For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മകളോട് സംസാരം വരെ കുറച്ചു, അവളുടെ സ്കൂളിലും പോയിരുന്നില്ല'; തന്റെ കരിയറിനായി മകൾ സഹിച്ചതിനെ കുറിച്ച് സുജാത!

  |

  കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ മനസിൽ ശുദ്ധ സംഗീതത്തിന്റെ തേൻമഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായികയാണ് സുജാത മോഹൻ. പാദസരക്കിലുക്കം പോലുള്ള ആ മധുര നാദത്തിൽ അലിഞ്ഞൊഴുകിയ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ നാവിൻ തുമ്പിൽ ഇടവേളകളില്ലാതെ വിരുന്നെത്തുന്നു.

  സദാ മന്ദസ്മിതം പൊഴിക്കുന്ന മുഖവും ഭാവം തുളുമ്പുന്ന ആലാപനവുമായി സുജാത സംഗീതാസ്വാദകരുടെ മനസിലേക്ക് ഒഴുകിയെത്തിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടുവെങ്കിലും ആ മധുര നാദത്തിന് പകരം വെക്കാൻ മറ്റൊരു സ്വരം കണ്ടെത്താൻ മലയാളികൾക്ക് ഇനിയുമായിട്ടില്ല.

  Also Read: 'പത്ത് വർഷം നീണ്ട ബന്ധം, പിരിയുന്നതായിരുന്നു നല്ലത്'; ലിയോണയുടെ തീരുമാനത്തിൽ വേദന തോന്നിയെന്ന് പിതാവും

  ഗായികമാർ പലരും മലയാളത്തിൽ വന്നുപോയെങ്കിലും ഒരിക്കലും ഇഷ്ടം തീരാത്തൊരു പ്രണയസ്വരമായി സുജാതയെ നാം എന്നും കേൾക്കുന്നു. കാതുകൾ കൊണ്ടു മാത്രമല്ല.... ഹൃദയം കൊണ്ടും.

  1975ൽ പുറത്തിറങ്ങിയ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടി പാടിയാണ് സുജാത പിന്നണി ഗാനരംഗത്ത് എത്തുന്നത്. അതേ വർഷം കാമം ക്രോധം മോഹം എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ... എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

  തുടർന്ന് കർപ്പൂര ദീപങ്ങൾ, ദൂരെ കിഴക്കുദിച്ചു, പൂവേ തുടങ്ങി സൂപ്പർ ഹിറ്റായ നിരവധി ഗാനങ്ങൾ. മലയാളത്തിന്റെ മാത്രമല്ല തമിഴിന്റെയും പ്രിയ ഗായികയാണ് സുജാത. ഇപ്പോഴിത തന്റെ കരിയറിന് വേണ്ടി മകൾ ശ്വേത കുട്ടിക്കാലത്ത് ചെയ്ത സഹനങ്ങളെ കുറിച്ച് മുമ്പൊരിക്കൽ സുജാത കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.

  ആ വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 'മോ​ഹന്റെ സപ്പോർട്ട് മാത്രമാണ് എന്റെ ശക്തി. എന്നേക്കാളും പാട്ട് ഇഷ്ടമുള്ളയാളാണ് മോഹൻ.'

  'മോഹൻ മാത്രമല്ല എന്റെ അമ്മയും മോളുമെല്ലാം ഭയങ്കര സപ്പോർട്ടാണ്. വീട്ടിൽ അധികം സംസാരിക്കാൻ പറ്റില്ല. മാത്രമല്ല മോളുടെ സ്കൂളിലെ ഒരു ഫങ്ഷനും ഇതുവരെ പോയിട്ടില്ല. ഇതുവരേയും ഒന്നിനും പോയിട്ടില്ല. എന്നിട്ടും അതൊക്കെ മകൾ അഡ്ജസ്റ്റ് ചെയ്തു.'

