twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാട്ടു മൂളുന്നവര്‍ അറിയുന്നില്ല, ആയിരം പാട്ടുകള്‍ എഴുതിയ നളിനാക്ഷന്‍ കണ്ണൂക്കരയെ!!

    By Ambili John
    |

    ആയിരം പാടുകള്‍ക്ക് വരികള്‍ എഴുതിയ നളിനാക്ഷന്‍ കണ്ണൂക്കരയെ ആരാധകര്‍ അറിയുന്നില്ല. നളിനാക്ഷന്‍റെ പാട്ടുകള്‍ പാടിയതും പ്രമുഖര്‍. എന്നാല്‍ ആദരിച്ചില്ല അവഗണിക്കുകയായിരുന്നു പലരും. പരാതിയില്ല പാട്ടെഴുതികൊണ്ടിരിക്കുകയാണ് ഈ കലാകാരന്‍. സിനിമ ഗാനങ്ങള്‍ ഭക്തിഗാനങ്ങള്‍, രാഷ്ട്രീയ ഗാനങ്ങള്‍ അങ്ങനെ എല്ലാം... ഗുരുവായൂര്‍, ലോകനര്‍ക്കാവ്, പിഷാരികാവ് തുടങ്ങിയ ക്ഷേത്രങ്ങള്‍ക്ക് വേണ്ടി നിരവധി പാട്ടുകളെഴുതി. ഉടന്‍ പുറത്തിറങ്ങാനിരികുന്ന 'പാര്‍വണം' എന്ന കുട്ടികളുടെ സിനിമയിലും രണ്ടു പാട്ടുകള്‍ ഇദ്ദേഹത്തിന്റെതായുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകര്‍ നളിനാക്ഷന്റെ വരികള്‍ക്ക് ശബ്ദം നല്കിയിട്ടുണ്ട്.

    ബാബു ആന്റണി കാണിച്ച ആക്ഷനൊന്നും മറ്റാരും കാണിച്ചിട്ടുണ്ടാവില്ല!വില്ലനെ സ്‌നേഹിക്കുന്ന എത്ര പേരുണ്ട്!ബാബു ആന്റണി കാണിച്ച ആക്ഷനൊന്നും മറ്റാരും കാണിച്ചിട്ടുണ്ടാവില്ല!വില്ലനെ സ്‌നേഹിക്കുന്ന എത്ര പേരുണ്ട്!

    പി ജയചന്ദ്രന്‍, കെ എസ് ചിത്ര, സുജാത, ബിജു നാരായണന്‍,വി ടി മുരളി, സിന്ധു ബാലകൃഷ്ണന്‍, മധു ബാലകൃഷ്ണന്‍, വിധു പ്രധാപ്, സുധീപ് കുമാര്‍, ഗായത്രി, കൈതപ്രം വിശ്വനാഥ് തുടങ്ങി നിരവധി സിനിമ പിന്നണി ഗായകര്‍ ഇദേഹത്തിന്റെ വരികള്‍ അനശ്വരമാക്കി. നൂറ്റന്‍പതോളം ഭക്തിഗാനങ്ങളുടെ കാസറ്റ് ഉള്‍പ്പെടെ നളിനാക്ഷന്റെതായി പുറത്തിറങ്ങി . ഒഞ്ചിയത്തിന്‍റെ ധീരരായ കമ്മ്യുണിസ്റ്റുകാര്‍ എന്ന പ്രശസ്തമായ വിപ്ലാവഗാനതിന് രചനയും സംഗീതവും നിര്‍വ്വഹിച്ചത് ഇദ്ദേഹമാണ്. ഗാനരചനയില്‍ നിന്ന് സംഗീതത്തിലേക്ക് ചുവടുമാറ്റിയതിന്റെ പിന്നിലെ പ്രധാന കാരണം കൈതപ്രം വിശ്വനാഥനാണ് എന്ന് നളിനാക്ഷന്‍ പറയുന്നു.പാട്ടിന്റെ വഴിയെ പോകുന്നവര്‍ക്ക് അതിന് സംഗീതവും നല്‍കാന്‍ കഴിയുമെന്ന് വിശ്വനാഥന്‍ പറഞ്ഞതാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് നളിനാക്ഷന്‍ പറഞ്ഞത്. കേരളോത്സവം പോലുള്ള പരിപാടികള്‍ക്ക് നാടകങ്ങളും നളിനാക്ഷന്‍ രചിച്ചിട്ടുണ്ട്. ചാലില്‍ കണ്ണൂക്കര എല്‍പി സ്‌കൂളിനുവേണ്ടി ബാല്യകാലസഖി എന്ന നാടകവും രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കതിവന്നൂര്‍ വീരന്‍ എന്ന നാടകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

