ഇത് മൊത്തം പുട്ടിയാണ്! മുടിയില്‍ തിരുപ്പനുമുണ്ട്! സെല്‍ഫ് ട്രോളുമായി സിതാര! പോസ്റ്റ് വൈറല്‍!
സ്വതസിദ്ധമായ ശബ്ദവുമായി ആസ്വാദക ഹൃദയത്തില്‍ ഇടം പിടിച്ച ഗായികയാണ് സിതാര കൃഷ്ണകുമാര്‍. അടിപൊളിയും മെലഡി ഗാനങ്ങളും ഒരുപോലെ വഴങ്ങും തനിക്കെന്ന് ഇതിനകം തന്നെ സിതാര തെളിയിട്ടിച്ചുണ്ട്. നിരവധി പുരസ്‌കാരങ്ങളും സിതാരയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്റ്റേജ് പരിപാടികളിലും സജീവമാണ് സിതാര. ഇടയ്ക്ക് ടോപ് സിംഗറില്‍ വിധികര്‍ത്താവായും ഈ ഗായിക എത്തിയിരുന്നു. സമയക്കുറവ് കാരണം താന്‍ പിന്‍മാറുകയാണെന്ന് വ്യക്തമാക്കി ഗായിക എത്തിയിരുന്നു. സിതാര മാത്രമല്ല ഭര്‍ത്താവ് സജീഷും മകള്‍ സാവന്‍ ഋതുവുമൊക്കെ പരിചിതരാണ്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ചും സിതാര എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിതാര പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും കുറിപ്പുകളുമൊക്കെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.
മേക്കപ്പ് വിശേഷങ്ങള്‍ പങ്കുവെച്ചാണ് ഇത്തവണ സിതാര എത്തിയിട്ടുള്ളത്. സെല്‍ഫ് ട്രോള്‍ പോസ്റ്റ് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ആരാധകരും സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. അല്‍സിത്താര കൃഷ്ണകുമാറും ആരാധകരും എന്നായിരുന്നു അഭയ ഹിരണ്‍മയി കമന്റിട്ടത്. ഞാന്‍: ചേച്ചി, ചേട്ടാ ഇത് മൊത്തം പുട്ടി ആണെന്നേ, മുടി പാതി തിരുപ്പനും. ഓണ്‍ലൈന്‍ നാച്ചുറലിസ്റ്റ്: നീ ഇങ്ങോട്ടൊന്നും പണയണ്ട, ഇതാണ് നാച്ചുറല്‍ ഭംഗി, ഇതുമതിയെന്നുമായിരുന്നു സിതാര കുറിച്ചത്.

റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തുന്നതിനിടയിലെ തമാശ രംഗങ്ങളാണ് സെല്‍ഫ് ട്രോളായി സിതാര ചിത്രീകരിച്ചത്. ആ മേക്കപ്പ്മാന് ഇരിക്കട്ടെ ഈ ലൈക്കെന്നായിരുന്നു ഒരാളുടെ കമന്റ്. പുട്ടി അടിക്കാത്ത ചേച്ചിയാണ് കൂടുതല്‍ സുന്ദരി, നാച്ചുറല്‍ ബ്യൂട്ടിയാണ് നല്ലതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മനസ്സറിഞ്ഞുള്ള ചിരിയാണ് ഇതെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. എന്തിനാണ് ഈ ടോപ് സിംഗര്‍ വിട്ടതെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. പോസ്റ്റും ക്യാപ്ഷനും ഇതിനകം തന്നെ ശ്രദ്ധേയമായി മാറിയിട്ടുണ്ട്.


Click it and Unblock the Notifications











