'ആരുമില്ലാതിരുന്ന സമയത്ത് എനിക്ക് സുഹൃത്തായി വന്നവനാണ് സണ്ണി വെയ്ൻ, നസ്രിയ വന്നാൽ വേറൊരു വൈബാണ്'; ദുൽഖർ

മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ‌ സിനിമയിലേക്ക് എത്തി പിന്നീട് ചുരുങ്ങിയ കാലയള‌വിൽ‌ ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായി മാറിയ സക്സസ് ഫുൾ യൂത്ത് സ്റ്റാറാണ് ദുൽഖർ സൽമാൻ.

മുപ്പത്തിയാറുകാരനായ ദുൽഖർ സിനിമയിലെത്തിയിട്ട് പത്ത് വർഷം പൂർത്തിയാവുകയാണ്. ഇരുപത്തിയാറാം വയസിലാണ് ദുൽഖർ ആദ്യ സിനിയായ സെക്കന്റ് ഷോ ചെയ്തത്. സിനിമ വലിയ വിജയമായില്ല. സിനിമ പുറത്തിറങ്ങിയപ്പോൾ വലിയ രീതിയിൽ ദുൽഖറിന് വിമർശനം കേൾക്കേണ്ടി വന്നിരുന്നു.

ശേഷം പടി പടിയായി നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ട് മലയാളത്തിലെ യൂത്ത് സ്റ്റാറായി ദുൽഖർ മാറി. സീതാരാമമാണ് ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ ദുൽഖർ സൽമാൻ സിനിമ.

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം നിർവഹിച്ചസിനിമയാണ് സീതാരാമം. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

ആരുമില്ലാതിരുന്ന സമയത്ത് എനിക്ക് സുഹൃത്തായി വന്നവനാണ് സണ്ണി വെയ്ൻ

സല്യൂട്ട്, ഹേ സിനാമിക, കുറുപ്പ് എന്നിവയാണ് അവസാനമായി പ്രേക്ഷകരിലേക്ക് എത്തിയ ദുൽഖർ ചിത്രങ്ങൾ. സീതാരാമത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ എത്തുന്ന ചിത്രം കാശ്മീർ, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്.

വിശാൽ ചന്ദ്രശേഖർ ചിത്രത്തിന്റെ സംഗീതസംവിധാനവും പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

കോട്ടഗിരി വെങ്കിടേശ്വര റാവുവാണ് എഡിറ്റിങ് നടത്തിയിരിക്കുന്നത്. തരുൺ ഭാസ്‌കർ, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

അവൻ എല്ലാവരോടും ഇടിച്ച് കേറി സൗഹൃദം നേടും

അ‌ശ്വിനി ദത്താണ് സിനിമ നിർമിച്ചിരിക്കുന്നത്. ദുൽഖറിന്റെ അവസാനം പുറത്തിറങ്ങിയ ഹേയ് സിനാമി, സല്യൂട്ട് എന്നിവ വലിയ വിജയമൊന്നും നേടിയിരുന്നില്ല. വലിയ പ്രതീക്ഷയൊന്നും വെക്കാതെയാണ് പ്രേക്ഷകർ സീതാരാമം കാണാനായി തിയേറ്ററുകളിലേക്ക് പോയതെങ്കിലും വളരെ നല്ല പ്രതികരണമാണ് സിനിമ കണ്ട ഓരോരുത്തരും പങ്കുവെച്ചത്.

ഇന്ന് മലയാള സിനിമയിലുള്ള യുവതാരങ്ങളെല്ലാം പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. അത്തരത്തിൽ ദുൽഖറിന്റെ പ്രിയ സുഹൃത്തായി മാറിയ ഒരാളാണ് നടൻ സണ്ണി വെയ്നും നസ്രിയ നസീമും. ഇരുവർക്കുമൊപ്പമുള്ള ദുൽഖറിന്റെ ഫോട്ടോകളെല്ലാം തന്നെ വളരെ വേ​ഗത്തിൽ വൈറലായി മാറാറുണ്ട്.

നസ്രിയ വന്നാൽ വേറൊരു വൈബാണ്

സണ്ണിയോടും നസ്രിയയോടും എങ്ങനെയാണ് ഇത്രയേറെ ആഴത്തിൽ സൗഹൃദം വന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. 'സണ്ണിയുമായി ഭയങ്കര ക്ലോസാണ്. കാരണം ഞങ്ങൾ തുടങ്ങിയത് ഒരുമിച്ചാണ്. സെക്കന്റ് ഷോ ചെയ്യുന്ന സമയത്ത് ഞങ്ങൾ ഒരുമിച്ച് ആക്ടിങ് വർക്ക്ഷോപ്പൊക്കെ ചെയ്തിരുന്നു.'

'എനിക്ക് ആരുമില്ലാതിരുന്ന സമയത്ത് ഫ്രണ്ടായി വന്ന വ്യക്തിയാണ് സണ്ണി വെയ്ൻ. ഇപ്പോഴാണ് ഞാൻ എവിടെപോയാലും കുറച്ച് ആളുകൾ എനിക്കൊപ്പം വരുന്നത്. മുമ്പ് ആരുമില്ലാതിരുന്നപ്പോൾ സണ്ണിയായിരുന്നു ‌കമ്പനി. എപ്പോഴും വന്ന് എന്റെ കാര്യങ്ങൾ അന്വേഷിക്കുകയുമൊക്കെ ചെയ്തിരുന്നു സണ്ണി.'

Recommended Video

Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview
ഒന്നും ഒളിച്ചുവെക്കാതെ പെരുമാറും

'അവൻ അങ്ങനെയാണ് എല്ലാവരോടും ഇടിച്ച് കേറി സൗഹൃദം നേടും. നേരത്തെ ഞങ്ങൾ സ്ഥരമായി കാലിക്കറ്റിൽ കറങ്ങി നടക്കുമായിരുന്നു. നസ്രിയയെ ഞാൻ ആദ്യം മീറ്റ് ചെയ്യുന്നത് സലാല മൊബൈൽസിന്റെ ഫോട്ടോഷൂട്ട് സമയത്താണ്.'

'അവൾ വന്നാലെ വൈബ് മാറും. അവൾ വന്നാൽ എല്ലാവരും ലൈവാകും. നല്ല ഇന്നസെൻസുള്ള കുട്ടിയാണ്. ഒന്നും ഒളിച്ചുവെക്കാതെ പെരുമാറും. ദേഷ്യവും സന്തോഷവുമെല്ലാം അവൾ പ്രകടിപ്പിക്കും. വളരെ ട്രാൻസ് പെരന്റാണ്' ദുൽഖർ സൽമാൻ പറയുന്നു.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X