മുറിപ്പാടുകൾ അവരുടെ കഥ പറയട്ടെ!അത് ആർക്കും അനുവദിച്ച് കൊടുക്കരുത്, സിത്താരയുടെ കുറിപ്പ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ. പോയവർഷം നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു പ്രിയഗായിക പ്രേക്ഷകർക്കായി സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുടുംബ വിശേഷളും സഗീത വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴത ഇൻസ്റ്റഗ്രാമിൽ മേക്കപ്പില്ലാത്ത ചിത്രം പങ്കുവെച്ചിരിക്കുകയാണ് തരം. അതിനോടൊപ്പം കുറിച്ച ഹൃദയ സ്പർശിയായ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

നിങ്ങളുടെ ചർമ്മം പതിയെ ശ്വസിക്കട്ടെ, അത് വേദനിക്കട്ടെ, ആ മുറിപ്പാടുകൾ അവരുടെ കഥകൾ പറയട്ടെ, പക്ഷെ ഒരിക്കലും മറ്റുള്ളവർക്ക് നിങ്ങളുടെ ചർമ്മത്തെ താഴ്ത്തിക്കെട്ടി സംസാരിച്ച് നിങ്ങളെ വേദനിപ്പിക്കുന്നത് അനുവദിച്ച് കൊടുക്കാതിരുത്. അത് നിങ്ങളോട് തന്നെയുള്ള ഒരു ധ്യാനമാണ്. അത് പരിശീലിക്കുക. ആത്മ വിശ്വാസമാണ് ഏറ്റവും പ്രധാനം സിത്താര കുറിച്ചു.
ന്യൂ ഈയർ ദിനത്തിൽ അച്ഛനും അമ്മയ്ക്കൊപ്പമുളള ഒരു വീഡിയോ താരം പങ്കുവെച്ചിരുന്നു. അച്ഛന്‌റെ പാട്ടിനൊപ്പസിത്താരയും മൂളുന്നുണ്ടായിരുന്നു. കൂടാതെ പഴയകാല ഒർമ്മകളു താരം പങ്കുവെയ്ക്കുന്നുണ്ടായിരുന്നു. സിത്താരയുടെ അച്ഛന്റെ ഗാനം ഫേസ്ബുക്കിൽ വൈറലായിരുന്നു.


Click it and Unblock the Notifications











