പാട്ട് മനോഹരം!! ഇനിയും പാടികൂടെ..., ഗായിക സുജാതയോട് ഒരു അഭ്യർഥനയുമായി ആരാധകൻ

മലയാളത്തിൽ മാത്ര മല്ല തമിഴിലും മികച്ച ആരാധകരെ സൃഷ്ടിക്കാൻ സുജാതയ്ക്ക് കഴിഞ്ഞിരുന്നു.

മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ-സംഗീത പ്രേമികളുടെ പ്രിയ ശബ്ദമാണ് ഗായിക സുജാത മോഹന്റേത്. ഇപ്പോഴു സൂജാതയുടെ ശബ്ദത്തിന് പതിനെട്ട് വയസ്സാണ്. മെലഡിയുടെ രാജകുമാരി എന്നാണ് സുജാതയെ അറിയപ്പെടുന്നത്. പിന്നണി ഗായിക രംഗത്തേയ്ക്ക് ദിനംപ്രതി പുതിയ ഗായകർ കടന്നു വരുകയാണ്.എന്നാൽ ഇന്നും പ്രേക്ഷകരുടെ ആദ്യ പരിഗണന സുജത, ചിത്ര എന്നിവർക്കാണ്.

മലയാളത്തിൽ മാത്ര മല്ല തമിഴിലും മികച്ച ആരാധകരെ സൃഷ്ടിക്കാൻ സുജാതയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തെ കൂടാതെ തെന്നിന്ത്യൻ ഭാഷകളിലായി നിരവധി ആരാധകരെ സുജാത സൃഷ്ടിച്ചിട്ടുണ്ട്. ഗാനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ തെന്നിന്ത്യൻ സംഗീത ലോകത്ത് ശോഭിച്ച സുജാത ബേളിവുഡിൽ വിരലിൽ എണ്ണാവുന്ന ഗാനങ്ങൾ മാത്രമാണ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിത പ്രിയ ഗായികയ്ക്ക് മുന്നിൽ ആഗ്രഹവുമായി പ്രേക്ഷകർ എത്തിയിരിക്കുകയാണ്.

ഹിന്ദി പാട്ടുകൾ പാടണം

ഹിന്ദി പാട്ടുകൾ പാടണം

വർഷങ്ങൾക്ക് മുൻപ് ഗായികൻ ഹരിഹരനോടൊപ്പം ഒരു സ്റ്റേജ് ഷോയിൽ പാടുന്ന വീഡിയോ സുജാത ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. രകംഗീല എന്ന സിനിമയിലെ ഹൈ രാമാ യോ ക്യ ഹുവാ എന്ന ഗാനമായിരുന്നു ആലപിച്ചിരുന്നത്. ഈ ഗാനം കേട്ടിതിനു ശേഷമാണ് ഹിന്ദിയിൽ ഇനിയും പാടണമെന്നുള്ള അഭ്യർഥനയുമായി ആരാധകർ എത്തിയിരിക്കുന്നത്.

അതിമനോഹരം

അതിമനോഹരം

സുജാതയുടെ ഗാനത്ത അതി മനോഹരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് ചിത്രത്തിൽ ഹരിഹരനോടൊപ്പം സ്വർണ്ണലതയായിരുന്നു ഗാനം ആലപിച്ചിരിക്കുന്നത്. മലയാള പോലെതന്നെ ഹിന്ദി ഗാനത്തിവും സുജാതയുടെ ശബ്ദം മനോഹരമെന്നാണ് ആരാധകരുടെ ഭാഷ്യം.

എആർ റഹ്മാനോടൊപ്പം

എആർ റഹ്മാനോടൊപ്പം

ഹിന്ദിയിൽ വളരെ കുറച്ച് ഗാനങ്ങൾ മാത്രമാണ് സുജാത ആലപിച്ചിരിക്കുന്നത്. അതിൽ കൂടുതലും എആർ റഹ്മാന്റെ സംഗീതത്തിലാണ്. തൽ എന്ന സിനിമയിലെ ഇശ്ബ് ബിനാ ക്യാ ജീനാ എന്ന ഗാനമാണ് സുജാതയെ ഏറെ പ്രശംസ്തമാക്കിയത്. അനുരാധ ശ്രീറാം, ശ്രീനിവാസ് എന്നിവർക്കൊപ്പമായിരുന്നു ഈ ഗാനം. പിന്നീട് 1995 ൽ പുറത്തിറങ്ങിയ ചോർ ചോർ എന്ന സിനിമയിലെ ദിൽ ഹോ സനം ദിൽ എന്ന ഗാനവും ബോളിവുഡിൽ സൂപ്പർ ഹിറ്റായിരുന്നു.

  അവസാനം പാടിയത്

അവസാനം പാടിയത്

1993ലാണ് സുജാത ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. വളരെ ചുരുക്കം ചില പാട്ടുകൾ മാത്രമാണ് ബോളിവുഡിൽ ആലപിച്ചതെങ്കിലും അവയെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2004 നാണ് പ്രിയദർശൻ ചിത്രമായ ഹൽചല്ലിലാണ് ഏറ്റവും ഒടുവിൽ പാടിയത്. വിദ്യാസാഗറായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X