സൂര്യ എന്താണ് ചെയ്യുന്നത്, ജ്യോതികയുടെ ഡേറ്റ് നോക്കുകയാണോ?; വീണ്ടും അധിക്ഷേപവുമായി സുചിത്ര
ആരാധകരുടെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്ത് വിവാഹമോചനങ്ങൾ തുടർ കഥയാകുമ്പോൾ മാതൃകാ ദമ്പതികളായി സൂര്യയും ജ്യോതികയും സന്തോഷത്തോടെ ജീവിക്കുന്നു. വിവാദങ്ങളിൽ പൊതുവെ ഇരുവരും അകപ്പെടാറില്ല. മുംബൈയിലാണ് താര ദമ്പതികൾ താമസിക്കുന്നത്. മുംബൈയിലേക്ക് താമസം മാറിയതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും നേരത്തെ വന്നിട്ടുണ്ട്. മക്കളുടെ പഠിത്തത്തിനായും തന്റെ മാതാപിതാക്കൾക്കൊപ്പം താമസിക്കാനുമാണ് ഈ മാറ്റമെന്ന് ജ്യോതിക വ്യക്തമാക്കിയതുമാണ്.
ഇപ്പോഴിതാ ജ്യോതികയെ അധിക്ഷേപിച്ച് കൊണ്ട് ഗായിക സുചിത്ര ഉന്നയിച്ച ആരോപണം വിവാദമായിരിക്കുകയാണ്. ജ്യോതിക മുംബൈയിലേക്ക് താമസം മാറിയ ശേഷം വസ്ത്രധാരണത്തിൽ മാറ്റം വന്നെന്നും മോഡേൺ വസ്ത്രങ്ങൾ ജ്യോതിക ധരിക്കുന്നെന്നും സുചിത്ര പറയുന്നു. ചെന്നെെയിൽ സൂര്യയുടെ വീട്ടുകാർക്കൊപ്പം താമസിച്ചപ്പോൾ ഇങ്ങനെയായിരുന്നില്ലെന്നും സുചിത്ര വാദിക്കുന്നു.

ഞാനും ആൺ പെൺ തുല്യതയിൽ വിശ്വസിക്കുന്നു. പക്ഷെ സൂര്യ എന്തുകൊണ്ട് ഇതൊന്നും ചോദിക്കുന്നില്ലെന്നാണ് എന്റെ സംശയം. എങ്ങനെയാണ് ഇത് അനുവദിക്കുന്നത്. മുംബെെയിൽ എന്ത് ചെയ്യുകയാണ് അദ്ദേഹം?. ജ്യോതികയുടെ ഡേറ്റ് നോക്കുകയാണോ. എന്റെ ആശങ്ക കൊണ്ട് ചോദിക്കുകയാണ്. സൂര്യ എന്താണിപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്. എത്ര നല്ല നടനാണ് സൂര്യ.
ജ്യോതിക ഇപ്പോൾ മലൈക അറോറയെ പോലെ ഡ്രസ് ചെയ്യുന്നു. അവരൊക്കെ മോശം ഇൻഫ്ലുവൻസാണ്. അതേ പോലെയാണ് ഇപ്പോൾ ജ്യോതികയും ചെയ്യുന്നതെന്നും സുചിത്ര ആരോപിച്ചു. സൂര്യ തന്റെ അടുത്ത സുഹൃത്തായിരുന്നു. കാഖ കാഖ എന്ന സിനിമയുടെ സെറ്റിൽ ജ്യോതിക പ്രൊപ്പോസ് ചെയ്തപ്പോൾ സൂര്യ എന്നെ ഫോൺ ചെയ്ത് പറഞ്ഞതാണെന്നും സുചിത്ര പറയുന്നുണ്ട്.

വളരെ മോശമായി നിരവധി താരങ്ങളെക്കുറിച്ച് അടുത്തിടെയായി സുചിത്ര സംസാരിക്കുന്നുണ്ട്. സുചിത്രയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം ശക്തമാണ്. തമിഴകത്ത് സെൻസേഷനായി മാറിയ സുചിത്രയ്ക്ക് ഇപ്പോൾ എന്ത് സംഭവിച്ചു എന്നാണ് പലരുടെയും ചോദ്യം.
അടുത്തിടെ നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ സുചിത്ര ഉന്നയിച്ചു. ഇരുവരും വീട്ടിൽ ലഹരി പാർട്ടി നടത്തുന്നുണ്ടെന്നായിരുന്നു ആരോപണം. പരാമർശത്തിന് പിന്നാലെ റിമ സുചിത്രയ്ക്കെതിരെ കേസ് നൽകി. അതേസമയം തമിഴ് താരങ്ങൾ സുചിത്രയ്ക്കെതിരെ പരാതി നൽകാൻ തയ്യാറാകുന്നില്ല.
യൂട്യൂബ് ചാനലുകളിലൂടെ നിരന്തരം അധിക്ഷേപങ്ങൾ നടത്തിയിട്ടും എന്തുകൊണ്ട് സുചിത്രയ്ക്കെതിരെ നിയമപരമായി നീങ്ങാൻ താരങ്ങൾ തയ്യാറാകുന്നില്ലെന്ന ചോദ്യമുണ്ട്. സുചിത്രയ്ക്ക് മാനസികമായ പ്രശ്നങ്ങളുണ്ടെന്ന് മുൻ ഭർത്താവ് കാർത്തിക് കുമാർ നേരത്തെ പറഞ്ഞിരുന്നു. 2017 ൽ സുചി ലീക്ക്സ് വിവാദമുണ്ടായപ്പോഴായിരുന്നു ഇത്. എന്നാൽ തനിക്ക് മാനസിക പ്രശ്നമില്ലെന്നും കാർത്തിക് കുമാറിന്റെ പരാമർശം ശരിയാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചെന്നും സുചിത്ര പറയുന്നു.
പിന്നണി ഗാന രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് സുചിത്ര. തന്റെ കരിയർ തകർത്തത് സുചി ലീക്ക്സ് വിവദമാണെന്നും ഇതിന് പിന്നിൽ കാർത്തിക് കുമാറും ധനുഷും അടങ്ങുന്ന സംഘമാണെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ സുചിത്ര ആരോപിച്ചു. സോഷ്യൽ എക്സ്പിരിമെന്റെന്ന പേരിൽ ധനുഷും സംഘവും ചേർന്ന് നടത്തിയ പ്രാങ്കാണിത്. എന്നാൽ സംഭവം കൈവിട്ട് പോയപ്പോൾ ബാധിക്കപ്പെട്ടത് തനിക്കാണെന്നും സുചിത്ര വാദിച്ചു.


Click it and Unblock the Notifications











