'അച്ഛനൊന്നും അറിയില്ലെന്ന് സ്വന്തം അമ്മ, ചെക്കൻ അമ്മ കൊച്ചാണോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല'; വിജയ് മാധവ്

മറ്റുള്ള സെലിബ്രിറ്റികളെ പോലെ കുഞ്ഞിന്റെ മുഖം സോഷ്യൽമീഡിയയിൽ നിന്നും മറച്ചുവെച്ചില്ല ഇരുവരും. പ്രസവിച്ച് വൈകാതെ തന്നെ കുഞ്ഞിന്റെ വീഡിയോ ഇരുവരും പങ്കുവെച്ചിരുന്നു

കുടുംബത്തിലേക്കും തങ്ങൾക്കിടയിലേക്കും ഒരു കുഞ്ഞ് കൂടി വന്ന സന്തോഷത്തിലാണ് ​ഗായകൻ വിജയ് മാധവും ഭാര്യയും നടിയുമായ ദേവിക നമ്പ്യാരും. ഇക്കഴിഞ്ഞ ആറ്റുകാൽ പൊങ്കാലയോട് അടുത്ത ദിവസമാണ് ഇരുവർക്കും മകൻ പിറന്നത്. ഇപ്പോൾ ഇരുവരും കുഞ്ഞിനൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ്.

വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വളരെ അധികം ആക്ടീവായ കപ്പിള്‍സാണ് ദേവിക നമ്പ്യാരും വിജയ് മാധവും. ഒരുമിച്ച് പാട്ട് പാടിക്കൊണ്ടും പാചകം ചെയ്തുകൊണ്ടും രണ്ട് പേരും സ്ഥിരം യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോകൾ പങ്കുവെക്കാറുണ്ട്. ദേവികയുടെ ഗര്‍ഭകാല വിശേഷങ്ങളും പ്രസവവുമെല്ലാം വിജയ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

Singer Vijay Madhav, Singer Vijay Madhav news, Singer Vijay Madhav family, Singer Vijay Madhav devika, ഗായകൻ വിജയ് മാധവ്, ഗായകൻ വിജയ് മാധവ് വാർത്തകൾ, ഗായകൻ വിജയ് മാധവ് കുടുംബം, ഗായകൻ വിജയ് മാധവ് ദേവിക

തങ്ങളെ സ്നേഹിക്കുന്നവർ വിശേഷങ്ങൾ തിരക്കുന്നത് കൊണ്ടാണ് അവയെല്ലാം പങ്കുവെക്കാൻ തങ്ങൾ ശ്രമിക്കുന്നതെന്നും വിജയ് മാധവ് പറഞ്ഞിരുന്നു. മറ്റുള്ള സെലിബ്രിറ്റികളെ പോലെ കുഞ്ഞിന്റെ മുഖം സോഷ്യൽമീഡിയയിൽ നിന്നും മറച്ചുവെച്ചില്ല ഇരുവരും.

പ്രസവിച്ച് വൈകാതെ തന്നെ കുഞ്ഞിന്റെ വീഡിയോ ഇരുവരും പങ്കുവെച്ചിരുന്നു. ഇപ്പോഴിത തന്റെ കുഞ്ഞിനേയും ഭാര്യയേയും ഉൾപ്പെടുത്തി മനോഹരമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് വിജയ് മാധവ്. തന്റെ മകൻ അമ്മ കൊച്ചാണോ എന്നൊരു സംശയം ഇല്ലാതില്ലാതില്ലെന്നാണ് വിജയ് മാധവ് പറയുന്നത്.

തന്റെ മടിയിൽ കിടക്കുന്ന കുഞ്ഞിനെ താലോലിക്കുകയും കളിപ്പിക്കുകയും കുഞ്ഞിനോട് സംസാരിക്കുകയും ചെയ്യുന്ന ദേവികയെ വീഡിയോയിൽ കാണാം. ഭാര്യയുടേയും മകന്റേയും വീഡിയോ പങ്കുവെച്ച് വിജയ് മാധവ് കുറിച്ചത് ഇങ്ങനെയായിരുന്നു.

