സാരികള്‍ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ വീടുണ്ടോ? ഒന്നര കോടിയുടെ സാരിയും! കണ്ണടയുടെ വില ഒന്നര ലക്ഷം ഉഷ ഉതുപ്പ്
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ ഗായികയായി നിറഞ്ഞ് നില്‍ക്കുകയാണ് ഉഷ ഉതുപ്പ്. എന്നും ഒരേ ലുക്കില്‍ പ്രത്യക്ഷപ്പെടാറുള്ള ഉഷ ഉതുപ്പിന് ഇന്നും യാതൊരു മാറ്റവും വന്നിട്ടില്ല. സാരി ഉടുത്ത് ഹെവി ആഭരണങ്ങളും വലിയ പൊട്ടും മുല്ലപൂവുമൊക്കെ ചൂടി അതീവ സുന്ദരിയായിട്ടാണ് ഗായിക എത്താറുള്ളത്. പാട്ട് വേദികൡലും പൊതുപരിപാടികളിലുമെല്ലാം ഗായികയെ ഈയൊരു ലുക്കിലാണ് കാണാന്‍ സാധിക്കുക.
സ്ഥിരമായി സാരി ഉടുക്കുന്നതിനാല്‍ ഉഷ ഉതുപ്പിന് സാരികളുടെ വലിയൊരു കളക്ഷന്‍ തന്നെ ഉഷ ഉതുപ്പിന് ഉണ്ടാവുമെന്നാണ് ആരാധകര്‍ പറയുന്നത്. അത്തരത്തില്‍ ഉഷ ഉതുപ്പിന് ഒന്നരക്കോടിയുടെ സാരി വരെ ഉണ്ടെന്ന തരത്തില്‍ കഥകളുണ്ടായിരുന്നു. ഈ വാര്‍ത്തയില്‍ പ്രതികരിക്കുകയാണ് ഗായികയിപ്പോള്‍. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉഷ ഉതുപ്പ്.

കോടീശ്വരിയാണെന്നും സാരികള്‍ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ ഒരു വീട് തന്നെ ഉഷ ഉതുപ്പിന് ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്. അത് ശരിയാണോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. 'അതൊക്കെ ചുമ്മാതെ ആളുകള്‍ പറയുന്നതാണ്. ഒന്നര കോടി രൂപയുടെ സാരി പോയിട്ട് ഒന്നര കോടി പോലും ഞാന്‍ തികച്ചും നേരിട്ട് കണ്ടിട്ടില്ല. എനിക്ക് ഏറ്റവും വില കൂടിയ സാരി സമ്മാനമായി കിട്ടിയിട്ടുണ്ട്. പത്മഭൂഷണ്‍ കിട്ടിയപ്പോള്‍ ഞാന്‍ ധരിച്ചത് അതാണ്. ഒരു ലക്ഷം രൂപയാണ് അതിന്റെ വില. ഇതുവരെ ധരിച്ചതില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള സാരി അതാണ്.
ഞാന്‍ ദാരിദ്ര്യത്തിലാണെന്ന് ഒരിക്കലും പറയില്ല. അപ്പര്‍ മിഡില്‍ക്ലാസ് ആണ്. ഇരുപതിനായിരം രൂപയുടെ ഒക്കെ സാരി വാങ്ങാറുണ്ട്. ഇപ്പോള്‍ കൂടുതല്‍ ആളുകളും വിലകൂടിയ സാരികള്‍ എനിക്ക് സമ്മാനമായി തരാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ എന്റെ സാരികളെല്ലാം വലിയ വിലയുള്ളതാണ്. എന്റെ ആദ്യത്തെ സാരി 126 രൂപയുടേതാണ്. അതേ കണക്കില്‍ മദ്രാസില്‍ നിന്നും ബോംബെയിലേക്ക് വരാൻ 120 രൂപയാണ് വിമാനത്തിന്റെ ടിക്കറ്റിനായത്. അന്നത്തെ 126 രൂപയുടെ വാല്യു അത്രയും ഉണ്ടായിരുന്നു.

സ്ത്രീകളുടെ മികച്ച പെര്‍ഫ്യൂം ഏതാണെന്ന് എന്നോട് ചോദിച്ചാല്‍ അത് ആണുങ്ങളുടേതാണ്. ഞാന്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. ഊദ് ബേസ്ഡ് ആയിട്ടുള്ളതാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതെന്ന് പറയാനൊരു സാധാനം ഇത് മാത്രമാണ്. പിന്നെ കണ്ണടയുടെ വില ഒന്നര ലക്ഷമാണ്. ഞാന്‍ വളരെ അമൂല്യമായിട്ടാണ് അത് നോക്കാറുള്ളത്. ഒരിക്കലും മോശമാക്കാന്‍ സമ്മതിക്കില്ല. ഈ കണ്ണട വെച്ചിട്ട് പോയ ആദ്യ പരിപാടി സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു. എനിക്കിത് ഭാഗ്യം പോലെയാണ്. അതുകൊണ്ട് ഞാനിതൊരിക്കലും ഉപേക്ഷിക്കില്ലെന്നും ഉഷ പറയുന്നു.
ഇതേ അഭിമുഖത്തിൽ തൻ്റെ ഹാൻഡ് ബാഗിനകത്ത് എന്തൊക്കെയുണ്ടെന്നും ഉഷ ഉതുപ്പ് കാണിച്ചിരുന്നു. വലിയൊരു ഹാൻഡ് ബാഗ് മാത്രമല്ല അതിനകത്ത് ചെറിയ ചെറിയ ബാഗുകളും അതിനകത്ത് അത്യാവശ്യം വേണ്ട കാര്യങ്ങളുമൊക്കെ ഉണ്ടായിരുന്നു. രസകരമായ കാര്യം ഉഷ ഉതുപ്പിൻ്റെ മ്യാരേജ് സർട്ടിഫിക്കറ്റ് വരെ അതിനകത്ത് ഉണ്ടെന്നുള്ളതാണ്.
ജീവിതത്തിൽ ചെറിയ ചെറിയ നിമിഷങ്ങൾ ഞാൻ ആഘോഷിക്കാറുണ്ട്. മാത്രമല്ല തൻ്റെ മേക്കപ്പ് ഒക്കെ സ്വയം ചെയ്യുന്നതാണ്. ലിപ്സ്റ്റിക്കും കണ്ണെഴുതുന്നതുമൊക്കെ ഞാൻ തന്നെയാണ്. കണ്ണെഴുതാതെ ഞാൻ എവിടെയും പോകാറില്ല. പിന്നെ പൊട്ട് തൊടാൻ താൻ ഉപയോഗിക്കുന്നത് എക്കർലിക്ക് പെയിൻ്റ് ആണെന്നും ഉഷ ഉതുപ്പ് വെളിപ്പെടുത്തുന്നു.


Click it and Unblock the Notifications











