ഞാനും ശ്വേതയും കരിയർ നോക്കിയാൽ ശരിയാവില്ല; മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത
മലയാളികളുടെ മനസിൽ വലിയ സ്ഥാനം നേടിയെടുത്ത ഗായികയാണ് സുജാത മോഹൻ, ഇമ്പമാർന്ന ശബ്ദത്താൽ ശ്രോതാക്കളുടെ ഹൃദയം കവരുന്ന സുജാതയുടെ ഗാനങ്ങൾക്ക് എപ്പോഴും പ്രത്യേക ആരാധക വൃന്ദമുണ്ട്. നിരവധി സിനിമകളിൽ പിന്നണി ഗാനം പാടിയ സുജാത കുറേ ആൽബങ്ങളും പാടിയിട്ടുണ്ട്. മലയാളത്തിൽ ഹിറ്റുകളുടെ ഒരു വൻനിര തന്നെ സുജാതയ്ക്ക് അവകാശപ്പെടാനുണ്ട്.
സമ്മർ ഇത് ബത്ലഹേം, സല്ലാപം, പരദേശി തുടങ്ങിയ സിനിമകളിൽ സുജാത ആലപിച്ച ഗാനങ്ങൾ ഒരു കാലത്ത് വൻ തരംഗം സൃഷ്ടിച്ചിരുന്നു. സുജാതയും കെഎസ് ചിത്രയും ഹിറ്റുകളുടെ വൻനിര തന്നെ തീർത്ത കാലഘട്ടവും ഉണ്ടായിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും സുജാത ശ്രദ്ധിക്കപ്പെട്ടു. എആർ റഹ്മാൻ കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പാട്ടുകൾക്ക് ശബ്ദം കൊടുത്തവരിൽ മുന്നിൽ നിൽക്കുന്ന ഗായിക ആണ് സുജാജ.
സുജാത-റഹ്മാൻ കോംബിനേഷനിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പിറന്നിട്ടുണ്ട്. പൂ പൂക്കും ആസൈ, നേട്ര് ഇല്ലാതെ മാട്രം, പുതുവെള്ളെ മഴൈ തുടങ്ങിയ ഗാനങ്ങൾ ഇതിന് ഉദാഹരണം ആണ് റിയാലിറ്റി ഷോകളുടെ ജഡ്‍ജായും സുജാത എത്തിയിട്ടുണ്ട്.

ടെലിവിഷനിലും സ്റ്റേജ് ഷോകളിലും പിന്നണി ഗാനരംഗത്തും സജീവമായിരുന്ന സുജാതയെ കുറേ നാളുകളായി ഇപ്പോൾ മലയാളി പ്രേക്ഷകർ കാണാറില്ല. പാടുന്ന പാട്ടുകളും കുറവാണ്. ഇപ്പോൾ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് സുജാത. വികടൻ ചാനലിനോടാണ് പ്രതികരണം. സുജാതയ്ക്കൊപ്പം ഭർത്താവ് മോഹനും ഈ അഭിമുഖത്തിൽ പങ്കെടുത്തു.

'നിലവിൽ പാട്ട് ജീവിതത്തിലെ ഒരു സൈഡിൽ ആണ്. ഒരു സമയത്ത് പാട്ട് മാത്രമായിരുന്നു പ്രധാനം. ഇപ്പോൾ ശ്വേത പാടുന്നുണ്ട്. എന്റെ അമ്മ എനിക്ക് എന്താണോ ചെയ്ത് തന്നത് അത് ഞാൻ ശ്വേതയ്ക്കും ചെയ്ത് കൊടുക്കുന്നു. കാരണം ഞാനും ശ്വേതയും കരിയറിൽ ശ്രദ്ധ കൊടുത്താൽ കുഞ്ഞിനെ ശ്രദ്ധിക്കാൻ പറ്റില്ല'
'എനിക്ക് എന്റെ അമ്മ ചെയ്ത് തന്ന അത്രയും എനിക്ക് ശ്വേത്യ്ക്ക് വേണ്ടി ചെയ്യാൻ പറ്റില്ല. കാരണം അമ്മ ഒരു സൂപ്പർ വുമൺ ആയിരുന്നു. അതിന്റെ 10 ശതമാനമെങ്കിലും എനിക്ക് ശ്വേതയെ സഹായിക്കാൻ പറ്റിയാൽ അത് വലിയ സഹായം ആയിരിക്കും. അതിനാൽ കുഞ്ഞിനെ നോക്കുന്നു'

'തന്റെ ഭർത്താവിനെക്കുറിച്ചും സുജാത സംസാരിച്ചു. അദ്ദേഹം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോൾ ഞാൻ വീട്ടിൽ ഉണ്ടാവില്ല. പക്ഷെ അദ്ദേഹം അഡ്ജസ്റ്റ് ചെയ്തു. ഒരിക്കൽ പോലും പരാതി പറഞ്ഞിട്ടില്ലെന്നും സുജാത പറഞ്ഞു. ഏതെങ്കിലും കല്യാണത്തിനോ മറ്റ് പരിപാടികൾക്കോ പോവുമ്പോൾ ഭാര്യ ഒപ്പം ഉണ്ടാവില്ല. മിക്കവാറും ഒറ്റയ്ക്കാണ് പോവുക. ഭാര്യ എവിടെയും വരില്ലെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുമായിരുന്നു'

ജോലി കാരണമാണ് വരാഞ്ഞതെന്ന് പറഞ്ഞാൽ നിരവധി പേർ സമ്മതിച്ച് തരില്ലായിരുന്നെന്നും സുജാതയും മോഹനും പറഞ്ഞു. സുജാതയുടെ മകൾ ശ്വേത മോഹനും ഇന്ന് പിന്നണി ഗാന രംഗത്ത് പ്രശസ്ത ആണ്. എആർ റഹ്മാന്റെയുൾപ്പെടെ നിരവധി പേരുടെ ഗാനങ്ങൾ ശ്വേത ആലപിച്ചു. കരിയറിൽ ശ്വേത പാടിയ പാട്ടുകൾ താരതമ്യേന കുറവാണെങ്കിലും ഇവയെല്ലാം ജനപ്രിയമാണ്.


Click it and Unblock the Notifications