'കുഞ്ഞിന് എന്നെ മനസിലാകുന്നില്ല... നിർത്താതെ കരയുന്നു... ഞാൻ വെപ്പ് താടി വെക്കേണ്ടി വരുമോ'; വീഡിയോയുമായി വിജയ്
ഗായകൻ വിജയ് മാധവും ഭാര്യയും നടിയുമായ ദേവിക നമ്പ്യാരും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. യുട്യൂബ് ചാനലിലൂടെ ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് ദേവിക.
അടുത്തിടെ അമ്മയായ താരം അമ്മയായുള്ള ജീവിതം ആസ്വദിച്ച് വരികയാണ് താനെന്ന് പറഞ്ഞിരുന്നു. ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.
അടുത്തിടെയായിരുന്നു ആത്മജ എന്ന് വിളിക്കുന്ന ദേവികയുടെയും വിജയിയുടെയും മകന്റെ ചോറൂണ് ചടങ്ങ് നടത്തിയത്. കുടുംബസമേതമായി ഗുരുവായൂരിലെത്തുകയായിരുന്നു ഇവര്‍. വിവാഹശേഷം വീണ്ടുമെത്തിയത് മകന്റെ ചോറൂണിന് വേണ്ടിയെന്നുള്ള സന്തോഷം ഇവര്‍ പങ്കുവെച്ചിരുന്നു. ആത്മജയെന്ന് ആൺകുഞ്ഞിന് പേരിട്ടതിന്റെ പേരിൽ വലിയ രീതിയിൽ വിമർശനം കേട്ടവരാണ് വിജയിയും ദേവികയും.

എന്നാൽ തങ്ങൾ മനപൂർവം ഇട്ടതല്ലെന്നും പേര് അന്വേഷിച്ച് നടന്ന കാലത്ത് തങ്ങളിലേക്ക് വന്നെത്തിയ പേരാണ് ആത്മജ എന്നത് എന്നുമാണ് ദേവികയും വിജയിയും പറഞ്ഞത്. മകൻ പിറന്നശേഷം കുഞ്ഞിനൊപ്പം സമയം ചിലവഴിക്കാനാണ് വിജയ് മാധവിന് ഏറെയും താൽപര്യം.
കുഞ്ഞിനെ കുളിപ്പിക്കുകയും ഉറക്കുകയും താലോലിക്കുകയുമെല്ലാം ചെയ്യുന്ന വിജയിയുടെ വീഡിയോ മുമ്പും വൈറലായിരുന്നു. അതേസമയം ഇപ്പോഴിതാ വിജയ് ഏറ്റവും പുതിയതായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. താടിവടിച്ച് ചെന്ന വിജയിയെ മനസിലാകാത്തതിനാൽ ആത്മജ കരയുന്നതും വീഡിയോയിൽ കാണാം.
'നിന്റച്ഛനാടാ പറയുന്നേ... താടി പോയെന്നയുള്ളു..., എനിക്കൊന്നും ഓർമയില്ല എന്റെ അച്ഛൻ ഇങ്ങനെ അല്ല', എന്നുള്ള ഇരുവരുടെയും രസകരമായ സാങ്കൽപ്പിക സംഭാഷണം തലക്കെട്ടായി നൽകിയാണ് വിജയ് മാധവ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ജനിച്ച അന്ന് മുതൽ ഇതുവരെയും താടിവെച്ചുള്ള വിജയ് മാധവിന്റെ മുഖമാണ് ആത്മജ കണ്ടിരിക്കുന്നത്.
അതുകൊണ്ട് തന്നെ പെട്ടെന്ന് ഒരു ദിവസം താടിവടിച്ച് വിജയ് മാധവ് എത്തിയപ്പോൾ ആത്മജ കരയാൻ തുടങ്ങി. എടുക്കാൻ ശ്രമിക്കുമ്പോഴും അടുത്തേക്ക് വരുമ്പോഴും കുഞ്ഞ് കരയാൻ തുടങ്ങിയതോടെ താൻ ഇനി വെപ്പ് താടി വെക്കേണ്ടി വരുമോയെന്ന ആശങ്കയും വിജയ് പങ്കുവെച്ചു.

അച്ഛന്റെയും മകന്റെയും രസകരമായ വീഡിയോ വൈറലായതോടെ നിരവധി പേർ നർമ്മം കലർന്ന കമന്റുകൾ കുറിച്ചു. വിജയ്ക്കുണ്ടായത് പോലുള്ള അനുഭവങ്ങൾ തങ്ങൾക്കും ഉണ്ടായിയെന്നാണ് ചിലർ കുറിച്ചത്. താടി വടിച്ചതോടെ വിജയിയും ആത്മജയും കാണാൻ ഒരുപോലെയുണ്ടെന്നാണ് മറ്റ് ചിലർ കുറിച്ചത്.
അവസാനം അനുനയിപ്പിച്ച് വിജയ് മാധവ് എടുത്തപ്പോഴും ആത്മജ പേടിയോടെയാണ് വിജയിയെ നോക്കിയത്. മകനെ കാര്യങ്ങൾ മനസിലാക്കി കൊടുക്കാൻ വിജയ് പാടുപെടുന്നത് കണ്ട് ദേവിക ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. ജനിച്ചപ്പോൾ മുതൽ സെലിബ്രിറ്റിയാണ് ആത്മജ.
കുഞ്ഞിന് ശരീരഭാരം ഇല്ലാത്തതിനെ ചൊല്ലി നിരവധി നെഗറ്റീവ് കമന്റുകൾ അടുത്തിടെയായി വിജയ് വീഡിയോ പങ്കുവെക്കുമ്പോൾ ലഭിക്കാറുണ്ട്. കുഞ്ഞിനെ ദേവിക വേണ്ടത്ര പോലെ ശ്രദ്ധിക്കുന്നില്ല, വീഡിയോ എടുത്ത് നടക്കുന്നതിനിടെ അച്ഛനും അമ്മയും കുഞ്ഞിനെ നോക്കുന്നില്ല, തുടങ്ങിയ വിമര്‍ശനങ്ങള്‍ നിരവധി ഉയര്‍ന്നിരുന്നു. കുഞ്ഞിന് ഞാനൊന്നും കൊടുക്കുന്നില്ലെന്നുള്ള പരാതികളൊക്കെ കേട്ടിരുന്നു.
മെലിഞ്ഞിട്ടാണെങ്കിലും അവന്‍ നല്ല ആക്റ്റീവാണെന്നായിരുന്നു ഇരുവരും മറുപടിയേകിയത്. 'ഞാൻ ആത്മജയുടെ അച്ഛനാണ്. ആ സ്ഥാനത്ത് നിന്നുകൊണ്ട് തന്നെ പറയുകയാണ് കുട്ടിക്ക് ഇതുവരെയും യാതൊരു കുഴപ്പവുമില്ല. അവൻ ആരോഗ്യവാനാണ്. പിന്നെ ആത്മജയ്ക്ക് ആറ് മാസം മാത്രമെ പ്രായമുള്ളു. ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് തന്നെ നെഗറ്റീവ് കമന്റ്സ് ഞങ്ങളെ ബാധിക്കില്ല. ജെനിറ്റിക്സ് എന്നത് കുത്തിവെച്ച് മാറ്റാൻ പറ്റുന്ന ഒന്നല്ലെന്നുമാണ്', വിജയ് മാധവ് വിമർശനങ്ങളോട് പ്രതികരിച്ച് പറഞ്ഞത്.


Click it and Unblock the Notifications











