For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ ചൂടിൽ ഞാനല്ലാതെ മറ്റാരും അങ്ങനെ ഇരിക്കുന്നുണ്ടായിരുന്നില്ല, ചാൻസ് ചോദിച്ച് മടുത്തിരുന്നു'; ശ്രീനാഥ്

  |

  ഒരുകാലത്ത് മലയാള ടെലിവിഷൻ സ്ക്രീനുകളിൽ തകർത്ത് മുന്നേറിയ റിയാലിറ്റി ഷോയായിരുന്നു ഐഡിയ സ്റ്റാർ സിംഗർ. രഞ്ജിനി ഹരിദാസ് മുതൽ നജീം അർഷാദ് വരെ എല്ലാവരും തിളങ്ങിയ വേദി.

  പല സീസണുകളായി ജൈത്രയാത്ര തുടർന്ന മ്യൂസിക് റിയാലിറ്റി ഷോ അവതരണത്തിലും വേദിയിലും ജഡ്ജസിൻ്റെ സംസാരത്തിലുള്ള വൈവിധ്യവും കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഐഡിയ സ്റ്റാർ സിംഗർ ഷോ വാർത്തെടുത്തത് ഒരു കൂട്ടം പ്രഗത്ഭ ഗായകരെ കൂടിയാണ്.

  Also Read: ശ്രീദേവി ഗര്‍ഭിണിയായി, പിന്നെ ഞാനവിടെ എന്തിന് നില്‍ക്കണം; ബോണിയുടെ ആദ്യഭാര്യ പറഞ്ഞത്!

  ഐഡിയ സ്റ്റാർ സിം​ഗറിന് ശേഷം വന്ന മറ്റൊരു ഷോയ്ക്കും ആ ഷോയുടെ ജനപ്രീതി നേടാൻ സാധിച്ചിട്ടില്ല. കൊച്ചുകുട്ടികൾ പോലും ഐഡിയ സ്റ്റാർ സിം​ഗറിന്റെ ആരാധകരായിരുന്നു. ഐഡിയ സ്റ്റാ സിം​ഗറിലൂടെ ജീവിതം തന്നെ മാറിയ മത്സരാർഥികളിൽ ഒരാളാണ് ശ്രീനാഥ് ശിവശങ്കരൻ.

  ഐഡിയ സ്റ്റാർ സിം​ഗറിന്റെ നാലാം സീസണിലാണ് ശ്രീനാഥ് മത്സരാർഥിയായി പങ്കെടുത്തത്. ഡൈഹാർട്ട് വിജയ് ആരാധകനായ മെലിഞ്ഞ പയ്യൻ ശ്രീനാഥ് വളരെ വേ​ഗത്തിൽ പ്രേക്ഷക മനസിൽ ഇടംനേടി.

  നൂറിൽ നൂറ് മാർക്കും വാങ്ങിയ ഒട്ടനവധി പ്രകടനങ്ങൾ ശ്രീനാഥ് കാഴ്ചവെച്ചു. ഒരൊറ്റ എലിമിനേഷനിലും കയറാതെ ഫൈനൽ റൗണ്ടിൽ എത്തിയ മത്സരാർഥി കൂടിയാണ് ശ്രീനാഥ്. താരം ഇപ്പോൾ വിവാഹിതനാകാൻ പോവുകയാണ്. ​ഗായകൻ എന്നതിലുപരി സം​​ഗീത സംവിധാനത്തിലും ശ്രീനാഥ് കഴിവ് തെളിയിച്ച് കഴിഞ്ഞു.

  സംവിധായകനും തിരക്കഥാകൃത്തുമായ സേതുവിന്റെ മകൾ അശ്വതിയാണ് ശ്രീനാഥിന്റെ വധു. കുട്ടനാടൻ ബ്ലോഗ്, മേം ഹൂം മൂസ, സബാഷ് ചന്ദ്രബോസ് തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനാണ് ശ്രീനാഥ്.

  ഫാഷൻ ഡിസൈനിങിൽ ബിരുദാനന്തരബിരുദ വിദ്ധ്യാർഥിയാണ് താരത്തിന്റെ വധു അശ്വതി. കൊച്ചിയിലെ ഭാസ്ക്കരീയം കൺവെൻഷൻ സെന്ററിൽ വെച്ച് നവംബർ 26 നാണ് വിവാഹം. ഇപ്പോഴിത വിവാഹത്തിന്റെ വിശേഷങ്ങളും സം​ഗീത ജീവിതത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ശ്രീനാഥ് ശിവശങ്കരൻ.

