സൂര്യ മതിയെന്ന് ജ്യോതിക... മയക്കി എടുത്ത് കല്യാണം കഴിച്ചു, ജ്യോതിക വന്നാൽ നമ്മൾ മാറി നിൽക്കണം; സുചിത്ര!
തമിഴിലെ അറിയപ്പെടുന്ന ഗായികയും അവതാരകയും എല്ലാമാണ് സുചിത്ര. ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സുചിത്ര 2017ൽ തമിഴ് സിനിമയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്‌സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. കൂടാതെ കുറച്ച് മാസങ്ങൾക്ക് മുമ്പ് മുൻ ഭർത്താവ് കാർത്തിക് കുമാറിനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് എത്തിയിരുന്നു.
അദ്ദേഹത്തിൻറെ ലൈംഗിക താൽപര്യങ്ങളെ കുറിച്ചുള്ള ഒരു ആരോപണമായിരുന്നു ഉന്നയിച്ചത്. വിജയ്, ചിമ്പു, തൃഷ എന്നിവർക്കെതിരെയും ഇവർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സൂര്യ ചിത്രം കങ്കുവയെ അനുകൂലിച്ച് കുറിപ്പ് പങ്കുവെച്ചതിന് രൂക്ഷമായ ഭാഷയിൽ സുചിത്ര വിമർശിച്ചിരുന്നു. ഇപ്പോഴിതാ സൂര്യയോട് തനിക്ക് ഒരു കാലത്ത് ക്രഷായിരുന്നുവെന്ന് സുചിത്ര പറയുന്ന പഴയൊരു വീഡിയോയാണ് വൈറലാകുന്നത്.

ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പത്രത്തിന് വേണ്ടി സൂര്യയുടെ അഭിമുഖം എടുക്കാൻ പോയപ്പോഴുള്ള അനുഭവം സുചിത്ര പങ്കുവെച്ചത്. ജ്യോതിക സൂര്യയെ മയക്കി എടുത്ത് കല്യാണം കഴിച്ചതാണെന്നും സുചിത്ര പറയുന്നു. ഒരു നടനോട് എനിക്ക് ക്രഷുണ്ടായിരുന്നു. പക്ഷെ അയാൾ മറ്റൊരാളെ വിവാഹം ചെയ്തു. ആ നടൻ സൂര്യയായിരുന്നു.
സൂര്യയോട് ഒരു സമയത്ത് എനിക്ക് ഭയങ്കര ക്രഷായിരുന്നു. സൂര്യയ്ക്കും ഇക്കാര്യം അറിയാം. ഒരിക്കൽ ഞാൻ ജേണലിസ്റ്റായി പ്രവർത്തിക്കുന്ന സമയത്ത് സൂര്യയെ ഇന്റർവ്യു ചെയ്യാൻ പോയിട്ടുണ്ട്. ഹിന്ദുവിൽ ജേണലിസ്റ്റായിരുന്ന സമയത്തായിരുന്നു അത്. ഹിന്ദുവിൽ നിന്ന് ഇറങ്ങിയശേഷമാണ് ഞാൻ എഫ്എമ്മിൽ ജോലിക്ക് ചേർന്നത്. എങ്ങനെ ഞാൻ സൂര്യയെ ഇഷ്ടപ്പെടാതിരിക്കും..? സൂര്യയോട് ക്രഷ് തോന്നിയില്ലെങ്കിലാണ് പ്രശ്നം.
ഹിന്ദുവിന് വേണ്ടി സൂര്യയുടെ അഭിമുഖം എടുക്കാൻ പോയപ്പോൾ സ്നേഹയോടൊപ്പം ഏതോ ഒരു സിനിമ ചെയ്യുകയായിരുന്നു സൂര്യ. ഇന്റർവ്യു അവസാനിപ്പിച്ച് ഞാൻ പോകാൻ തുടങ്ങിയപ്പോൾ എന്നോട് വീണ്ടും ഒരുപാട് നേരം സൂര്യ എന്തൊക്കയോ സംസാരിച്ച് കൊണ്ടിരുന്നു. വർഷങ്ങളായി അദ്ദേഹത്തിനൊപ്പമുള്ള സെൻ കാറിനെ കുറിച്ചെല്ലാം എന്തൊക്കയോ സംസാരിച്ചു. പിന്നീട് കുറേ കോമഡിയൊക്കെ പറഞ്ഞു.
അദ്ദേഹത്തിന്റെ മനസിലും താൽപര്യം തോന്നിയതുകൊണ്ടാണോ ഇങ്ങനെ സംസാരിച്ചത് എന്നൊന്നും അറിയില്ല. ജ്യോതിക അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നാൽ പിന്നെ നമ്മൾ മാറി നിൽക്കണമല്ലോ. അവരും ഞാനും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ജ്യോതികയെ എനിക്ക് ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ജ്യോതികയെപ്പോലുള്ള ടോപ്പ് ആക്ടറസ് ഇവൻ തന്നെ മതിയെന്ന് തീരുമാനിച്ചാൽ പിന്നെ വിടുമോ?.

സുന്ദരമായി മയക്കി എടുത്ത് കല്യാണം കഴിച്ചു എന്നാണ് സുചിത്ര പറഞ്ഞത്. സൂര്യയും ജ്യോതികയും പ്രണയിച്ച് വിവാഹിതരായവരാണ്. ഇരുവരും മക്കൾക്കൊപ്പം ഇപ്പോൾ മുംബൈയിലാണ് താമസം. രണ്ടാം വരവിൽ ഏറ്റവും മികച്ച കഥയും കഥാപാത്രങ്ങളും കണ്ടെത്തിയാണ് ജ്യോതിക പ്രവർത്തിക്കുന്നത്. കോളിവുഡിലെ മാതൃക ദമ്പതികളെന്നാണ് ഇരുവരേയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്.
സിനിമയിൽ വിലപിടിപ്പുള്ള താരങ്ങളായി വളർന്നിട്ടും ഇന്നേവരെ ഇരുവരും ഒരു ഗോസിപ്പിലും ഉൾപ്പെട്ടിട്ടില്ല. കേരളത്തിലും നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. 2006ല്‍ ആയിരുന്നു വിവാഹം. തമിഴ് ഇന്റസ്ട്രിയിലേക്ക് ഞാന്‍ ആദ്യമായി വന്ന സമയത്ത് എന്റെ ആദ്യത്തെ ഹീറോ ആയിരുന്നു സൂര്യ.
എനിക്ക് ഇന്റസ്ട്രിയില്‍ ഏറ്റവും ആദ്യം കിട്ടിയ സുഹൃത്ത് സൂര്യയാണ്. ആ സൗഹൃദം ഇന്നും ഞങ്ങള്‍ക്കിടയിലുണ്ട്. അങ്ങനെയൊരു ബന്ധമാണ് ഇന്നും ഞങ്ങളെ ഇത്തരത്തില്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നുഎന്നാണ് വിജയകരമായ ദാമ്പത്യത്തെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ ജ്യോതിക നൽകിയ മറുപടി.


Click it and Unblock the Notifications