'വേർപിരിഞ്ഞെങ്കിലും എന്നും നല്ലത് വരണം, മുൻ ഭാര്യയെ വിജയ് യേശുദാസ് പൂർണമായും മനസിൽ നിന്ന് കളഞ്ഞിട്ടില്ല'

23 വര്‍ഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാ​​ഗമാണ് നടനും ​ഗായകനുമെല്ലാമായ വിജയ് യേശുദാസ്. ഇത്രയും വർഷത്തിനിടെ ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളുമൊക്കെ അനുഭവിക്കുകയും കാണുകയും ചെയ്തിട്ടുണ്ട് വിജയ് യേശുദാസ്. ​ഗാന​ഗന്ധർവന്റെ മകനാണെങ്കിൽ കൂടിയും പിന്നണി ​ഗായകനായുള്ള ജീവിതം വിജയ് യേശുദാസിന് അത്ര സുഖപ്രദമായിരുന്നില്ല. ഇടയ്ക്ക് കരിയറിൽ നിന്നും ബ്രേക്ക് എടുത്ത് മാറിനിൽക്കേണ്ട അവസ്ഥയും വിജയ് യേശുദാസിന് ഉണ്ടായിട്ടുണ്ട്. കുട്ടിക്കാലം മുതലേ സിനിമ വിജയ്ക്ക് പാഷനായിരുന്നു.

കാണാന്‍ പോവുന്നതും മേക്കിംഗുമെല്ലാം ആവേശത്തോടെയും ആകാംക്ഷയോടെയും നോക്കിക്കണ്ടിരുന്നതിനാൽ തന്നെ നടനായുള്ള ജീവിതവും വിജയ് യേശുദാസ് എന്നും ആസ്വദിച്ചിരുന്നു. ക്ലാസ് ബൈ എ സോള്‍ജിയറില്‍ മിലിട്ടറിക്കാരനായാണ് വിജയ് ഏറ്റവും അവസാനം വേഷമിട്ടത്. ​ഗായകനായും നടനായുമെല്ലാം സജീവമായി നിൽക്കുന്ന താരം അടുത്തിടെയായി നിരന്തരം ​ഗോസിപ്പ് കോളങ്ങളിൽ നിറയുന്നുണ്ട്.

Vijay Yesudas

അത് സ്വകാര്യ ജീവിതത്തിലെ ചില സംഭവ വികാസങ്ങളുടെ പേരിലാണ്. സ്വകാര്യ ജീവിതം പൊതുസമൂഹത്തിന് മുമ്പിൽ പ്രദർശിപ്പിക്കാനോ അത് ചർച്ച ചെയ്യപ്പെടുന്നതോ വലിയ താൽപര്യമില്ലാത്തയാളാണ് വിജയ്. അതുകൊണ്ട് തന്നെ ഭാര്യയിൽ നിന്നും വിജയി വേർപിരിഞ്ഞതുപോലും അടുത്തിടെയാണ് ആരാധകർ അറിഞ്ഞത്.

ദർശനയായിരുന്നു വിജയിയുടെ ഭാര്യ. ഇരുവർക്കും രണ്ട് മക്കളുണ്ട്. വേർപിരിഞ്ഞെങ്കിലും മക്കളുടെ കാര്യത്തിൽ അച്ഛൻ, അമ്മ എന്ന നിലയിൽ ഇരുവരും എപ്പോഴും ഒരുമിച്ചാണ് ചുമതലകൾ നിർവ്വഹിക്കുന്നത്. മക്കളും ഈ കാര്യത്തിൽ വളരെ നന്നായി തങ്ങളെ മനസിലാക്കിയിട്ടുണ്ടെന്നും അതിനാൽ വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നുവെന്നുമാണ് അടുത്തിടെ മുൻ ഭാര്യയെ കുറിച്ച് സംസാരിക്കവെ വിജയ് യേശുദാസ് പറഞ്ഞത്. കേരളത്തിൽ ഒട്ടനവധി സൗഹൃദങ്ങൾ വിജയ് യേശുദാസിനുണ്ട്.

