അവരുടെ ചലനങ്ങളിലെല്ലാം അങ്ങനെയാെരാളുടെ എല്ലാ ലക്ഷണങ്ങളുമുണ്ട്; മഞ്ജു വാര്യരെക്കുറിച്ച് സിത്താര
ഗായിക സിത്താര കൃഷ്ണകുമാറിന്റെ ഏലേലം കിളി എന്ന മ്യൂസിക് വീഡിയോ വലിയ ജനശ്രദ്ധ നേടുകയാണ്. നടി മഞ്ജു വാര്യരുടെ സാന്നിധ്യമാണ് ഇതിന് പ്രധാന കാരണം. മഞ്ജു വാര്യരെക്കുറിച്ച് സിത്താര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വല്ലാത്ത ശാന്തത ചേച്ചിക്കുണ്ട്. മനസ് കൊണ്ട് വളരെ സെറ്റിൽഡായ ആൾ. എങ്ങനെയാണ് ഇങ്ങനെ ഇരിക്കാൻ പറ്റുന്നതെന്ന് നമുക്ക് തോന്നും. ചലനങ്ങളിലെല്ലാം വളരെ സോർട്ടഡ് ആയ ആളുടെ എല്ലാ ലക്ഷണങ്ങളുമുണ്ട്. അത് കാണാൻ രസമാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നു.
ആർട്ടിസ്റ്റ് എന്ന രീതിയിൽ നമുക്കറിയാം. സിനിമയിൽ വരുന്നതിന് മുമ്പേ തന്നെ എന്റെ അമ്മയൊക്കെ മഞ്ജു വാര്യരുടെ ഭയങ്കര ഫാനാണ്. തിരൂരിൽ സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവൽ നടക്കുന്ന സമയത്ത് ആളുടെ പത്ര കട്ടിംഗുകൾ സൂക്ഷിച്ചവരുണ്ട്. അന്നേ ഡാൻസ് കളിക്കുന്ന കുട്ടി എന്ന നിലയിൽ മഞ്ജു വാര്യരെ ഇഷ്ടപ്പെട്ട ഒരുപാട് പേരുണ്ട്. മഞ്ജു ചേച്ചിയെ നൃത്തം പഠിപ്പിച്ച കൃഷ്ണൻ മാഷ് പത്ത് കൊല്ലത്തിലൊരിക്കൽ ഒരു മഞ്ജു വാര്യർ ഉണ്ടാകുന്നില്ലെങ്കിൽ യുവജനോത്സവങ്ങൾ വെറുതെയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.

അത്രയും സ്മാർട്ടായ ആർട്ടിസ്റ്റും സ്റ്റുഡന്റുമായി മഞ്ജു ചേച്ചിയെ കണ്ടവരാണ് നമ്മളൊക്കെ. ഇപ്പോൾ അവർ ചെയ്യുന്ന കാര്യങ്ങൾ ഇഷ്ടമാണ്. ചിത്ര രചനയൊക്കെ പെട്ടെന്ന് ഒരാളെങ്ങനെ ഇങ്ങനെ ചെയ്യുന്നെന്ന് തോന്നി. കഴിവിന്റെ കൂടാരമാണവർ. എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണ് മഞ്ജു വാര്യരെന്നും സിത്താര പറഞ്ഞു. ഇൻഡിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
മഞ്ജു വാര്യരുടെ സ്വഭാവ രീതികളെക്കുറിച്ച് നേരത്തെ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംസാരിച്ചിട്ടുണ്ട്. വളരെ കുറച്ച് മാത്രം സംസാരിക്കുന്നയാളാണ് മഞ്ജു. ആരെക്കുറിച്ചും മോശമായി പറയില്ലെന്ന് ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞു. സെറ്റിൽ ചെന്നപ്പോൾ മഞ്ജു വാര്യർ എഴുന്നേറ്റില്ല എന്ന് ഒരിക്കൽ ഒരു നടി എന്നോട് പറഞ്ഞു. ഇതിനെക്കുറിച്ച് ഒരു സംസാരമുണ്ടായിരുന്നു. ഇങ്ങനെയൊരു സംസാരമുണ്ടായെന്ന് ഞാൻ മഞ്ജു വാര്യരോട് പറഞ്ഞപ്പോൾ അയ്യോ, ഞാൻ ശ്രദ്ധിച്ചില്ല, ആരാണെന്ന് പറ ചേച്ചീ, ഞാൻ അവരോട് സോറി പറയാം എന്നായിരുന്നു മറുപടി.
അവരുടെ പ്രകൃതം അങ്ങനെയാണ്. അവർ ആരെക്കുറിച്ചും പരദൂഷണം പറഞ്ഞ് ഞാൻ ഇന്ന് വരെ കേട്ടിട്ടില്ല. ഞാൻ ഗ്ലോറിഫെെ ചെയ്ത് സംസാരിക്കുകയല്ല. വളരെ വെെകിയാണ് ഞാൻ മഞ്ജു വാര്യരെ പരിചയപ്പെടുന്നത്. അവരുടെ സ്വഭാവം മാതൃകയാണെന്നും ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞു. ദിലീപ്-മഞ്ജു വാര്യർ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അന്ന് ഭാഗ്യലക്ഷ്മി. ദിലീപ്-മഞ്ജു വിവാഹബന്ധത്തിലുണ്ടായ പ്രശ്നത്തെക്കുറിച്ചും അന്ന് ഭാഗ്യലക്ഷ്മി സംസാരിച്ചു. ദിലീപ്-മഞ്ജു വിവാഹബന്ധത്തിലുണ്ടായ പ്രശ്നത്തെക്കുറിച്ചും അന്ന് ഭാഗ്യലക്ഷ്മി സംസാരിച്ചു. വിവാഹിതയായ ശേഷം ദിലീപിന്റെ അടിച്ചമർത്തലാണ് മഞ്ജു നേരിട്ടത്. അവരെ പുറത്തേക്ക് കണ്ടിട്ടില്ല. കാവ്യ-ദിലീപ് ബന്ധമറിഞ്ഞതോടെയാണ് മഞ്ജു ബന്ധം പിരിഞ്ഞതെന്നും ഭാഗ്യലക്ഷ്മി തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











