'അക്കര്യത്തിൽ എന്റെ അമ്മയേയും പെങ്ങളേയുംകാൾ വളരെ ഭേദമാണ് ദേവിക, അവളാണ് നല്ല ഡ്രൈവർ'; വിജയ് മാധവ്!
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായി ശ്രദ്ധേയനായി മാറിയ ഗായകനാണ് വിജയ് മാധവ്. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ദേവിക നമ്പ്യാരെയാണ് വിജയ് വിവാഹം ചെയ്തത്. വിവാഹശേഷം യുട്യൂബ് ചാനലിലൂടെയായും ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ദേവിക ഗർഭിണിയാണ്.
തങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞഅ അതിഥിയെ കൂടി വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇരുവരുടേയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
അടുത്തിടെയായിരുന്നു ഇവര്‍ക്ക് സില്‍വര്‍ പ്ലേ ബട്ടണ്‍ കിട്ടിയത്. ഇരുവരും യുട്യൂബ് വ്ലോഗിങ് തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. പാചകം, യാത്രകൾ, പ്രധാനപ്പെട്ട വിശേഷങ്ങൾ എന്നിവയെല്ലാമാണ് ആ യുട്യൂബ് ചാനലിലൂടെ ഇരുവരും പങ്കുവെക്കാറുള്ളത്.
ഇപ്പോഴിത കസിൻസിനൊപ്പം വിജയ് മാധവും ദേവികയും നടത്തിയ ക്യു ആന്റ് എ സെഷന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഒരുപിടി കപ്പിൾ ചോദ്യങ്ങളാണ് വിജയ് മാധവിനോട് കസിൻസ് ചോദിച്ചത്.

ക്യു ആന്റ് എ സെഷനിൽ വിജയ് മാധവ് മാത്രമാണ് പങ്കെടുത്തത്. ദേവിക പങ്കെടുത്തിരുന്നില്ല. 'ദേവികയാണ് എല്ലാ കാര്യത്തിലും ക്രേസി. മുമ്പ് ഞാൻ കരുതി ഞാനാണ് നല്ല ഡ്രൈവറെന്ന്. പക്ഷെ ദേവിക തിരുവനന്തപുരത്ത് നിന്നും മഞ്ചേരിക്ക് ഒറ്റ സ്ട്രച്ചിൽ ഡ്രൈവ് ചെയ്യുന്നത് കണ്ടപ്പോൾ അവളാണ് നല്ല ഡ്രൈവറെന്ന് തോന്നിയിട്ടുണ്ട്.'
'ചില പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ദേവിക പെട്ടന്ന് വന്ന് ലഡുവൊക്കെ വിതരണം ചെയ്ത് അപ്പുറത്തുള്ള വ്യക്തിയോട് ചറ പറ സംസാരിച്ചുകൊണ്ടിരിക്കും.'

'മുമ്പും ഉണ്ടായിട്ടുണ്ട് ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും അത് ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് കഴിഞ്ഞ ദിവസം ഞാൻ വീട്ടിൽ വന്ന ഒരു വ്യക്തിയോട് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ്. വളരെ സീരിയസായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ദേവിക വന്ന് അപ്പുറത്തിരിക്കുന്ന ആൾക്ക് ലഡു കൊടുത്തശേഷം നിർത്താതെ സംസാരിക്കാൻ തുടങ്ങി.'
'ഇത് കേട്ട് എന്റെ സംസാരിക്കാനുള്ള ഫ്ലോയും പോയി. രാത്രയായതുകൊണ്ടും വേറെ മൂഡിലിരിക്കുന്നത് കൊണ്ടുമാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്ത് ഇട്ടേക്കാമെന്ന് തീരുമാനിച്ചത്.'

'എവിടെ എങ്കിലും പോകണമെങ്കിൽ ഒരുങ്ങി അവസാനം ഇറങ്ങുന്നത് ദേവികയാണ്. അമ്മയേയും എന്റെ പെങ്ങളേയും വെച്ച് നോക്കുമ്പോൾ ദേവിക ഫാർ ബെറ്ററാണ്. സ്റ്റൈൽ സെൻസ് എനിക്കാണുള്ളത്. ദേവിക നമ്പ്യാരെന്ന ആർട്ടിസ്റ്റിനെയാണ് ഞാൻ വിവാഹം ചെയ്തത്.'
'അതിനാൽ തന്നെ അവളിൽ നിന്നും നല്ലൊരു കുക്കിനെ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എന്നെ ഞെട്ടിച്ച് ദേവിക നല്ല ഭക്ഷണം ഉണ്ടാക്കും. അവൾ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണവും എനിക്കിഷ്ടമാണ്' വിജയ് മാധവ് പറഞ്ഞു.

പാട്ടിലൂടെയാണ് വിജയ് മാധവും ദേവിക നമ്പ്യാരും ഒരുമിച്ചത്. അഭിനയത്തിനൊപ്പം പാട്ടുമുണ്ട് ദേവികയുടെ കയ്യില്‍. താരം അഭിനയിച്ച പരമ്പരയിലെ പാട്ട് പാടുന്നതിനായി വിജയുടെ പക്കല്‍ പാട്ട് പഠിക്കാന്‍ എത്തിയതായിരുന്നു ദേവിക.
അങ്ങനെ ഇരുവരും തമ്മില്‍ സുഹൃത്തുക്കളാവുകയായിരുന്നു. അന്ന് താന്‍ മാഷെയെന്ന് വിളിച്ചാണ് സംസാരിച്ച് തുടങ്ങിയതെന്നും ഇന്നും അങ്ങനെ തന്നെയാണ് വിളിക്കുന്നതെന്നും ദേവിക പറഞ്ഞിട്ടുണ്ട്.

തങ്ങൾക്ക് പിറക്കാൻ പോകുന്ന കുട്ടിയ്ക്ക് അമ്മയുടെ സൗന്ദര്യവും അച്ഛന്റെ പാട്ടും കിട്ടണമെന്നാണ് ആഗ്രഹമെന്നാണെന്നാണ് വിജയ് നേരത്തെ പറഞ്ഞത്. അതേസമയം വിവാഹത്തിന് മുമ്പെ സോഷ്യല്‍ മീഡിയ തങ്ങളുടെ വിവാഹ മോചനം നടത്തിയിരുന്നുവെന്നും ഒരിക്കല്‍ വിജയിയും ദേവികയും പറഞ്ഞിരുന്നു.
വിവാഹ നിശ്ചയത്തിന് പിന്നാലെ താന്‍ ദേവികയോട് ഒന്നുകൂടെ ആലോചിച്ചിട്ട് മതിയെന്ന് പറഞ്ഞിരുന്നുവെന്ന കാര്യവും ഒരു അഭിമുഖത്തില്‍ വിജയ് പറഞ്ഞിരുന്നു.


Click it and Unblock the Notifications