വിവാഹ ബന്ധത്തിലെ താളപ്പിഴകൾ പരസ്യപ്പെടുത്തിയശേഷമാണ് വിജയ് യേശു​​ദാസ് ​ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങിയത്. കുറച്ചുനാൾ മുമ്പ് വരെ ​ഗായിക രഞ്ജിനി ജോസുമായി ചേർത്തായിരുന്നു വിജയ് യേശുദാസിനെ പറ്റിയുള്ള ​ഗോസിപ്പുകൾ വന്നിരുന്നത്. ഇരുവരും ഡേറ്റിങിലാണെന്ന തരത്തിലായിരുന്നു ​ഗോസിപ്പുകൾ. കാരണം ആ സമയം രഞ്ജിനിയും വിവാ​ഹമോചിതയായിരുന്നു.

സംഭവത്തിൽ പ്രതികരിച്ച് രഞ്ജിനി രം​ഗത്തെത്തിയതോടെ അത് അവസാനിച്ചു. അടുത്തിടെയായി നടി ദിവ്യ പിള്ളയുമായി ചേർത്താണ് വിജയ് യേശുദാസിന്റെ പേര് ​ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. പല സെലിബ്രിറ്റി ഫങ്ഷനുകളിലും ഭാര്യ ഭർത്താക്കന്മാരെപ്പോെല കൈപിടിച്ച് ഒരുമിച്ച് എത്തുന്നു, നടക്കുന്നു, ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുവെന്നതാണ് കാരണം. ദിവ്യ പിള്ളയും വിവാ​ഹിതയായ നടിയാണ്.

Vijay Yesudas

പക്ഷെ പിന്നീട് വിവാഹ ജീവിതത്തിൽ എന്തെങ്കിലും താളപ്പിഴകൾ ഉണ്ടായോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും നടി പങ്കിട്ടിട്ടില്ല. ദിവ്യ പിള്ളയ്ക്കൊപ്പം നിരന്തരമായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ വലിയ രീതിയിൽ‌ പരിഹാസം കേൾക്കേണ്ടി വരാറുണ്ട് വിജയ് യേശുദാസിന്. ഇപ്പോഴിതാ മുൻ ഭാര്യയെ മെൻഷൻ ചെയ്ത് വിജയ് പങ്കിട്ട ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം ​ഗായിക ശ്വേതാ മോഹന്റെ ഗാനം പുറത്തുവന്ന വേളയിലാണ് വിജയ് മുൻ ഭാര്യയേയും തന്റെ അമ്മയേയും മകളെയും സഹോദരിമാരെയും എല്ലാം ഓർത്തത്. ചുറ്റുമുള്ളവർക്കും തങ്ങൾക്കും മികച്ചത് നൽകാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളെയും സ്മരിച്ചുകൊണ്ടാണ് വിജയ് ശ്വേതയുടെ ഏറ്റവും പുതിയ ഗാനം പോസ്റ്റ് ചെയ്തത്.

ലോക വനിത ദിനത്തിന്റെ ഭാ​ഗമായിട്ടായിരുന്നു ശ്വേത മോഹന്റെ സ്ത്രീ എന്ന മ്യൂസിക്ക് വീഡിയോ പുറത്ത് വന്നത്. ശ്വേതയും വിജയ് യേശുദാസും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്. കൂട്ടുകാർ എന്നതിലുപരി കുടുംബസുഹൃത്തുക്കളും സഹോദരങ്ങളെപ്പോലെ കഴിയുന്നവരുമാണ്. ഇരുവരും ഒരുമിച്ച് പിന്നണി ​ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ശ്വേതയുടെ ഏത് വിജയും വിജയിയേയും ഏറെ സന്തോഷിപ്പിക്കും.

More from Filmibeat

Read more about: vijay yesudas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X