കല്യാണം കഴിക്കാതെ ഗര്‍ഭിണിയായോന്ന് അധികമാരും ചോദിച്ചില്ല; കൂട്ടുകാരികള്‍ പോലും ചീത്ത വിളിച്ചെന്ന് സയനോര

നടിമാരായ പാര്‍വതി, നിത്യ മേനോന്‍, പത്മപ്രിയ, ഗായിക സയനോര തുടങ്ങി ഒരേ സമയം ഗര്‍ഭിണിമാരായ താരങ്ങളാണ് ഇവരൊക്കെ. സോഷ്യല്‍ മീഡിയ പേജിലൂടെ നടിമാര്‍ പങ്കുവെച്ച പ്രെഗ്നന്‍സി കിറ്റിലെ റിസള്‍ട്ട് എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. വിവാഹം കഴിക്കാത്ത നടിമാര്‍ പോലും ഗര്‍ഭിണിയാണെന്ന് പറഞ്ഞതോടെ ആരാധകരും അത്ഭുതപ്പെട്ടു.

തന്റെ പോസ്റ്റ് കണ്ടതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും വിളിച്ചിട്ട് ചീത്ത പറഞ്ഞു. നിനക്കിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ എന്നാണ് ഭൂരിഭാഗം പേരും ചോദിച്ചത്. എന്നാല്‍ പാര്‍വതിയടക്കമുള്ളവരുടെ പോസ്റ്റ് കണ്ടിട്ട് നിങ്ങള്‍ കല്യാണം കഴിക്കാതെ ഗര്‍ഭിണിയായോ എന്നൊന്നും ചോദിച്ചില്ലെന്നുള്ളത് ശ്രദ്ധേയമാണെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സയനോര വ്യക്തമാക്കുന്നു.

ആദ്യത്തെ ഗർഭം നീ എന്ത് പാടുപെട്ടാണ് മാനേജ് ചെയ്തത്

വണ്ടര്‍ വുമണിന്റെ പ്രൊമോഷന്‍ വളരെ പുതുമയോടെയാണ് ചെയ്തത്. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവാണെന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തോടെ അറിയുന്നവര്‍ വിളിച്ച് ആശംസ അറിയിച്ചു. പലരും എന്നെ ഉപദേശിക്കുകയാണ് ചെയ്തത്. സായ നിനക്കിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ? ആദ്യത്തേത് തന്നെ നീ എന്ത് പാടുപെട്ടാണ് മാനേജ് ചെയ്തത്. മൃദുല വിളിച്ചിട്ട് എന്നെ ചീത്ത പറഞ്ഞു. സായ ചേച്ചിയ്ക്ക് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിച്ചത്. അടുത്ത സുഹൃത്തുക്കളോട് പോലും ഞാനിത് പറഞ്ഞിരുന്നില്ലെന്നാണ് സയനോര പറയുന്നത്.

നിങ്ങള്‍ കല്യാണം കഴിക്കാതെ ഗര്‍ഭിണിയായോ എന്നൊന്നും ചോദിച്ചില്ല

ഞാന്‍ അഭിനയിക്കുന്ന കാര്യം അവര്‍ക്കറിയാം. പക്ഷേ ഈ പോസ്റ്റ് അതുമായി ബന്ധപ്പെട്ടതാണെന്ന് അവര്‍ അറിഞ്ഞില്ല. കാര്യമറിഞ്ഞപ്പോള്‍ ഞാന്‍ പടം കാണട്ടേ, എന്നിട്ട് നിന്റെ അടുത്ത് വരുന്നുണ്ടെന്നാണ് ഭാവന പറഞ്ഞത്. ശരിക്കും അതൊരു സോഷ്യല്‍ എക്‌സിപിരിമെന്റ് പോലെയാണ് ക്യാംപെയിന്‍ ചെയ്തത്.

വിവാഹം കഴിക്കാത്തവര്‍ പോലും അത് പോസ്റ്റ് ചെയ്തപ്പോള്‍ ആരും നിങ്ങള്‍ കല്യാണം കഴിക്കാതെ ഗര്‍ഭിണിയായോ എന്നൊന്നും ചോദിച്ചില്ല. പകരം ആശംസ അറിയിക്കുകയാണ് ചെയ്തത്. നമ്മളുടെ നാട്ടില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്ന് ഇതിലൂടെ മനസിലായെന്നും സയനോര പറയുന്നു.

ഗര്‍ഭാവസ്ഥയിലുള്ള അഞ്ച് സ്ത്രീകള്‍ തമ്മിലുണ്ടാകുന്ന കൂട്ടുകെട്ടിന്റെ കഥയാണ് വണ്ടര്‍ വുമണ്‍

ഗര്‍ഭാവസ്ഥയിലുള്ള അഞ്ച് സ്ത്രീകള്‍ തമ്മിലുണ്ടാകുന്ന കൂട്ടുകെട്ടിന്റെ കഥയാണ് വണ്ടര്‍ വുമണ്‍ പറയുന്നത്. ഞാനൊരു അമ്മയായത് കൊണ്ട് ഷൂട്ടങ്ങിന്റെ സമയത്ത് സംശയം വരുമ്പോള്‍ മറ്റുള്ളവര്‍ എന്നോട് കാര്യങ്ങള്‍ ചോദിച്ചിരുന്നു. സത്യം പറഞ്ഞാല്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ എന്റെ പ്രസവസമയത്ത് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോയി. എന്റെ ഗര്‍ഭാവസ്ഥ വളരെ തിരക്ക് പിടിച്ചതായിരുന്നുവെന്നാണ് സയനോര പറയുന്നത്.

ഗര്‍ഭിണിയായിരുന്നപ്പോഴും ഞാന്‍ റെസ്റ്റ് എടുത്തിട്ടില്ലെന്നാണ് ഗായിക പറയുന്നത്

ഗര്‍ഭിണിയായിരുന്നപ്പോഴും ഞാന്‍ റെസ്റ്റ് എടുത്തിട്ടില്ലെന്നാണ് ഗായിക പറയുന്നത്. എന്റെ ജീവിതം തിരക്കുകളിലൂടെ പോവുകയായിരുന്നു. സ്‌റ്റേജ് ഷോ കളില്‍ പങ്കെടുക്കും. അവിടെ നിന്ന് മടങ്ങുമ്പോള്‍ ഛര്‍ദ്ദിക്കും. അടുത്ത തട്ടുകടയില്‍ നിന്നും എന്തെങ്കിലും വാങ്ങി കഴിക്കും. ആ സമയത്ത് തിരക്ക് പിടിച്ച ജീവിതമായിരുന്നു. ഇപ്പോള്‍ സിനിമയില്‍ ഗര്‍ഭിണിയായി അഭിനയിച്ചതോടെ രണ്ടാമതൊരു ഗര്‍ഭകാലം ആസ്വദിച്ച് ജീവിച്ചത് പോലെ തോന്നിയെന്ന് സയനോര പറയുന്നു.

More from Filmibeat

Read more about: sayanora സയനോര
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X