'എനിക്ക് കാഴ്ചകിട്ടി എന്നൊക്കെ വാർത്ത വന്നശേഷം പലരും എന്നെ വന്ന് പരീക്ഷിക്കുകയാണ്'; വൈക്കം വിജയലക്ഷ്മി

മലയാളത്തിന്റെ ഇഷ്ട ​ഗായികയാണ് വൈക്കം വിജയലക്ഷ്മി. താരത്തിന്റെ തമിഴ് ​ഗാനങ്ങളും ഏറെ ശ്രദ്ധേയമാണ്. ​വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായിക കൂടിയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. വൈവിധ്യമാര്‍ന്ന നിരവധി ഗാനങ്ങളാണ് ഗായിക പാടിയത്.

മെലഡിയും അടിപൊളിയുമെല്ലാം തന്റെ കൈയ്യില്‍ ഭദ്രമാണെന്നും വിജയലക്ഷ്മി തെളിയിച്ചിരുന്നു. പാട്ട് മാത്രമല്ല ആളുകളെ അനുകരിക്കാനും മിടുക്കിയാണ് ഈ ഗായിക. എം.ജയചന്ദ്രനുള്‍പ്പടെയുള്ളവര്‍ വിജിയുടെ മിമിക്രിയെക്കുറിച്ച് വാചാലരായിട്ടുണ്ട്. വിവാഹമോചന ശേഷമുള്ള ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാണെന്ന് വിജയലക്ഷ്മി അടുത്തിടെ പറഞ്ഞിരുന്നു.

Vaikom Vijayalakshmi

ഇപ്പോഴിത ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ചില വാർത്തകൾ കാരണം തനിക്ക് വന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഇപ്പോഴുള്ള സം​ഗീത ജീവിതത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി. ഒന്നര വയസ് മുതൽ പാടുമായിരുന്നു വൈക്കം വിജയലക്ഷ്മി. കാസറ്റിൽ പാട്ട് കേട്ടാണ് സം​ഗീതം പഠിച്ച് തുടങ്ങിയത്.

മൂന്ന് മണിക്കൊക്കെ അച്ഛനൊപ്പം എഴുന്നേറ്റ് സം​ഗീത പഠിക്കാനായി പോയതെല്ലാം ഓർമയുണ്ടെന്നും ആ കാലഘട്ടത്തിലേക്ക് തിരിച്ച് പോകാൻ ആ​ഗ്രഹമുണ്ടെന്നും വിജി പറയാറുണ്ട്. തന്റെ അച്ഛന്റേയും അമ്മയുടേയും കുടുംബത്തിലുള്ളവരും ബന്ധുക്കളും എന്നും സപ്പോർട്ടായിരുന്നുവെന്നും ചെറുപ്പത്തിൽ വല്യച്ഛൻ എന്നും സമ്മാനമായി കൊണ്ട് തന്നിരുന്നത് കാസറ്റുകളായിരുന്നുവെന്നും വിജയലക്ഷമി പറയുന്നു.

കാഴ്ചയില്ലാതെയുള്ള ജീവിതത്തിലെ ബുദ്ധിമുട്ടുകളെ എങ്ങനെ അതിജീവിക്കുന്നുവെന്ന് ചോദിക്കുമ്പോൾ സം​ഗീതത്തിലൂടെയും പ്രാർഥനയിലൂടെയാണ് തടസങ്ങൾ അതിജീവിക്കുന്നതെന്നും വിജയലക്ഷ്മി പറയുന്നു. അച്ഛനും അമ്മയും തന്നെ സം​ഗീതം പഠിപ്പിച്ചില്ലായിരുന്നുെവങ്കിൽ എന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ടില്ലെന്നും ചിലപ്പോൾ വീട്ടിൽ ഒതുങ്ങി കൂടുമായിരുന്നുവെന്നും വിജയലക്ഷ്മി പറയുന്നു.

