ഭർത്താവ് സാരി വാങ്ങി തരാറില്ലെന്ന് സുജാത! കാരണം വ്യക്തമാക്കി ഡോക്ടർ മോഹൻ

മലയാളി സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ ഗായികമാരാണ് കെഎസ് ചിത്രയും സുജാതയും. തലമുറ എത്രമാറിയാലും പുതിയ ഗായകർ പിന്നണിഗാനരംഗത്ത് ചുവട് വെച്ചാലും അന്നും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകരുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെ ഇവർ ഇരുവരും ഉണ്ടാകും . ബേബി സുജാതയായിട്ടാണ് പ്രിയ ഗായിക പിന്നണി ഗാനരംഗത്ത് ചുവട് വയ്ക്കുന്നത്. നിരവധി റൊമാന്റിക് ഗാനങ്ങളാണ് പ്രിയ ഗായിക പ്രേക്ഷകർക്കായി സമ്മാനിച്ചത്. സിനിയും പാട്ടുകളിലും മാറ്റങ്ങൾ ഏറെ സംഭവിച്ചെങ്കിലും അന്നും ഇന്നും സുജാതയുടെ ശബ്ദം ഒരുപോലെ തന്നെയാണ്.

കാതിനേയും മനസ്സിനേയും മറ്റൊരു ലോകത്തേയ്ക്ക് കൂട്ടികൊണ്ടു പോകുന്ന അതിമനോഹരമായ ഗാനങ്ങൾ പോലെയാണ് താരത്തിന്റെ വസ്ത്രധാരണവും. വസ്ത്രധാരണത്തിലുള്ള താരത്തിന്‌‍റെ സെൻസ് പലപ്പോഴു ചർച്ച വിഷയമാകാറുണ്ട്. അതിമനോഹരമായ സാരി ധരിച്ചാണ് പ്രിയ ഗായിക ഭൂരിഭാഗം പൊതുപരിപാടികളിലും പങ്കെടുക്കാറുള്ളത്. ഇപ്പോഴിത ഒരു രസകരമായ സാരികഥ വെളിപ്പെടുത്തുകയാണ് പ്രിയഗായിക. സീ കേരളം അവതരിപ്പിക്കുന്ന സംഗീത റിയാലിറ്റി ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 ഭർത്താവ് സാരി വാങ്ങി തരാറില്ല

ഭർത്താവ് മോഹൻ പൊതുവെ തനിയ്ക്ക് സാരി വാങ്ങി തരാറില്ല എന്നായിരുന്നു പ്രിയ ഗായികയുടെ വെളിുപ്പെടുത്തൽ. എന്നാൽ കല്യാണത്തിനു മുൻപേ സാരി വാങ്ങി തന്നിരുന്നു. എന്നാൽ വിവാഹ ശേഷം തനിയ്ക്ക് സാരി വാങ്ങി തന്നിട്ടില്ലെന്നും സുജാത പറഞ്ഞു. അതേ സമയം ഭർത്താവിന് ഭർത്താവിന് ഷര്‌ട്ട് സെലക്ട് ചെയ്യുന്നത് ഇപ്പോഴും താൻ തന്നെയാണെന്നും സുജാത കൂട്ടിച്ചേർത്തു.

 സാരി വാങ്ങി നൽകാത്തതിന്റെ കാരണം

സുജാതയ്ക്ക് സാരി വാങ്ങി നൽകാത്തതിന്റെ കാരണം ഭർത്താവ് മോഹൻ തന്നെ വെളിപ്പെടുത്തിട്ടുണ്ട്. വളരെ രസകരമായിട്ടാണ് താരം ഇക്കാര്യം പറഞ്ഞത്. സുജുവിന് സാരി ഉടുക്കാൻ താൽപര്യമില്ല. അഥവ സാരി ഉടുത്താൽ ഏറ്റവും കൂടുതൽ പണി കിട്ടുന്നത് തനിയ്ക്കാണ്. വീട്ടിൽ ഒരു യുദ്ധസമാനമായ അവസ്ഥയായിരിക്കും സംഭവിക്കുക- ഡോക്ടർ മോഹൻ പറഞ്ഞു.