  'ലേറ്റ് നെറ്റായി വരുന്നതും മോഹന് കുഴപ്പമില്ല. ചില സമയങ്ങളിൽ റെക്കോർഡിങ് രാത്രിയിലേക്ക് നീളുമ്പോൾ ഡ്രൈവറെ വിടാതെ മോഹൻ തന്നെ വരും കൂട്ടാൻ. റെക്കോർഡിങ് തീർന്നില്ലെങ്കിൽ സ്റ്റുഡിയോയിൽ കിടന്നുറങ്ങും മോഹൻ.'

  Also Read: 'മമ്മൂട്ടിയുടെ കഴുത്തിലെ ചുളിവ് മാറ്റാൻ ആറ് ലക്ഷം രൂപയുടെ ​ഗ്രാഫിക്സ്; തലയിൽ പാച്ച്; ആർക്കാണ് അറിയാത്തത്?'

  'ഞാൻ അപ്പുറത്ത് പാട്ട് റെക്കോർഡ് ചെയ്തുകൊണ്ടിരിക്കും. കുടുംബത്തിന്റെ സപ്പോർട്ട് നമുക്ക് വളരെ അത്യാവശ്യമാണ്. അതില്ലെങ്കിൽ മുമ്പോട്ട് പോകാനാവില്ല. മോൾക്ക് ജന്മന പാട്ട് കിട്ടിയിട്ടുണ്ട്. അവൾ തന്നെ എന്നോട് പറഞ്ഞു എനിക്ക് പാടേണ്ട അമ്മയെന്ന്.'

  'അവൾ മൈക്കിൽ കൂടി പാടുന്നത് ഞാൻ കേട്ടിട്ടില്ല. എ.ആർ റഹ്മാനെ സിനിമയിൽ വരുന്നതിന് മുമ്പെ അറിയാം. അതിനാൽ നല്ല സുഹൃത്താണ്. റോജയിലാണ് തുടക്കം. നിരവധി പാട്ടുകൾ അദ്ദേഹം തന്നിട്ടുണ്ട്.'

  'എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകളാണ് ദാസേട്ടൻ, പ്രിയ​ദർശൻ, എ.ആർ റഹ്മാൻ എന്നിവർ' സുജാത മോഹൻ പറഞ്ഞു. ചെറുപ്പത്തിൽ പാട്ട് ഇഷ്ടമില്ലാതിരുന്ന സുജാതയുടെ മകൾ ശ്വേത ഇന്ന് തെന്നിന്ത്യയിൽ ഒട്ടനവധി ഹിറ്റ് ​ഗാനങ്ങൾ ആലപിച്ച പ്ര​ഗത്ഭ ​ഗായികയാണ്.

  അമ്മയെപ്പോലെ തന്നെ ശ്വേതയുടെ ആലാപനവും മനസിന് കുളിർമ നൽകും. മുപ്പത്തിയേഴുകാരിയായ ശ്വേത മോഹൻ തെലുങ്കിൽ വരെ ​ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2003ൽ ത്രീ റോസസ് എന്ന ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്ത് സജീവമായത്.

  തുടർന്ന് നിരവധി തമിഴ് ചിത്രങ്ങളിൽ പല പ്രഗത്ഭരായ സംഗീത സംവിധായകരുടേയും കീഴിൽ മികച്ച ഗാനങ്ങൾ ആലപിച്ചു.

  2005ൽ ബൈ ദ പീപ്പിൾ എന്ന സിനിമയിൽ പാടിക്കൊണ്ട് ശ്വേത മലയാള സിനിമയിൽ തുടക്കം കുറിച്ചു. 2011 ജനുവരിയിലാണ് ശ്വേത വിവാഹിതയായത്. ഭർത്താവ് അശ്വിൻ ശശി. ശ്വേത-അശ്വിൻ ദമ്പതികൾക്ക് ശ്രേഷ്ഠ എന്നൊരു മകളുണ്ട്.

  Read more about: sujatha
  English summary
  Singer Sujatha Mohan Open Up About Her Daughter Childhood Sacrifice, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X