വിജയിന്റെ ജീവിതത്തിലെ ഇത്തിള്‍ക്കണ്ണി! അവരെ ഇഷ്ടമല്ല! തൃഷയ്‌ക്കെതിരെ തുറന്നടിച്ച് സുചിത്ര

സിനിമ വിട്ട് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുകയായിരുന്നു വിജയ്. ജനനനായകന്‍ തന്റെ അവസാന ചിത്രമായിരിക്കും എന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും, തന്റെ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച വിജയ് മുഖ്യമന്ത്രിയായിരിക്കുകയാണ്. അഴിമതിയില്ലാത്ത ഭരണമായിരിക്കും അദ്ദേഹത്തിന്റേത് 200 കോടി വരെ പ്രതിഫലമായി കൈപ്പറ്റിയ ആള്‍ എന്തായാലും അഴിമതിയെ പിന്തുണയ്ക്കില്ല എന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. മാതാപിതാക്കളും, പ്രിയപ്പെട്ടവരുമെല്ലാം ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. ഭാര്യ സംഗീതയും മക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. പ്രണയ വിവാഹത്തിലൂടെയായിരുന്നു സംഗീതയും വിജയും ഒന്നിച്ചത്. കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളാണെന്നും, വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് സംഗീത കോടതിയെ സമീപിച്ചിരുന്നു.

സഹപ്രവര്‍ത്തകയായ തൃഷയും വിജയും തമ്മിലുള്ള ബന്ധം കുടുംബ ജീവിതത്തെ മോശമായി ബാധിച്ചു എന്നായിരുന്നു പ്രതികരണങ്ങള്‍. താരങ്ങളും ആരാധകരുമെല്ലാം ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. ഭാര്യയും, മക്കളും നിറഞ്ഞുനില്‍ക്കേണ്ടിയിരുന്ന ചടങ്ങില്‍ തൃഷയായിരുന്നു തിളങ്ങിയത്. അമ്മയോടൊപ്പമായാണ് നടി എത്തിയത്. നേരെ പോയത് വിജയിന്റെ അമ്മയുടെ അടുത്തേക്കായിരുന്നു. അവരാകട്ടെ, കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെക്കുകയും ചെയ്തിരുന്നു. സാരിയില്‍ അതീവ സുന്ദരിയായാണ് തൃഷ എത്തിയത്. ചടങ്ങിലെ മുഖ്യ ആകര്‍ഷണമായി മാറുകയും ചെയ്തിരുന്നു. പൊളിറ്റിക്കലി സന്തോഷമാണെങ്കിലും, സംഗീതയെ ഓര്‍ക്കുമ്പോള്‍ സങ്കടമാണെന്നായിരുന്നു കമന്റുകള്‍. സംഗീതയുടെയും, മക്കളുടെയും അസാന്നിധ്യം ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

Suchithra about Trisha
Photo Credit: Vijay / Fan page

തൃഷയും വിജയും പ്രണയത്തിലാണെന്നും, വൈകാതെ തന്നെ ഇരുവരും ഒന്നായേക്കുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. ഇത്രയുംകാലം തൃഷ അവിവാഹിതയായി തുടര്‍ന്നത് ഈ ബന്ധം കാരണമാണോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം. അഭിനയമാണ് തനിക്കേറെ പ്രിയപ്പെട്ട കാര്യം. മരണം വരെ അഭിനയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നേരത്തെ തൃഷ വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് ചിലപ്രണയങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും, അത് വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. പ്രമുഖ ബിസിനസുകാരനുമായി വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഗോസിപ്പുകള്‍ പ്രചരിക്കുമ്പോഴും ഇരുവരും പൊതുവേദികളില്‍ ഒന്നിച്ചെത്തുന്നുണ്ടായിരുന്നു.

വിവാഹ വേദിയില്‍ മാച്ചിംഗ് ഡ്രസില്‍ ഇരുവരും എത്തിയത് വാര്‍ത്തയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് പിന്നാലെയും വിജയിനെ കാണാന്‍ തൃഷ എത്തിയിരുന്നു. വിജയിന്റെ ജീവിതത്തിലെ ഇത്തിള്‍ക്കണ്ണിയാണ് തൃഷ എന്ന് ഗായിക സുചിത്ര പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ പരാമര്‍ശം. വിജയിനെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. എന്നാല്‍ തൃഷയോട് തീരെ താല്‍പര്യമില്ല. ഭാര്യയും മക്കളുമായി അകന്ന് കഴിയുകയാണ് അദ്ദേഹം. ഒറ്റപ്പെട്ട് കഴിയുന്നതിനിടെ ചില പരാദങ്ങള്‍ തേടിയെത്തുമെന്നും, അതേക്കുറിച്ച് അദ്ദേഹം ആത്മപരിശോധന നടത്തേണ്ടതാണെന്നുമായിരുന്നു സുചിത്ര പറഞ്ഞത്.

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X