അങ്ങനെയല്ല.... സിത്താരയെ പാട്ട് പഠിപ്പിച്ച് കുഞ്ഞ് സായു, വീഡിയോ വൈറൽ
ഗായിക സിത്താരയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാവൻ ഋതുവും. അമ്മയ്ക്കൊപ്പം അതിമനോഹരമായ ഗാനങ്ങളുമായി കുഞ്ഞ് ഋതുവും എത്താറുണ്ട്. അമ്മയെ പോലെ തന്നെ മകൾക്കും സമൂഹ മാധ്യമങ്ങളിൽ കൈ നിറയെ ആരാധകരാണ്. ഇപ്പോഴിത മകളുടെ പുതിയ വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് പ്രിയ ഗായിക.

എല്ലാ പ്രാവശ്യവും കുഞ്ഞ് ഋതു ഗാനം ആലപിക്കുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെയ്ക്കുന്നത്. ഇത്തവണ അൽപം വ്യത്യസ്തമായി സിത്താരയെ പാട്ട് പഠിപ്പിക്കുന്ന വീഡിയോയാണ് പുറത്തു വിട്ടിരിക്കുന്നത്. 'പമ്പയാറിന്‍ പനിനീര്‍ക്കടവില്‍' എന്ന് തുടങ്ങുന്ന പാട്ടാണ് സാവന്‍ അമ്മയെക്കൊണ്ട് പാടിക്കുന്നത്. ആദ്യവരി അമ്മ പാടിയതിലെ തെറ്റ് ചൂണ്ടിക്കാട്ടുന്ന സാവനേയും വീഡിയോയില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഞങ്ങൾ തുടങ്ങട്ടെ !!!!! റെഡി 1, 2, 3.... പമ്പയാറിൻ പനിനീർ കടവിൽ !!! കുഞ്ഞി കൈ ചുരുട്ടി ഒരെണ്ണം വന്നത് തക്കസമയത്ത് തടുത്തതുകൊണ്ട് രക്ഷപെട്ടു !! കാര്യായിട്ട് ഒരു കാര്യം പഠിപ്പിക്കുമ്പോൾ തമാശകളിച്ചാൽ ആർക്കായാലും ദേഷ്യം വരും, സ്വാഭാവികം. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