 രണ്ട് മൂന്ന് മണിക്കൂർ

സുജു സാരി ഉടുത്തു കഴിഞ്ഞാൽ തന്റെ രണ്ട് മൂന്ന് മണിക്കൂറാണ് അതിന്റെ പിന്നാലെ പോകുന്നത്. അവിടെ നോക്കൂ, ഇവിടെ നോക്കൂ, ഞൊറി പിടിച്ചു തരു, പിന്ന് കുത്തി തരൂ.. എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്തു കൊടുക്കാൻ ആവശ്യപ്പെടും. പിന്നെ കുറെ നേരം അതിനു പിന്നാലെ നടക്കേണ്ടി വരും. അതുകൊണ്ട് തന്നെയാണ് സാരി വാങ്ങിക്കൊടുക്കാത്തതെന്നും ഡോ മോഹനൻ പറഞ്ഞു. ചുരിദാറോ വെസ്റ്റേൺ ശൈലിയിലുളള വസ്ത്രമോ അതുമല്ലെങ്കിൽ മിനിസ്കർട്ടോ ധരിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്. പൊട്ടിച്ചിരിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചലച്ചിത്ര രംഗത്ത്   സജീവമാകുന്നത്

1975-ൽ "ടൂറിസ്റ്റ് ബംഗ്ലാവ്" എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. ഈ ചിത്രത്തിൽ ഓ.എൻ.വി. കുറുപ്പ് എഴുതി എം.കെ. അർജ്ജുനൻ ഈണമിട്ട "കണ്ണെഴുതി പൊട്ടു തൊട്ട്..." എന്ന ഗാനമാണ് സിനിമാ രംഗത്തെ സുജാതയുടെ ആദ്യ ഗാനം[3]. അതേ വർഷം "കാമം ക്രോധം മോഹം" എന്ന ചിത്രത്തിൽ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ... ആദ്യ യുഗ്മ ഗാനവും. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് കുറേ കാലം സുജാത ചലച്ചിത്ര രംഗത്തു നിന്നും വിട്ടു നിന്നു. പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആയിരുന്നു ഇത്. 1981-ൽ ഡോ. കൃഷ്ണമോഹനുമായുള്ള വിവാഹ ശേഷം ചെന്നൈയിലേക്കു താമസം മാറിയതോടെ വീണ്ടും ചലച്ചിത്രഗാന രംഗത്തു സജീവമായി.

റഹ്മാനും  സുജാതയും


സിനിമാ രംഗത്ത് അരങ്ങേറ്റം നടത്തി ഒരു വർഷം തികയുന്നതിനു മുൻപേ തമിഴിൽ നിന്നും അവസരം തേടിയെത്തി. 1976-ൽ ഇളയരാജ സംഗീത സംവിധാനം നിർവ്വഹിച്ച "കാവിക്കുയിൽ"എന്ന ചിത്രത്തിനു വേണ്ടി സുജാത പാടി. പക്ഷേ ഈ ഗാനം സിനിമയിൽ ഉൾക്കൊള്ളിച്ചിരുന്നില്ല. 1992-ൽ "റോജാ" എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ ആയിരുന്ന എ.ആർ. റഹ്മാനാണ് തമിഴിൽ സുജാതയുടെ രണ്ടാം വരവിനു വഴി തെളിച്ചത്. ഈ ചിത്രത്തിലെ "പുതുവെള്ളൈ മഴൈ..." എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ഒട്ടേറെ ചിത്രങ്ങളിൽ പാടി. റഹ്മാൻ തന്നെയാണ് ഹിന്ദിയിലും സുജാതയെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ "താൾ", "പുകാർ" എന്നീ ഹിന്ദി സിനിമകളിൽ സുജാത ആലപിച്ച ഗാനങ്ങൾ ദേശീയ ശ്രദ്ധ നേടി. കന്നഡ, തെലുഗു സിനിമകളിൽ സുജാത സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Read more about: sujatha സുജാത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X