അമ്മയുടെ കോഫിക്കൊപ്പം അച്ഛന്റെ പാട്ട്! വീഡിയോ പങ്കുവെച്ച് ഗായിക സിത്താര
പോയ വർഷം നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു സിത്താര കൃഷ്ണകുമാർ പ്രേക്ഷകർക്ക് സമ്മാനിച്ചത്. പ്രണയഗാനങ്ങൾ മുതൽ അടിച്ചു പൊളി ഗാനങ്ങൾ വരെ താരത്തിന്റെ ഈ വർഷത്തെ ഹിറ്റ് ലിസ്റ്റിലുണ്ട് . ഇപ്പോഴിത ചെറിയ കുടുംബ വിശേഷവുമായി സിത്താര എത്തുകയാണ്. വീട്ടിലെ സന്തോഷ നിമിഷങ്ങളാണ് താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നത്. അച്ഛൻ കൃഷ്ണ കുമാറിന്റെ പാട്ടും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

സമയം 1.30 സംഗീത പരിപാടി കഴിഞ്ഞ് വീട്ടിൽ തിരിച്ച് എത്തിട്ടേയുള്ളൂ. എന്ന് പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. എന്റെ ചെറുപ്പകാലം മുതൽ ഈ സമയം എന്റെ കുടുംബത്തിന് പ്രിയപ്പെട്ടതാണ്. രാത്രി വൈകിയുള്ള ഡാൻസ് ക്ലാസും സംഗീത ക്ലാസും യൂത്ത് ഫെസ്റ്റ്വലും കഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും ക്ഷീണിച്ച് തിരികെ എത്തുന്ന സമയം. അച്ഛൻകുട്ടനും അമ്മക്കുട്ടനും കുഞ്ഞു വാവയും. പക്ഷെ അതിനു ശേഷമാണ് ഞങ്ങൾ മൂന്നു പേരും ഇരുന്നു സംസാരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും പാട്ടുപാടുന്നതും. ഇതാണ് ഞാൻ പാട്ട് പാടനുള്ള പ്രധാന കാരണം. അമ്മയുടെ മികച്ച കോഫിക്കൊപ്പം അച്ഛന്റെ പാട്ടു കേൽക്കുന്നു- സിത്താര കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിനൊപ്പം ജി ദേവരാജൻ ഈണം പകർന്ന് യേശുദാസ് ആലപിച്ച ഇന്ദ്രനീല യവനിക എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്ന സിത്താരയുടെ അച്ഛനന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. അച്ഛന്റെ പാട്ടിനൊപ്പം സിത്താരയും മൂളുന്നുണ്ട്. ഇതെല്ലാം കണ്ടു കൊണ്ട് കയ്യിൽ ചായപാത്രവുമായി നിൽക്കുന്ന അമ്മയും വീഡിയോയിലുണ്ട്. അച്ഛന്റെ പാടട്ടിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.


Click it and Unblock the Notifications