വളരെ സാത്വികനായ മനുഷ്യനാണ് ദീപ്തിയുടെ അച്ഛൻ, ഒരു രസകരമായ സംഭവം പങ്കുവെച്ച് വിധു പ്രതാപ്
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. വളരെ ചെറിയ പ്രായത്തിലാണ് വിധു സിനിമ പിന്നണി ഗാനരംഗത്ത് എത്തുന്നത്. സംഗീതസംവിധായകൻ ദേവരാജൻ മാഷുടെ ശിഷ്യനായിരുന്നു. 1999 ൽ പുറത്ത് വന് പാദമുദ്ര എന്ന ചിത്രത്തിലെ ദേവദാസി എന്ന ഗാനം ആലപിച്ച് കൊണ്ടാണ് സിനിമ കരിയർ ആരംഭിക്കുന്നത്. ഇതിന് മുൻപ് തന്നെ നിരവധി സംഗീക റിയാലിറ്റി ഷോ കളിൽ വിധു സജീവമായിരുന്നു. 17-ാമത്തെ വയസ്സിൽ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സംഗീത റിയാലിറ്റി ഷോയായ വോയ്സ് ഒഫ് ദി ഇയർ" ഒന്നാം സ്ഥാനം നേടിയിരുന്നു.
നിറം, നമ്മൾ തുടങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ വിധുവിന് തുടക്ക കാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട് യുവപിന്നണി ഗായകരിൽ പ്രധാനിയാണ് വിധു പ്രതാപ്. ഇപ്പോൾ മഴവിൽ മനോരമ സംപ്രേക്ഷ ചെയ്യുന്ന സംഗീത റിയാലിറ്റി ഷോയായ സൂപ്പർ ഫോറിലെ ജഡ്ജ് ആണ്. മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരുള്ള സംഗീത റിയാലിറ്റി ഷോയാണ് ഇത്. വിധുവിനോടൊപ്പം സിത്താര, റിമി, ജ്യോത്സ്ന എന്നിവരാണ് മറ്റ് വിധി കർത്താക്കൾ ഇവരുടെ കോമ്പോയ്ക്ക് മികച്ച ആരാധകരാണുള്ളത്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദീപ്തിയും വിധുവും പങ്കെടുത്ത ഒരു ജെബി ജംഗ്ഷൻ ഷോയാണ്. ദീപ്തിയുടെ പിതാവ് വളരെ പാവമാണെന്നാണ് വിധു പറയുന്നത്. വീട്ടിൽ നടന്ന ഒരു രസകരമായ സംഭവം പങ്കുവെച്ച് കൊണ്ടാണ നടൻ ഇക്കാര്യം പറഞ്ഞത്. അമ്മായി അച്ഛനെ കയ്യിലെടുത്തത് എങ്ങനെയാണെന്നുള്ള ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനാണ് കുടുംബത്തിൽ നടന്ന ഒരു രസകരമായ സംഭവം പറയുന്നത്. '' അമ്മായി അച്ഛനെ പോക്കറ്റിലാക്കേണ്ട കാര്യം ഒന്നുമില്ല. ഇവരുടെ കുടുംബത്തിലെ ഏറ്റവും സാത്വികനായ മനുഷ്യനാണ് അദ്ദേഹം.

ഒരിക്കൽ നമ്മൾ എല്ലാവരും കൂടി ഇരുന്ന് ടിവി കാണുകയാണ്. അപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് എന്തോ തെറ്റ് പറ്റി. അദ്ദേഹത്തിനോട് പല പ്രാവശ്യം പറഞ്ഞതാണ്. എന്നാൽ എങ്ങനെയോ മറന്നു പോയി. ദീപ്തിയുടെ അമ്മ സുശീലാമ്മയും ദീപ്തിയും ദീപയുമെല്ലാം ഇതിനെ കുറിച്ച് സംസാരിക്കുകയാണ്. ഒരാൾ പപ്പയെ സപ്പോർട്ട് ചെയ്യുന്നു മറ്റെയാൾ മറക്കാൻ പാടില്ലന്നൊക്കെ പറയുകയാണ്.

എന്റെ അടുത്ത് ഇരുന്ന പപ്പ ടിവി കാണുകയാണ്. ഞാൻ ''ചോദിച്ചു ഭയങ്കര ബഹളം തന്നെയാണല്ലേ ഈ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ താമസിക്കാനെന്ന്''. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ''ഒന്നും മിണ്ടണ്ട. അങ്ങനെ തന്നെ ഇരുന്നാൽ മതിയെന്ന്''. അപ്പോൾ എനിക്ക് മനസ്സിലായി അദ്ദേഹം വളരെ സാത്വികനായ മനുഷ്യനാണെന്ന്. ഇപ്പോൾ താനും സാത്വികനായിട്ടുണ്ട്. താടി വളർന്നില്ലെന്ന് മാത്രമേയുള്ളൂവെന്നും രസകരമായി ബ്രിട്ടാസിന്റെ ചോദ്യത്തിന് ഉത്തരം നൽകി''.
Recommended Video

ജോൺ ബ്രിട്ടാസും വിധുവും അയൽക്കാരാണ്. ഒരിക്കൽ ബ്രിട്ടാസിന്റെ വീട്ടിലെ കോളിംഗ് ബെൽ വിജയ് യേശുദാസ് അടിച്ചതിനെ കുറുച്ചും പറയുന്നുണ്ട്. ''ഒരു പരിപാടിയ്ക്ക് ശേഷം വിജയ് യേശുദാസ്, ജ്യോത്സ്ന, രാജലക്ഷ്മി, അഖിലഎന്നിങ്ങനെ എല്ലാവരും കൂടി വീട്ടിൽ വന്നു. വീട്ടിൽ എത്തി പാട്ടും ബഹളവുമായി. ഞാൻ പറയുന്നുണ്ട് തൊട്ട് അടുത്ത് ബ്രിട്ടാസ് സാർ ആണ് താമസിക്കുന്നതെന്ന്. പോകുന്നതിന് തൊട്ട് മുൻപ് സാറിനെ ഒന്ന് ഉണർത്തിയിട്ട് വരാം എന്നും പറഞ്ഞ് വിജു വീട്ടിലെ കോളിംഗ് ബൽ അടിച്ചു. ഒരു തരത്തിലാണ് അന്ന് അവനെ അവിടെ നിന്ന് കൊണ്ട് വന്നത്''... ആ പഴയ സംഭവം ഓർമിച്ച് കൊണ്ട് വിധു പറയുന്നു.


Click it and Unblock the Notifications











