ഞാന്‍ സായൂ!! കുമ്പളങ്ങിയിലെ ആ സൂപ്പര്‍ ഗാനം പാടി ഈ കുഞ്ഞ് ഗായിക ആരാണെന്ന് അറിയാമോ..
കുട്ടിപ്പാട്ടികാരുടെ കാലമാണ്. സോഷ്യൽ മീഡിയയിലൂടേയും റിയാലിറ്റി ഷോകളിലൂടേയും നിരവധി കുഞ്ഞ് ഗായകരാണ് ദിനം പ്രതി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കുഞ്ഞ് ഗായികയുടെ പാട്ടാണ്. ഇതിനു മുൻപ് അധികം കണ്ടിട്ടില്ലാത്ത മുഖമാണിത്. എന്നാൽ ശക്തമായ ഒരു സംഗീത പശ്ചാത്തലം ഈ കൂട്ടിയ്ക്കുണ്ട്.

2019 ൽ പുറത്തിറങ്ങിയ ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. അതിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിച്ച പാട്ടുകളിൽ ഒന്നാണ് സിത്തര ആലപിച്ച ചിരാതുകൾ എന്ന് തുടങ്ങുന്ന ഗാനം. ഈ പാട്ടിന്റെ ഹമ്മിങ്ങാണ് ഈ കുട്ടി ഗായിക പ്രേക്ഷകർക്കായി ആലപിച്ചത്. വളരെ മനോഹരമായി പാടുകയും ചെയ്തു.
പാട്ട് കേട്ടതിനു ശേഷം സോഷ്യൽ മീഡിയ ഒന്നടങ്കം തിരയുന്ന ഈ കുട്ടിയെ കുറിച്ചാണ് . ഇത് മാറ്റാരുമല്ല സക്ഷാൽ ഗായിക സിത്താരയുടെ മകൾ സായു ആണ്.കുട്ടി തന്നെ സ്വന്തമായി പരിചയപ്പെടുത്തുന്നുമുണ്ട്. പാട്ട് പാടിയതിനു ശേഷമായിരുന്നു കുഞ്ഞ് ഗായികയുടെ പരിചയപ്പെടുത്തൽ. ഞാൻ നിങ്ങളുടെ സ്വന്തം സിത്താരക്കുട്ടിയുടെ മോള് എന്നായിരുന്നു. സോഷ്യൽ മീഡിയയിൽ ഈ കുറുമ്പിയുടെ പാട്ട് വൈറലായിട്ടുണ്ട്.


Click it and Unblock the Notifications