For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മക്കളുടെ കാര്യം വന്നാൽ ഒരുമിച്ച് എത്തും'; മുൻ ഭാര്യമാർക്കൊപ്പം വിജയ് യേശുദാസും ധനുഷും, ചിത്രങ്ങൾ വൈറൽ!

  |

  തെന്നിന്ത്യയിലെ പ്രശസ്തമായ രണ്ട് താര കുടുംബങ്ങളാണ് നടൻ ധനുഷിന്റേതും ​ഗായകൻ വിജയ് യേശുദാസിന്റേതും. ഇരുവരും വർഷങ്ങളായി അടുത്ത സുഹ‍ൃത്തുക്കളാണ്. മലയാളിയാണെങ്കിലും വിജയ് യേശുദാസ് ചെന്നൈയിലാണ് കൂടുതൽ സമയവും ചിലവഴിക്കുന്നത്. ധനുഷിനൊപ്പം മാരിയിലും വിജയ് യേശുദാസ് അഭിനയിച്ചിരുന്നു.

  Recommended Video

  മുൻ ഭാര്യമാർക്കൊപ്പം വിജയ് യേശുദാസും ധനുഷും

  ധനുഷിനെപ്പോലെ തന്നെ വിജയ് യേശുദാസും വിവാഹമോചിതനാണ്. അടുത്തിടെയാണ് താനും ഭാര്യ ദർശനയും വേർപിരിഞ്ഞതായി വിജയ് യേശുദാസ് തുറന്നുപറഞ്ഞത്. ഗായിക രഞ്ജിനി ജോസിൻ്റെ പേരുമായി ചേർത്തുവെച്ചും ചില കിംവദന്തികൾ വിജയ് യേശുദാസിനെ കുറിച്ച് പ്രചരിച്ചിരുന്നു.

  Also Read: 'ജയറാമേട്ടൻ പുറകെ നടന്നുവെന്ന് പറയുന്നത് വെറുതെയാണ്, സിദ്ദിഖ് ഇക്ക എനിക്ക് വല്യേട്ടനെപ്പോലെയാണ്'; ആശാ ശരത്ത്!

  എന്നാൽ ഈ വാർത്തയെ തള്ളി രഞ്ജിനി ജോസ് രം​ഗത്തെത്തിയിരുന്നു. തനിക്കും ഭാര്യ ദർശനക്കും അധിക നാൾ ഒത്തുപോകാനായില്ലെന്നാണ് വിജയ് യേശുദാസ് പറഞ്ഞത്. നടൻ ധനുഷുമായുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിജയ് യേശുദാസ് തന്റെ ഭാര്യ ദര്‍ശനയെക്കുറിച്ച് സംസാരിച്ചത്.

  തന്റേയും ധനുഷിന്റേയും ഭാര്യമാര്‍ തമ്മിലുള്ള സൗഹൃദമാണ് തങ്ങൾ ഇരുവരും അടുക്കാൻ കാരണമെന്നാണ് വിജയ് യേശുദാസ് പറഞ്ഞത്. 'പ്രണയിച്ച് വിവാഹിതരായവരാണ് ഞാനും ദര്‍ശനയും. വൈവാഹിക ജീവിതത്തില്‍ ചില താളപ്പിഴകള്‍ സംഭവിച്ചു. അത് എന്റെ വ്യക്തി ജീവിതത്തേയും കുറച്ചൊക്കെ ബാധിച്ചു.'

  Also Read: 'കല്യാണത്തിന് വന്നപ്പോഴാണോ ബാലഗോകുലത്തെ കുറിച്ച് ചോദിക്കുന്നത്'; മാസ് മറുപടി നൽകി അനുശ്രീ!

  'എന്നാലിപ്പോൾ അതെല്ലാം അതിന്റേതായ രീതിയില്‍ അങ്ങനെ മുന്നോട്ട് പൊക്കോണ്ടിരിക്കുകയാണ്. മക്കളുടെ കാര്യം വരുമ്പോൾ അവരുടെ അച്ഛനമ്മമാർ എന്ന നിലയില്‍ ഞങ്ങള്‍ മിക്കപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വഹിക്കുക. മക്കൾക്കും നമുക്കിടയിലുള്ള ഈ കാര്യങ്ങൾ വളരെ നന്നായി മനസിലായിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്.'

  'അതുകൊണ്ട് തന്നെ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ മുന്നോട്ടു പോവുകയാണ്. എന്നാൽ കുടുംബാംഗങ്ങള്‍ ഇതിനെ വളരെ സെന്‍സിറ്റീവായാണ് എടുക്കുന്നത്. അവരുടെ പിന്തുണ കിട്ടാറുമില്ല. അത് ചിലപ്പോൾ അവരുടെ വിഷമം കാരണമായിരിക്കാം. അതുകൊണ്ട് തന്നെ വളരെ ഹിഡണായി മുന്നോട്ടുപോകുകയാണ് ഇക്കാര്യം.'

  'എന്നാൽ ഇത്തരം തീരുമാനങ്ങള്‍ തന്നിലെ കലാകാരനെ വളര്‍ത്തിയിട്ടേ ഉള്ളൂ' വിജയ് പറഞ്ഞു. ധനുഷും ഐശ്വര്യ രജനികാന്ത് തങ്ങളുടെ പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അടുത്തിടെയാണ് അവസാനിപ്പിച്ചത്.

  'സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.'

  'ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു.'

  'വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ എന്നാണ് വിവാഹമോചനം പ്രഖ്യാപിച്ച്' ഐശ്വര്യയും ധനുഷും കുറിച്ചത്.

  ഇപ്പോഴിത മക്കളുടെ പരിപാടികളിൽ പങ്കെടുക്കാൻ മുൻഭാര്യമാർക്കൊപ്പം എത്തിയ വിജയ് യേശുദാസിന്റേയും ധനുഷിന്റേയും ചിത്രങ്ങളാണ് വൈറലാകുന്നത്. ധനുഷിന്റേയും വിജയിയുടേയും മക്കളേയും ഫോട്ടോയിൽ കാണാം. ധനുഷിന്റെ മൂത്ത മകൻ സ്പോർട്സ് ക്യാപ്റ്റൻ എന്ന ബാഡ്ജ് ധരിച്ച് നിൽക്കുന്നതും ചിത്രത്തിൽ കാണാം.

  മക്കളുടെ കാര്യം വരുമ്പോൾ എല്ലാ തിരക്കുകയും മാറ്റി വെച്ച് എത്തുന്ന വ്യക്തിയാണ് ധനുഷ്. ചില ഷൂട്ടിങ് സെറ്റുകളിലേക്കും പ്രമോഷൻ പരിപാടികളിലേക്കും ധനുഷ് മക്കളേയും ഒപ്പം കൂട്ടാറുണ്ട്.

  യാത്ര, ലിം​ഗ എന്നിങ്ങനെയാണ് മക്കൾക്ക് ധനുഷ് പേര് നൽകിയിരിക്കുന്നത്. അമേയ, അവ്യാൻ എന്നിങ്ങനെ രണ്ട് മക്കളാണ് വിജയി യേശുദാസിനുള്ളത്. അടുത്ത സുഹൃത്തുക്കളാണെങ്കിൽ കൂടിയും വിജയിയുടയേും ധനുഷിന്റേയും കുടുംബം ഒറ്റ ഫ്രെയിമിൽ ഒരുമിച്ച് വല്ലപ്പോഴും മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്.

  Read more about: vijay yesudas dhanush
  English summary
  singer Vijay Yesudas and Dhanush with ex-wives, pictures goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X