For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടില്‍ സമ്മതിക്കില്ലെന്ന് അറിയാമായിരുന്നു; ഇഷ്ടമായിട്ടും ഉപേക്ഷിച്ച പ്രണയത്തെക്കുറിച്ച് വിജയ് യേശുദാസ്

  |

  മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസിന്റെ മകന്‍ എന്നതിലുപരി സംഗീതലോകത്ത് സ്വന്തം കഴിവ് കൊണ്ട് ഇടം നേടിയ ഗായകനാണ് വിജയ്. വിജയ്‌യുടെ നിരവധി ഗാനങ്ങളാണ് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റുകളായി മാറിയത്. 'കോലക്കുഴല്‍ വിളി കേട്ടോ', 'അകലെയോ നീ അകലെയോ', മലരേ... എന്നു തുടങ്ങി വിജയ്‌യുടെ ഹിറ്റ് ചാര്‍ട്ടില്‍ നിരവധി ഗാനങ്ങളുണ്ട്.

  ഗായകനായും അഭിനേതാവായും തിളങ്ങുന്ന തന്റെ പുത്തന്‍ സിനിമാവിശേഷങ്ങള്‍ പങ്കുവെച്ച് അടുത്തിടെ വിജയ് യേശുദാസ് ഫ്‌ലവേഴ്‌സ് ഒരു കോടിയില്‍ എത്തിയിരുന്നു. തന്റെ കോളെജ് കാലഘട്ടത്തെക്കുറിച്ചും അന്നുണ്ടായിരുന്ന ഒരു പ്രണയത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് ഇപ്പോള്‍ വിജയ് യേശുദാസ്.

  കോളെജില്‍ പഠിക്കുന്ന സമയത്ത് ഒരു സ്പാനിഷ് യുവതിയോട് പ്രണയമുണ്ടായിരുന്നതായി വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ വിജയ് യേശുദാസ്. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ആ പെണ്‍കുട്ടിയെ ആദ്യമായി കണ്ടതെന്ന് ഓര്‍ത്തെടുക്കുകയാണ് വിജയ്.

  "ആ സമയത്ത് ഒരിക്കല്‍ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോഴാണ് സുന്ദരിയായ ആ സ്‌പെയിന്‍ സ്വദേശിനിയെ കണ്ടുമുട്ടുന്നത്. എന്നേക്കാള്‍ മൂന്നു വയസ്സിന് മൂത്തതായിരുന്നു അവള്‍. അന്ന് അവള്‍ക്ക് ഒരു ബോയ് ഫ്രണ്ടൊക്കെ ഉണ്ട്. ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ തന്നെ ആ പ്രായത്തില്‍ എനിക്ക് വലിയ ചമ്മലായിരുന്നു."

  Also Read: 'പ്രണയവിവാഹത്തിലെ താളപ്പിഴകള്‍ എന്നെ ബാധിച്ചിരുന്നു'; വിവാഹമോചനത്തെക്കുറിച്ച് വിജയ് യേശുദാസ്

  "പിന്നീട് ഞാന്‍ കോളെജില്‍ പഠിക്കുമ്പോഴാണ് അവളെ വീണ്ടും കാണുന്നത്. അന്ന് കുറേക്കൂടി സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നു. എന്റെ ലുക്കും പൊക്കവുമൊക്കെ മാറിയിരുന്നു. അന്ന് അവളുടെ ഒപ്പം ബോയ് ഫ്രണ്ട് ഇല്ലായിരുന്നു. ആ ദിവസം ഞങ്ങള്‍ തമ്മില്‍ കുറേ സംസാരിച്ചു. ഒന്നിച്ച് ഡാന്‍സൊക്കെ ചെയ്ത് വലിയ സുഹൃത്തുക്കളായി. കുറച്ച് റൊമാന്‍സൊക്കെ ഉണ്ടായിരുന്നു.

  പക്ഷെ, ഞാന്‍ തന്നെയാണ് ആ ബന്ധം അവസാനിപ്പിച്ചത്. വയസ്സിന് മൂത്ത ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധം വീട്ടില്‍ സമ്മതിക്കില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് കൂടുതല്‍ അടുക്കും മുമ്പ് തന്നെ ഞങ്ങള്‍ ബ്രേക്കപ്പായി."

  Also Read:'റോബിന്റെ വാക്കും പ്രവൃത്തിയും മഹാമോശം' ; ഡോക്ടര്‍ എന്ന് ഒരിക്കലും വിളിക്കില്ലെന്ന് മുഖത്തടിച്ചപോലെ സുചിത്ര

  "അക്കാര്യത്തില്‍ എന്റെ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം. കാരണം എനിക്കറിയാം അവരുടെ മനസ്സ്. അവള്‍ ഒരു മലയാളിയോ ഇന്ത്യനോ അല്ല, സ്പാനിഷാണ്. അങ്ങനെയൊരാളെ അവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ വലിയ വിഷയമാകും എന്നെനിക്ക് അറിയാമായിരുന്നു. നമുക്ക് ഈ ബന്ധം വേണ്ടെന്ന് വെക്കാമെന്ന് ഞാനാണ് അവളോട് പറഞ്ഞത്. വയസ്സിന് മൂത്തതാണെങ്കില്‍ എന്താണ് കുഴപ്പം എന്നൊക്കെയായിരുന്നു അവളുടെ ചോദ്യം. പക്ഷെ, ഞാന്‍ സമ്മതിച്ചില്ല." വിജയ് തുറന്നുപറയുന്നു.

  Also Read: കുറെ നാളുകള്‍ക്ക് ശേഷമാണ് ഒരു പെണ്ണ് വസ്ത്രം അഴിക്കാന്‍ പറയുന്നത്, ഹൗസില്‍ നടന്ന സംഭവത്തെ കുറിച്ച് ജാസ്മിന്‍

  "പിന്നീട് ഒരു ഗുജറാത്തി പെണ്‍കുട്ടിയോടും എനിക്ക് കോളെജില്‍ പഠിക്കുമ്പോള്‍ പ്രണയം തോന്നിയിട്ടുണ്ട്. അവള്‍ വളരെ സുന്ദരിയായൊരു നാടന്‍ പെണ്‍കുട്ടിയായിരുന്നു. ഒരിക്കല്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കിഷ്ടമാണ്, സംസാരിക്കാന്‍ താത്പര്യമുണ്ട് എന്നറിയിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. അറേഞ്ച്ഡ് മാര്യേജില്‍ വിശ്വസിക്കുന്ന, അച്ഛനും അമ്മയും പറയുന്ന ആളിനെ മാത്രം കല്യാണം കഴിയ്ക്കാന്‍ താത്പര്യമുള്ളൂ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ മറുപടി.

  പക്ഷെ, പിന്നീടാണ് അവള്‍ പറഞ്ഞ മറുപടിയുടെ അര്‍ത്ഥം എനിക്ക് മനസ്സിലായത്. എന്നെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു അവള്‍ അങ്ങനെ പറഞ്ഞതെന്ന്" ചിരിച്ചുകൊണ്ട് വിജയ് യേശുദാസ് പറയുന്നു.

  Read more about: vijay yesudas k j yesudas
  English summary
  Singer Vijay Yesudas opens up about his teenage love story and romance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X