'പറഞ്ഞുകേട്ടുള്ള അറിവെയുള്ളു... അതിനെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല'; ചിത്രയെ കുറിച്ച് സുജാത മോഹൻ!

മലയാളികൾ ഹൃദയത്തിൽ സ്ഥാനം കൊടുത്ത് കൊണ്ടുനടക്കുന്ന രണ്ടുപേരാണ് സുജാത മോഹനും കെ.എസ് ചിത്രയും. ഇരുവരുടെയും സ്വരമാധുരിയിൽ വിരിഞ്ഞ പാട്ടുകൾ മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാ​ഗമാണ്.

ഒരേസമയത്ത് പിന്നണി ​ഗാനശാഖയിൽ ഉയർന്ന് വന്നവർ എന്ന നിലയിൽ ഇടയ്ക്ക് ഇരുവരെയും താരതമ്യപ്പെടുത്തി വിവാദങ്ങളും രൂപപ്പെട്ടിരുന്നു. വിവാദങ്ങളും ചർച്ചകളും ഒരു വഴിക്ക് നടക്കും എന്നല്ലാതെ സുജാതയും കെ.എസ് ചിത്രയും തമ്മിലുള്ള ബന്ധത്തിന് യാതൊരു വിള്ളലും സംഭവിച്ചിട്ടില്ല.

ആകാശവാണിയുടെ സ്റ്റുഡിയോയിൽ പാട്ട് പാടാൻ വന്ന മെലിഞ്ഞ ഒരു കൊച്ചുപെൺകുട്ടിയെ സംഗീതസംവിധായകൻ എം.ജി രാധാകൃഷ്ണൻ പരിചയപ്പെടുത്തിയത് സുജാത മോഹന് ഇപ്പോഴും ഓർമയുണ്ട്. ചിത്ര പാടുന്നത് സുജാത ആദ്യമായി കേൾക്കുന്നത് അന്നാണ്.

അന്നുകേട്ട ശബ്ദം ഇപ്പോഴും സുജാതയുടെ മനസിൽ മായാതെയുണ്ട്. ഗായിക സുജാത മോഹനിലേക്കുള്ള വളർച്ചയുടെ പടവുകൾ കയറാൻ പ്രചോദനമായത് കെ.എസ് ചിത്ര എന്ന പ്രതിഭാശാലിയായ ഗായികയാണെന്ന് തുറന്ന് പറയാൻ സുജാതയ്ക്ക് മടിയില്ല. ഇടമുറിയാത്ത ഒരു ബന്ധമുണ്ട് ചിത്രയും സുജാതയും തമ്മിൽ.

sujatha

ചിത്രയുടെ നേട്ടങ്ങളിൽ ആദ്യം സന്തോഷിക്കുന്നതും ആശംസകൾ അറിയിക്കാൻ എത്തുന്നതും സുജാതയാണ്. തിരിച്ചും അതുപോലെ തന്നെയാണ്. ഇരുവരും ഓരേസമയത്ത് വന്ന് സം​ഗീതത്തിൽ സ്ഥാനം കണ്ടെത്തിയവർ എന്നതുകൊണ്ട് തന്നെ ചിത്രയേയും സുജാതയേയും ബന്ധപ്പെടുത്തി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിവാദം ചിത്ര വന്നതോടെ സുജാതയുടെ അവസരങ്ങൾ കുറഞ്ഞു എന്നതാണ്.

മാത്രമല്ല ദേശീയ അവാർഡ് പ്രഖ്യപിക്കപ്പെട്ട സമയത്തും ഇരുവരെയും ബന്ധപ്പെടുത്തി വിവാ​ദങ്ങൾ ഉണ്ടായിരുന്നു. പൊതുവെ ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടാനോ പ്രതികരികരിക്കാനോ തയ്യാറാവാത്ത സുജാത മോഹൻ ഒരിക്കൽ ചിത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ചിരുന്നു.

