സാവനൊപ്പം വീണ്ടും പാട്ടുമായി സിതാര! അമ്മയും മകളും പൊളിച്ചുവെന്ന് ആരാധകര്‍! വീഡിയോ വൈറല്‍!
സ്വതസിദ്ധമായ ആലാപന ശൈലിയുമായി മുന്നേറുകയാണ് സിതാര കൃഷ്ണകുമാര്‍. ആലാപനത്തില്‍ മാത്രമല്ല നൃത്തത്തിലും തനിക്ക് മികവുണ്ടെന്ന് തെളിയിച്ച് മുന്നേറുകയാണ് സിതാര. റിയാലിറ്റി ഷോയിലും പിന്നണിഗാനരംഗത്തും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണവര്‍. ഏത് തരത്തിലുള്ള ഗാനവും തന്നില്‍ ഭദ്രമാണെന്ന് ഇതിനകം തന്നെ സിതാര തെളിയിച്ചിരുന്നു. അടിപൊളിയായാലും മെലഡി ഗാനങ്ങളായാലും സിതാര പാടിയാല്‍ പൊളിയാണെന്നാണ് ആരാധകരുടെ ഭാഷ്യം. സിതാര മാത്രമല്ല മകളായ സാവന്‍ ഋതുവും അമ്മയ്‌ക്കൊപ്പം പാടി ഞെട്ടിച്ചിരുന്നു. ഉയരെയിലെ നീ മുകിലോ എന്ന ഗാനവുമായാണ് ഇരുവരും നേരത്തെയെത്തിയത്.
സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ വൈറലായി മാറിയിരുന്നു. കുഞ്ഞുസാവനൊപ്പം വീണ്ടും പാട്ടുമായി എത്തിയിരിക്കുകയാണ് സിതാര ഇപ്പോള്‍. സത്യം പറഞ്ഞാ വിശ്വസിക്കുമോയെന്ന ചിത്രത്തിലെ ഗാനവുമായാണ് ഇത്തവണ ഇരുവരും എത്തിയിട്ടുള്ളത്. പുലരിപ്പൂ പോലെ ചിരിച്ചും എന്ന് തുടങ്ങുന്ന ഗാനം സിനിമയില്‍ പാടിയതും സിതാരയാണ്. കാര്‍ യാത്രയ്ക്കിടയിലാണ് ഇരുവരും ഗാനം ആലപിച്ചത്. സുജേഷ് ഹരി രചിച്ച ഗാനത്തിന് ഈണമൊരുക്കിയത് വിശ്വജിത്താണ്.

അമ്മ മാത്രമല്ല മകളും നല്ലൊരു പാട്ടുകാരിയാണെന്ന കമന്റുകളുമായെത്തിയിരിക്കുകയാണ് ആരാധകര്‍. സയ്യുക്കുട്ടി സൂപ്പറായി പാടുന്നുണ്ടെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ഫേസ്ബുക്കിലൂടെ പുതിയ വീഡിയോയും തരംഗമായി മാറിയിട്ടുണ്ട്. കുഞ്ഞുസാവന്റെ വികൃതിയെക്കുറിച്ച് വാചാലനായി നേരത്തെ പിതാവും എത്തിയിരുന്നു. സിതാര കൃഷ്ണകുമാര്‍ പങ്കുവെച്ച വീഡിയോ കാണാം.


Click it and Unblock the Notifications