     nalinashan-kannukkara

    ശിവപുരം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ കളരിവിളക്കെന്ന വടക്കന്‍ പാട്ടിനെ ആസ്പദമാക്കിരചിച്ച നാടകത്തിന് സംവിധാനം നിര്വ്വഹിച്ചതും നളിനാക്ഷനാണ്. മണ്മറഞ്ഞ വടകരയുടെ പ്രിയ ഗായകന്‍ കൃഷ്ണദാസന്‍ മാഷും, ജപ മ്യൂസിക് സ്‌കൂള്‍ അദ്ധ്യാപകന്‍ യു ജയന്‍ മാഷുമാണ് പാട്ടിന്റെ വഴിയില്‍ നളിനാക്ഷന് പ്രചോദനം നല്‍കിയത്. ഏകാന്തജീവിതം നയിക്കുന്ന നളിനാക്ഷന്‍ ഒരു ഓഷോ ആരാധകന്‍ കൂടിയാണ്.

    മോശം അഭിപ്രായം വന്നാലും സാമ്പത്തിക വിജയം അത് ലാലേട്ടനുള്ളതാണ്! വില്ലന്‍ ഒരാഴ്ചത്തെ കളക്ഷന്‍ ഇത്രയാണ്മോശം അഭിപ്രായം വന്നാലും സാമ്പത്തിക വിജയം അത് ലാലേട്ടനുള്ളതാണ്! വില്ലന്‍ ഒരാഴ്ചത്തെ കളക്ഷന്‍ ഇത്രയാണ്

    എന്നാല്‍ വിവേകാനന്ദ സാഹിത്യ സര്‍വ്വസം ജീവിതത്തിന്റെ യാഥാര്‍ത്ഥ്യബോധങ്ങള്‍ മനസ്സിലാക്കാന്‍ നളിനാക്ഷനെ ഏറെ സഹായിച്ചിട്ടുണ്ടത്രേ. രാമായണപാരായണം നടത്തിയതിനു കേളുബസാര്‍ ശ്രീ കുറ്റിയില്‍ ഭഗവതിക്ഷേത്രത്തില്‍നിന്നു ലഭിച്ച സ്വര്‍ണപ്പതക്കമാണ് നളിനാക്ഷന് നാട് നല്‍കിയതില്‍വെച്ച് ഏറ്റവും വലിയ പ്രോത്സാഹനവും അംഗീകാരവും. സ്വന്തം നാടിന്റെ പേര് കേരളത്തിന്റെ നാനാഭാഗത്തും എത്തിച്ച് അന്വര്‍ത്ഥമാക്കിയപ്പോള്‍ സ്വന്തം നാട്മാത്രം തന്നെ അംഗീകരിക്കാന്‍ വിമുഖത കാണിച്ചെന്നു ഈ കലാകാരന്‍ പറയുന്നു. സാമ്പത്തികമായ സംഗതികള്‍ കിട്ടുന്നവരെ മതി സമൂഹത്തിനു, കലാകാരനെ വേണ്ടെന്നാണ് നളിനാക്ഷന്‍ കണ്ണൂക്കര പറഞ്ഞു നിര്‍ത്തിയത്.

    English summary
    singers dont know nalinakshan kannukkara who wrote 'Aayiram paattukal'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X