കൈരളി ചാനലിൽ ജോൺ ബ്രിട്ടാസ് അവതാരകനായ ഷോയിൽ പങ്കെടുത്തപ്പോഴാണ് ചിത്രയെ കുറിച്ചും വിവാ​ദങ്ങളെ കുറിച്ചും സുജാത പ്രതികരിച്ചത്. ചിത്രയാണോ അവസരങ്ങൾ കുറയാനായുള്ള കാരണം? അവസരങ്ങൾ തട്ടി എടുത്തോ എന്ന അവതാരകന്റെ ചോദ്യത്തിന് സുജാത നൽകിയ മറുപടി വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. 'ഒരിക്കലും അവസരങ്ങൾ തട്ടിയെടുത്തുവെന്ന് ഞാൻ പറയില്ല.'

'പക്ഷെ ചിത്ര നല്ലൊരു ഗായികയാണ്. അതുകൊണ്ടുതന്നെ അവസരങ്ങൾ ചിത്രയ്ക്ക് കൂടുകയും ചെയ്തു. ഇപ്പോൾ ഞാനും നല്ല രീതിയിൽ പാടുന്നുണ്ട് എന്നാണ് സുജാത വിശദീകരിച്ചത്. ദേശീയ പുരസ്കാരവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ അതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് തങ്ങൾ നേരിട്ട് പോയി അറിഞ്ഞിട്ടില്ലെന്നാണ്', സുജാത പറഞ്ഞത്.

sujatha

'എല്ലാവരും പറഞ്ഞുകേട്ടുള്ള അറിവ് മാത്രമാണ്. അതിനെക്കുറിച്ച് കൂടുതൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ചെറിയ ഒരു തെറ്റിദ്ധാരണ ആ സമയത്ത് ഉണ്ടായിരുന്നു. എന്റെ പേര് വന്നു എന്നോ മറ്റോ... ചിത്ര ചിത്രയാണ് എന്നും. മറ്റുള്ളതൊക്കെ പഴയകഥയാണ്. അത് അങ്ങനെ പോകട്ടെ എനിക്ക് അതിനെക്കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹമില്ലെന്നും', സുജാത പറഞ്ഞു.

'എന്നും സംസാരിക്കുന്ന ഫ്രണ്ട്ഷിപ്പ് പോലെയല്ല. ഒരുപാട് ആദരവുണ്ട് ഞങ്ങൾക്ക് പരസ്പരം. ചിത്ര പാടി വരുന്ന സമയത്ത് ഞാൻ ഔട്ട് ഓഫ് മ്യൂസിക് ആയിരുന്നു. ഞാൻ തിരിച്ച് സംഗീതരംഗത്തേക്ക് വരുമോ എന്നുപോലും എനിക്കറിയില്ലായിരുന്നു. തിരിച്ച് വന്നപ്പോൾ ചിത്ര വലിയ ഇൻസ്പിരേഷൻ ആയിരുന്നു.'

'എനിക്ക് ഒരുപാട് ആരാധനയുള്ള ഗായികയാണ് ചിത്ര. കാരണം അവരുടെ ഡെഡിക്കേഷനാണ്. ചെറിയ വയസ് മുതൽ പാട്ട് പഠിച്ച് തുടങ്ങി. ഒരുപാട് ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. നമ്മൾ ഈ കാണുന്ന പാട്ടിന് പിന്നിൽ എത്രയോ വർഷത്തെ ചിത്രയുടെ ഹാർഡ് വർക്ക് ഉണ്ടെന്ന് അറിയാമോ..?', എന്നാണ് സുജാത ചിത്രയെ കുറിച്ച് വാചാലയായി പറഞ്ഞത്. അടുത്തിടെ ചിത്രം അറുപതാം പിറന്നാൾ ആഘോഷിച്ചപ്പോൾ കുടുംബസമേതം സ്പെഷ്യൽ വീഡിയോയുമായി വന്നാണ് സുജാത ആശംസകൾ നേർന്നത്.

Read more about: sujatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X