English summary
    Singer Sayanora Philip Opens Up About Face Color discrimination In School Life, went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X