'അന്ന് വല്ലാതെ കരഞ്ഞു, അശ്വിന്റെ വീട്ടിൽ പോയി; എന്നേക്കാൾ അമ്മയ്ക്കാണ് ആ വിഷമമെന്ന് തിരിച്ചറിഞ്ഞപ്പോൾ'
ആരാധകരുടെ പ്രിയ ഗായികയാണ് ശ്വേത മോഹൻ. അമ്മ സുജാത മോഹന്റെ പാത പിന്തുടർന്ന് ഗാന രംഗത്തേക്ക് കടന്ന് വന്ന ശ്വേതയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ പാടാനായി. സുജാതയുടെ ഏക മകളാണ് ശ്വേത. ശ്വേത ഇന്ന് ശ്രേഷഠ എന്ന മകളുടെ അമ്മയുമാണ്. അശ്വിൻ എന്നാണ് ശ്വേത മോഹന്റെ ഭർത്താവിന്റെ പേര്. പഠന കാലത്ത് അശ്വിന്റെ സഹോദരി ആരതിയുടെ അടുത്ത സുഹൃത്തായിരുന്നു ശ്വേത. ഈ പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. അശ്വിനെക്കുറിച്ചും അമ്മ സുജാതയെക്കുറിച്ചും സംസാരിക്കുകയാണ് ശ്വേതയിപ്പോൾ.
ഭർത്താവ് തനിക്ക് ഏറ്റവും വലിയ പിന്തുണ നൽകുന്ന ആളാണെന്ന് ശ്വേത പറയുന്നു. ഭർത്താവിന്റെ മാതാപിതാക്കളും എന്നെ വളരെയധികം പിന്തുണയ്ക്കുന്നു. എല്ലാ പെൺകുട്ടികൾക്കും അവരുടെ ഭർത്താവിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഇങ്ങനെ പറയാൻ സാധിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ ലോകം വളരെയധികം പുരോഗമിക്കുമെന്നും ശ്വേത മോഹൻ ചൂണ്ടിക്കാട്ടി.

അശ്വിന്റെ സഹോദരിയുമായി അടുത്ത സൗഹൃദം തനിക്കുണ്ടായിരുന്നെന്ന് ശ്വേത പറയുന്നു. പഠന കാലത്തുണ്ടായ ഒരു സംഭവത്തെക്കുറിച്ചും ശ്വേത സംസാരിച്ചു. ഒരു സംഗീത മത്സരം ഉണ്ടായിരുന്നു. അതിനായി തയ്യാറെടുപ്പ് നടത്തി. ഞാൻ നന്നായി പാടി, സമ്മാനം ലഭിക്കുമെന്ന് കരുതി. സമ്മാന പ്രഖ്യാപനം കേൾക്കാനിരുന്നു. മൂന്നാം സമ്മാനം ഒരാൾക്ക് ലഭിച്ചു. എന്റെ കൂടെ ആരതിയും അന്നുണ്ട്. ഒന്നാം സമ്മാനമേ രണ്ടാം സമ്മാനമോ ഞങ്ങൾ ഉറപ്പിച്ചു. എന്നാൽ രണ്ടാം സമ്മാനം ഒരാൾക്ക് ലഭിച്ചു.
ഒന്നാം സമ്മാനമോ എന്ന് ഞങ്ങൾ അതിശയിച്ചു. എന്നാൽ ഒന്നാം സമ്മാനത്തിന് വിളിച്ചത് മറ്റൊരാളുടെ പേര്. എന്റെ മനസുടഞ്ഞു. നന്നായി പാടിയല്ലോ, അത്രയും മോശമായാണോ പാടിയത് എന്നൊക്കെ ചിന്തിച്ചു. ഇതിനിടെ മൈക്കിൽ മറ്റൊരു അനൗൺസ്മെന്റ് വന്നു. ഈ മൂന്ന് പേർക്കുമാണ് സമ്മാനം, പക്ഷെ ഇവിടെ പാടിയവരിൽ നല്ല ഭാവിയുള്ളവരുണ്ടെന്ന് പറഞ്ഞ് പത്ത് പേരുടെ പേര് അവർ എടുത്ത് പറഞ്ഞു. ആ ലിസ്റ്റിൽ പോലും ഞാനില്ല. മനസുടഞ്ഞ് ഭൂമിക്ക് കീഴെ പാതാളത്തിൽ പോയി. എന്റെ സ്വപ്നങ്ങളെല്ലാം പോയി, പാട്ടൊന്നും വേണ്ടെന്ന് തോന്നി. വല്ലാതെ കരഞ്ഞു.

എന്റെ കരച്ചിൽ കണ്ട്, ആരതി നിന്നെ ഇങ്ങനെ വിട്ട് പോകില്ല, എന്റെ കൂടെ വീട്ടിലേക്ക് വാ. അവിടെ നല്ല ഗാർഡനുണ്ട്. റിലാക്സ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ അവളുടെ വീട്ടിലേക്ക് ചെന്നു. വാതിൽ തുറക്കുന്നത് നമ്മുടെ ഹീറോയാണ് (അശ്വിൻ). ആ ദിവസം എനിക്ക് മറക്കാൻ പറ്റില്ല. എന്റെ ജീവിതത്തിലെ നല്ല കാര്യവും മോശം കാര്യവും ആ ദിവസമാണ് സംഭവിച്ചതെന്നും ശ്വേത മോഹൻ ചൂണ്ടിക്കാട്ടി. അമ്മ സുജായതയെക്കുറിച്ചും ശ്വേത സംസാരിച്ചു.


Click it and Unblock the Notifications











