ദിലീപിനും കാവ്യ മാധവിനുമൊപ്പമുള്ള സെല്‍ഫി; നാദിര്‍ഷയുടെ വീട്ടില്‍ നിന്നും കണ്ടുമുട്ടിയതിനെ കുറിച്ച് സുജേഷ് ഹരി
നടനും ഗായകനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ഫെബ്രുവരി പതിനൊന്നിന് നടക്കുന്ന വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഒരാഴ്ചയോളമായി നടന്ന് കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലെ താരങ്ങളും മിമിക്രി താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.
നടന്‍ ദിലീപും കുടുംബവുമാണ് വിവാഹാഘോഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്നവര്‍. നാദിര്‍ഷയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ദിലീപ് ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയ്ക്കുമൊപ്പാമാണ് ചടങ്ങിനെത്തിയത്. ദിലീപ്-നാദിര്‍ഷ സൗഹൃദം പോലെ മക്കളായ മീനാക്ഷിയും ആയിഷയും അടുത്ത സൗഹൃദമാണുള്ളത്. ഇപ്പോഴിതാ വിവാഹവേദിയില്‍ നിന്നും ദിലീപിനെ കണ്ടുമുട്ടിയതിനെ കുറിച്ച് ഗാനരചയിതാവ് സുജേഷ് ഹരി എഴുതിയ കുറിപ്പ് വൈറലാവുകയാണ്.

ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം
നാദിര്‍ഷയുടെ വീട്ടിലെത്തിയ സുജേഷ് ദിലീപിനും കാവ്യ മാധവനുമൊപ്പം സംസാരിച്ചതിനെ കുറിച്ചും ഒന്നിച്ച് ഫോട്ടോ എടുത്തതിനെ കുറിച്ചുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. വളരെ കുറച്ച് സമയത്തിനുള്ളില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായി മാറിയിരിക്കുകയാണ്.
Recommended Video
ഫാമിലിയെയൊക്കെ പരിചയപ്പെടുത്തി തിരിച്ച് സീറ്റില്‍ വന്നിരുന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ സൈഡില്‍ നിന്നൊരു വിളി 'വാ ഫുഡ് കഴിക്കാം' മറ്റാരെയോ ആണെന്ന് കരുതി ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ എന്റെ ബാക്കിലാരുമില്ല. വീണ്ടും കൈയെടുത്ത് വിളിച്ചു. ഞാന്‍ നടന്നടുത്തേക്ക് ചെന്നപ്പോള്‍ കാവ്യയോട്
'പുന്നാരപ്പൂങ്കാട്ടില്‍ എഴുതിയ ആളാണിത്, സുജേഷ്. അവാര്‍ഡൊക്കെ കിട്ടി' എന്ന് പറഞ്ഞ് നെഞ്ചത്തൊരിടിയും, നേരത്തെയെടുത്ത ഫോട്ടോ റെഡിയായില്ല. നല്ലയൊരെണ്ണം കൂടിയെടുത്തേ എന്നൊരു പറച്ചിലും. തിരക്കില്‍ നിന്നൊഴിഞ്ഞു മാറി നിന്ന എന്നെ ആരൊക്കെയോ ആക്കിയ നിമിഷങ്ങള്‍


Click it and Unblock the Notifications