വള പോലുള്ള സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കടക്കാർ അമ്മയ്ക്കും അച്ഛനുമാണ് അത് കാണാനായി കൊടുക്കുക. കാഴ്ചയില്ലാത്തത് കൊണ്ട് എനിക്ക് തരില്ല. അത്തരം സന്ദർഭങ്ങളിൽ എനിക്ക് ദേഷ്യം വരും. കാണാൻ പറ്റില്ലെന്നേയുള്ളു. എനിക്ക് തൊട്ട് നോക്കിയാൽ മനസിലാകും. അത് ഞാൻ പറയാറുണ്ട്.

Vaikom Vijayalakshmi

അച്ഛന് വലിയ പ്രതീക്ഷയായിരുന്നു ഞാൻ‌ ഉയരങ്ങളിൽ എത്തുമെന്ന്. അവരുടെ വാക്ക് അർഥവത്തായി. ഒട്ടേറെ ​​ഗുരുക്കന്മാർ സം​ഗീതം ഫോണിലൂടെ എന്നെ പഠിപ്പിക്കുന്നുണ്ട്. കല്യാണം എനിക്ക് ഒരു വലിയ ചലഞ്ചായിരുന്നു. അതിന് മുമ്പ് കുഴപ്പമില്ലായിരുന്നു. അദ്ദേഹം കലയെ നിരുത്സാഹപ്പെടുത്തി. അച്ഛനേയും അമ്മയേയും എന്നിൽ നിന്നും അകറ്റി.

ഇനിയും അതൊന്നും വീണ്ടും പറയുന്നില്ല. കംപ്ലീറ്റ് ഒരു നെഗറ്റീവ് ആയിരുന്നു. അതുകൊണ്ടാണ് അതില്‍ നിന്നും പുറത്തിറങ്ങിയത്. ഏറെ മോഹിച്ച് കൂടെ കൂട്ടിയ ആൾ പാതിയിൽ വഴി തിരിഞ്ഞ പോയതിനെ കുറിച്ച് വിജയലക്ഷ്മി പറഞ്ഞ് നിർത്തി. കാഴ്ചകിട്ടിയെന്ന് വാർത്തകൾ വന്നശേഷം താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ​ഗായിക സംസാരിച്ചു.

കാഴ്ച കിട്ടിയെന്ന് പറഞ്ഞ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ എല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. അതിന് വേണ്ടിയുള്ള ട്രീറ്റ്‌മെന്റ് എടുക്കുന്നുണ്ട്. പക്ഷെ കാഴ്ച തിരിച്ചുകിട്ടിയിട്ടില്ല. ഒരു വെളിച്ചം മാത്രമാണ് ഇപ്പോള്‍ കാണുന്നത്. കാഴ്ച കിട്ടി എന്ന് പറഞ്ഞ് വാർത്ത വന്നതുകൊണ്ട് ചിലര്‍ എന്റെ മുന്നില്‍ വന്ന് നിന്ന് എന്നെ മനസിലായോ, ഞാനാരാ എന്നൊക്കെ ചോദിയ്ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും. എന്നെ പരീക്ഷിക്കുന്നത് പോലെ തോന്നാറുണ്ട്.

സിനിമയില്‍ അഭിനയിക്കാനും എനിക്ക് അവസരങ്ങള്‍ വന്നിരുന്നു. ഒരു സിനിമയില്‍ ഞാന്‍ പാടി അഭിനയിച്ചിട്ടുണ്ട്. അതില്‍ തന്നെ മറ്റൊരാള്‍ എന്റെ കൈ ഒക്കെ പിടിച്ച് നടക്കുമ്പോള്‍ എനിക്ക് അണ്‍കംഫര്‍ട്ടാണ്. അതുകൊണ്ട് ഈ പരിപാടിയ്ക്കില്ലെന്ന് പറഞ്ഞു. പിന്നീട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ട് ചിലര്‍ വന്നിരുന്നു. അതിന് ഇല്ലെന്ന് ഉറപ്പിച്ച് പറഞ്ഞു വിജയലക്ഷ്മി വിശദീകരിച്ചു.

More from Filmibeat

Read more about: vaikom vijayalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X