പ്രണയം സാക്ഷാത്കാരം! സംഗീത സംവിധായകന്‍ ഫൈസലും ഗായിക ശിഖയും വിവാഹിതരായി
ഗായകനും സംഗീത സംവിധായകനുമായ ഫൈസൽ റാസിയും ഗായിക ശിഖ പ്രഭാകരനും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും കഴിഞ്ഞ ദിവസം വിവാഹിതരായത്. ഇന്ന് കൊച്ചിയിലെ പ്രമുഖ സ്വകാര്യ റിസോർട്ടിൽ വെച്ച് വിവാഹ സൽക്കാരം നടക്കും.

കോളേജ് പഠന കാലത്ത് തുടങ്ങിയ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. തുടർന്ന് അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ വാർത്ത താരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.. ഈ നിമിഷത്തേക്കാൾ കൂടുതൽ ഒന്നും ഞങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സന്തോഷകരമായ മുഖത്തോടെ നീ എന്റെ അരികിൽ. മൈ ബെസ്റ്റ് ബഡ്ഡി. എന്റെ ബെറ്റർ ഹാഫ് എക്കാലത്തെയും എന്റെ പ്രചോദനം . നീ എന്നും .എപ്പോഴും എനിക്കായി ഉണ്ടായിരുന്നു. ഇതിനായിട്ടാണ് നമ്മൾ ഇത്രകാലം കാത്തിരുന്നത്. ഞങ്ങൾ ഇവിടെയുണ്ട്. എല്ലാവർക്കും നന്ദി ഞങ്ങളുടെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും , ശത്രുക്കൾക്കും, ഞങ്ങളെ ഹൃദയത്തിൽ വഹിക്കുന്ന എല്ലാവർക്കും നന്ദി എന്നാണ് ഫൈസൽ ഇൻസ്റ്റയിൽ കുറിച്ചു.
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് ശിഖ പ്രേക്ഷകർക്ക് സുപരിചിതയായത്. പൂമരം ഒറ്റ ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനമാണ് ഫൈസലിനെ പ്രേക്ഷകർക്കിടയിൽ ഹിറ്റാക്കിയത്. ഈ ഗാനം ആലപിച്ചതും സംഗീതം ചെയ്തതും ഫൈസൽ തന്നെയാണ്. പിന്നീട് ഇരുവരും ചേർന്ന് ഒരു മ്യൂസിക്കൽ ബാൻഡ് തുടങ്ങിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പോപ്പുലറാണ്.


Click it and Unblock the Notifications