'ഇന്നത്തെ കാലത്ത് പല പെൺകുട്ടികൾക്കും ഇല്ലാത്ത ഒരു വലിയ ഭാഗ്യം മഞ്ജുവിനുണ്ട്, ആ കൈ എപ്പോഴും ആശ്വാസമായുണ്ടല്ലോ'

മലയാളികൾ എന്നും വളരെ അഭിമാനത്തോടെയാണ് മഞ്ജു വാര്യർ എന്ന പേര് പറയാറുള്ളത്. പുരുഷ കേന്ദ്രീകൃതമായ തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്‍റെ താരസിംഹാസനത്തില്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം നേടിയെടുത്ത നടിമാരിൽ ഒരാളാണ് മഞ്ജു. കരിയറിന്‍റെ തുടക്കത്തില്‍ തന്നെ സൂപ്പര്‍ താര ചിത്രങ്ങളുടെ ഭാഗമായി തിളങ്ങിയ മഞ്ജു പിന്നീട് നായികാ പ്രാധാന്യമുള്ള സിനിമകള്‍ തെരഞ്ഞെടുത്ത് തന്‍റെതായ ഒരിടം സൃഷ്ടിച്ചെടുക്കുകയായിരുന്നു.

ഇന്ന് മഞ്ജുവിനോളം താരമൂല്യമുള്ള മറ്റൊരു നടി മലയാളത്തിലില്ല. മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരുപാട് സംവിധായകർ മലയാളത്തിലുണ്ട്. മഞ്ജുവിനെപ്പോലെ മലയാളികൾക്ക് പ്രിയങ്കരനാണ് സഹോദരൻ മധു വാര്യരും. അഭിനയത്തിലൂടെ സിനിമാ ജീവിതം ആരംഭിച്ച മധു ഇപ്പോൾ ഒരു സംവിധായകൻ കൂടിയാണ്.

Manju Warrier

വാണ്ടഡിലൂടെ അഭിനയിച്ച് തുടങ്ങിയ മധു വാര്യർ ഇരുപത്തിയാറോളം സിനിമകളിൽ അഭിനയിച്ചു. നടൻ എന്ന രീതിയിൽ മധു അവസാനമായി ബി​ഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് 2011ൽ കാണാക്കൊമ്പത്ത് എന്ന സിനിമയിലായിരുന്നു. ശേഷം അഭിനയിച്ചിട്ടില്ല. പക്ഷെ ദിലീപ് ചിത്രം മായമോഹിനിയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു മധു.

അടുത്തിടെ അനിയത്തി മഞ്ജുവിനെ നായികയാക്കി ലളിതം സുന്ദരം സിനിമ ചെയ്തുകൊണ്ടാണ് മധു വാര്യർ അഭിനയത്തിലേക്ക് കടന്നത്. സോഷ്യൽമീഡിയയിൽ സജീവമായ മധു പങ്കിട്ട ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സഹോദരങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും ആഴം മധുവിന്റെ പുത്തൻ പോസ്റ്റിൽ നിന്ന് തന്നെ വ്യക്തമാണ്.

മഞ്ജു വാര്യർ‌ പകർത്തിയ തന്റെയും പെറ്റ് ഡോ​ഗ് കോക്കോയുടെയും ചിത്രമാണ് മധു പങ്കിട്ടിരിക്കുന്നത്. ആദ്യത്തെ ചിത്രത്തിൽ‌ മധുവും കോക്കോയുമാണെങ്കിൽ പോസ്റ്റിലെ രണ്ടാമത്തെ ചിത്രത്തിൽ മധുവിന്റെയും കോക്കോയുടെയും ചിത്രം പകർത്തിയ ഫോട്ടോ​ഗ്രാഫർ മഞ്ജുവിനെയും കാണാം. ഫോട്ടോയും ഫോട്ടോഗ്രാഫറും എന്ന തലക്കെട്ടോടെയാണ് മധു ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകൾ പങ്കുവെച്ചത്.

വളർത്ത് നായയ്ക്കൊപ്പം വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന ചേട്ടന്റെ ചിത്രം മനോഹരമായാണ് മഞ്ജു പകർത്തിയിരിക്കുന്നത്. മഞ്ജുവും മധുവിന്റെ ചിത്രം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തിട്ടുണ്ട്. മധുവിന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ മഞ്ജു വാര്യർ ആരാധകർ കമന്റുകളുമായി എത്തി. വളരെ വിളരമായി മാത്രമാണ് ഇത്തരം പോസ്റ്റുകൾ മധുവും മഞ്ജുവും പങ്കുവെക്കാറുള്ളുവെന്നത് തന്നെയാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെടാൻ കാരണമായതും.

Manju Warrier

ഇരുവരുടെയും ബോണ്ടിങ് ആരാധകർ എന്നും കൗതുകത്തോടെയാണ് നോക്കാറുള്ളത്. മഞ്ജു ഭാഗ്യവതിയാണ്. ഇന്നത്തെ കാലത്തെ പല പെൺകുട്ടികൾക്കും ഇല്ലാത്ത ഒരു വലിയ ഭാഗ്യം മഞ്ജുവിനുണ്ട്... അത് മഞ്ജുവിന്റെ കുടുംബമാണ്. പല പെൺകുട്ടികളും ഭർത്താവിന്റെ വീട്ടിൽ പൊരുത്തപ്പെടാനാകാത്ത ഒരു സാഹചര്യം വരുമ്പോൾ സ്വന്തം വീട്ടിൽ നിന്നും അച്ഛനോ അമ്മയോ സഹോദരനോ ഒക്കെ നീ തിരികെ പോരൂ നിനക്ക് ഞങ്ങളില്ലേ എന്നൊരു പിൻവിളിക്കായി കാത്തിരിക്കാറുണ്ട്. ആ കാര്യത്തിൽ മാത്രം മഞ്ജു ഭയങ്കര ഭാഗ്യവതിയാണ്.

ആ കോടതി മുറിയിൽ നിന്ന് വിവാഹമോചനത്തിനുശേഷം ഒന്നുമില്ലാതെ ഇറങ്ങിവന്ന ആ നിമിഷം മുതൽ ഇന്ന് കാണുന്ന മഞ്ജുവായി നിൽക്കുന്നത് വരെയുള്ള എല്ലാ കാര്യത്തിനും ഒപ്പം നിന്നത് ആ കുടുംബമാണ്. ചേട്ടൻ മഞ്ജുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ ഇതുപോലൊരു ചേട്ടൻ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നി പോകാറുണ്ട് എന്നൊക്കെയാണ് കമന്റുകൾ ലഭിച്ചത്.

വിവാഹജീവിതത്തിൽ നിന്നും ഇറങ്ങി വന്നശേഷം മഞ്ജുവിന് മധുവിന്റെ കുടുംബവും അമ്മയുമാണ് എല്ലാം. മധുവിന്റെ മകൾക്കൊപ്പം സമയം ചിലവഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നുണ്ട് മഞ്​ജു. ഒരുപാട് വര്‍ഷമായി സിനിമയുടെ പിന്നാലെയാണ് മധു വാര്യർ.

ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചത് തന്നെ സിനിമ ചെയ്യാനായിരുന്നുവെന്നും അത്രമാത്രം സിനിമയോട് ഇഷ്ടവും പാഷനുമാണ് ചേട്ടനെന്നും മഞ്ജു തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നും ഈ സഹോദര സ്നേഹം നിലനിൽക്കട്ടെയെന്നും പുത്തൻ ചിത്രത്തിന് താഴെ കമന്റുകൾ വരുന്നുണ്ട്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X