  Also Read: സ്ത്രീകളുമായി അകലം ഉണ്ടായിരുന്നു, നടിമാർ കെട്ടിപ്പിടിക്കാൻ വന്നാലും ഒഴിഞ്ഞു മാറും; രഞ്ജു രഞ്ജിമാർ

  'സ്റ്റാർ സിം​ഗറിന് മുമ്പ് ​ഗന്ധർവ സം​ഗീതം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. അവിടെ നിന്നാണ് സ്റ്റാർ സിം​ഗറിലേക്ക് വന്നത്.'

  'എല്ലാവരും നന്നായി പാടുന്ന ആളുകളായിരുന്നു. ഒരു ഡെയ്ഞ്ചറസ് സോണിലും ഞാൻ വന്നിട്ടില്ല. നന്നായി പണിയെടുത്തിട്ടുണ്ട്. ഡാൻസിനോട് എനിക്ക് ചെറുപ്പം മുതൽ താൽപര്യമുണ്ടായിരുന്നു.'

  'വിജയിയെ കാണാൻ എനിക്ക് സ്റ്റാർ സിം​ഗറിന്റെ ഭാ​ഗമായപ്പോൾ അവസരം കിട്ടി. അ​ദ്ദേഹം ആവശ്യപ്പെട്ട പാട്ട് എനിക്ക് അറിയില്ലായിരുന്നു അതാണ് പാടാതിരുന്നത്. ഇപ്പോഴും സച്ചിനിലെ പാട്ട് എനിക്ക് അറിയില്ല. സിനിമയുടെ പ്രമോഷന് വേണ്ടി വന്നതായിരുന്നു അദ്ദേഹം.'

  'ആ ചൂടിലും ബെനിയനും അതിന് മുകളിൽ ഷർട്ടുമൊക്കെ ധരിച്ച് ഒരാളെ അവിടെ ഇരിക്കുന്നുണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് വിജയ് സാർ ഞാനാണ് അ​ദ്ദേഹത്തിന്റെ ആരാധകനെന്ന് കണ്ടുപിടിച്ചത്. രഞ്ജിനി ചേച്ചി എനിക്ക് കുടുംബാം​ഗത്തെപ്പോലെയാണ്.'

  'എനിക്ക് സ്വന്തമായി ഒരു ചേച്ചിയുണ്ടെങ്കിൽ എങ്ങനെയാണോ അങ്ങനെയാണ് ഞങ്ങളുടെ ബോണ്ട്. ചേച്ചിയുടെ അമ്മയും അനിയനുമെല്ലാം പ്രിയപ്പെട്ടവരാണ്. എറണാകുളത്ത് വന്നാൽ ചേച്ചിയുടെ വീട്ടിലാണ് താമസിക്കാറുള്ളത്.'

  'സ്റ്റാർ സിങർ കഴിഞ്ഞ് പിന്നണി പാടാൻ കുറെ അവസരം അന്വേഷിച്ച് നടന്നിരുന്നു. ഒന്നും ശരിയായില്ല. അവസാനം മടുപ്പ് തോന്നി തുടങ്ങിയപ്പോഴാണ് മ്യൂസിക്ക് സ്ക്രാച്ചുകൾ ചെയ്തത്.'

  'അത് ഒരിക്കൽ ഉണ്ണി മുകുന്ദൻ കേൾക്കാൻ ഇടയായി. അങ്ങനെയാണ് കുട്ടനാടൻ വ്ലോ​​ഗിലേക്ക് സം​ഗീത സംവിധാനത്തിന് അവസരം ലഭിച്ചത്. കല്യണമായി. നവംബറിലാണ് വിവാ​ഹം. പ്രണയത്തിലായിരുന്നു പിന്നീട് അത് അറേ‍ഞ്ച്ഡ് മാരേജ് സ്ഥിതിയിലേക്ക് മാറി' ശ്രീനാഥ് പറഞ്ഞു.

  Read more about: singer
  English summary
  Singer Sreenath Sivasankaran Open Up About His Marriage And Music Journey-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X