'ചെക്കൻ അമ്മ കൊച്ചാണോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല. ഇങ്ങനെ പാട്ട് മാത്രം പാടിയാൽ പോരാ.... എന്നോട് വർത്താനം പറയണം, കളിക്കണം, ചിരിക്കണം, കേട്ടോ.... അച്ഛനൊന്നും അറിയില്ല എന്ന് സ്വന്തം അമ്മ' എന്നാണ് കുറിച്ചത്. അച്ഛന് കളിപ്പിക്കാനും ചിരിപ്പിക്കാനും വർത്തമാനം പറയാനുമൊന്നും അറിയില്ലെന്നാണ് പറയുന്നതെന്ന് ദേവിക കുഞ്ഞിനോട് പറയുന്നതും വീഡിയോയിൽ കാണാം.

Singer Vijay Madhav, Singer Vijay Madhav news, Singer Vijay Madhav family, Singer Vijay Madhav devika, ഗായകൻ വിജയ് മാധവ്, ഗായകൻ വിജയ് മാധവ് വാർത്തകൾ, ഗായകൻ വിജയ് മാധവ് കുടുംബം, ഗായകൻ വിജയ് മാധവ് ദേവിക

വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. 'ഇത് അച്ഛൻ കുഞ്ഞ് തന്നെ ഒരു സംശയവും വേണ്ടാ, കുറച്ച് ദിവസമല്ലേ ആയിട്ടുള്ളൂ ഉണ്ണി വന്നിട്ട്... ഇപ്പോഴേ പാട്ട് ആസ്വദിക്കുന്നുണ്ട്... അച്ഛനെ പോലെ തന്നെ പാട്ടും ഇഷ്ടം... കാണുമ്പോൾ ചെറിയ വിജയ് തന്നെ, ഇത് അമ്മ കൊച്ചല്ല ഇത് അച്ഛൻ കൊച്ച് തന്നെ, ഇപ്പോൾ അച്ഛന്റെ മുഖം പോലെ ആണെന്ന് ഉള്ളത് സത്യമാണ്.'

'പക്ഷെ കുഞ്ഞ് വളരും തോറും മുഖത്തിന്‌ മാറ്റം വന്നുകൊണ്ടേ ഇരിക്കും. അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞതാണ്. കണ്ടു കൊണ്ടേ ഇരിക്കാൻ തോന്നുന്നു' എന്നെല്ലാമാണ് ആരാധകർ കുറിച്ചത്. ദേവികയുടേത് നോർമൽ പ്രസവമായിരുന്നു.

ലേബർ റൂമിൽ കയറിയ അനുഭവവും വിജയ് മാധവ് പങ്കുവെച്ചിരുന്നു. പെങ്ങളുടെ പ്രസവ സമയത്ത് എല്ലാ കാര്യത്തിനും പുറത്ത് ഉണ്ടായിരുന്നുവെങ്കിലും അകത്ത് എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ദേവികയുടെ പ്രസവ സമയത്ത് ലേബര്‍ റൂമില്‍ കയറാനും നായിക അനുഭവിച്ച എല്ലാ അവസ്ഥകള്‍ക്കും സാക്ഷിയാവാനും സാധിച്ചുവെന്നാണ് വിജയ് മുമ്പൊരു വീഡിയോയിൽ പറഞ്ഞത്.

മാഷ് കൂടെ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ദേവികയും പറഞ്ഞിരുന്നു. എന്റെ അഭിപ്രായത്തില്‍ എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും അതിനുള്ള അവസരം ലഭിക്കണം എന്നാണ് തോന്നിയിട്ടുള്ളത്. ചിലര്‍ക്ക് താത്പര്യം ഉണ്ടാവില്ല. ഉണ്ടായാല്‍ അത് നല്ലതാണ്. പ്രസവം ആയത് മുതല്‍ ദേവികയുടെ എല്ലാ മാറ്റങ്ങള്‍ക്കും സാക്ഷിയാവാനും അവരുടെ ആ ഘട്ടത്തിലൊക്കെ കൂടെ നില്‍ക്കാന്‍ കഴിഞ്ഞതും ഏറ്റവും നല്ല അനുഭവമായിട്ട് തോന്നുന്നുവെന്നും വിജയ് പറഞ്ഞിരുന്നു.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X