പ്രണയത്തിലാണെന്ന് കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു, അത് പ്രണവ് മോഹന്‍ലാല്‍ ആണെന്ന് തമിഴകം!!
ഇന്റസ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. വര്‍ഷങ്ങളായുള്ള ഇരുവരുടെയും ബന്ധം കുടുംബങ്ങളുമായിട്ടുമുണ്ട്. ലാലിന്റെയും പ്രിയന്റെയും മക്കളും ആ സൗഹൃദം നിലനിര്‍ത്തുന്നു. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഏറെക്കുറേ ഒരേസമയത്താണ് സിനിമയില്‍ നാന്ദി കുറിച്ചതും. തുടക്കത്തില്‍ തന്നെ പുറത്തുവന്ന ചില ഫോട്ടോകളുടെ അടിസ്ഥാനത്തില്‍ പ്രണവും കല്യാണിയും പ്രണയത്തിലാണെന്ന കിംവദന്തികള്‍ മലയാളത്തിലുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന് പറഞ്ഞ് കല്യാണി അത് നിഷേധിച്ചു.
ഇപ്പോള്‍ ആ കിംവദന്തി തമിഴിലേക്ക് പടര്‍ന്നിരിയ്ക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിലൂടെ തമിഴില്‍ അഭിമുഖമാവുകയാണ് കല്യാണി. ഈ സാഹചര്യത്തിലാണ് പ്രണവുമായുള്ള പ്രണയ ഗോസിപ്പ് വീണ്ടും പ്രചരിയ്ക്കുന്നത്. താന്‍ പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്ക് നന്നായി അറിയാവുന്ന ആളെയാണ് താന്‍ പ്രണയിക്കുന്നതെന്നും കല്യാണി പറഞ്ഞിട്ടുണ്ടത്രെ. ഈ ക്ലൂ വച്ചാണ് ആ കാമുകന്‍ പ്രണവ് മോഹന്‍ലാല്‍ ആവാം എന്ന അനുമാനത്തില്‍ തമിഴ് പ്രേക്ഷകരെത്തിയത്.

തെലുങ്കിലൂടെയാണ് കല്യാണി സിനിമാ ലോകത്ത് തുടക്കം കുറിച്ചത്. മൂന്ന് തെലുങ്ക് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തമിഴിലും മലയാളത്തിലും ഓരോ സിനിമ ഏറ്റെടുത്തു. മരക്കാര്‍; അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിലെത്തുന്നത്. അച്ഛനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി താരപുത്രി എത്തിയിരുന്നു. മോഹന്‍ലാലും മഞ്ജു വാര്യരും നായികനായകന്‍മാരായെത്തുന്ന മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിനായി വന്‍താരനിരയാണ് അണിനിരന്നിട്ടുള്ളത്.

മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള ഓണ്‍ സ്‌ക്രീനും കെമിസ്ട്രിയെക്കുറിച്ചും ഓഫ് സ്‌ക്രീന്‍ സൗഹൃദത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇരുവരുടേയും കുടുംബാഗംങ്ങള്‍ തമ്മിലും അടുത്ത സൗഹൃദമാണ്. പ്രണവും കല്യാണിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ഒരുകാലത്ത് പ്രചരിച്ചിരുന്നു. കുപ്രചാരണങ്ങളെ ഇരുവരും ചിരിച്ച് തള്ളുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

അപ്പുച്ചേട്ടനൊപ്പം അഭിനയിക്കുന്നത് വളരെ രസകരമാണെന്നാണ് കല്യാണി പറയുന്നത്. കളിക്കൂട്ടുകാരാണ് തങ്ങളെന്നും വര്‍ഷങ്ങളായി തങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളതെന്ന് താരപുത്രി പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ ഒരുമിച്ചഭിനയിക്കുകയെന്ന കാര്യം വലരെ ഫണ്ണിയായാണ് തോന്നിയത്. വളരെ നാച്വലറായാണ് അപ്പുച്ചേട്ടന്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. ലാല്‍ മാമയുടെ ജീന്‍ അദ്ദേഹത്തിനും കിട്ടിയിട്ടുണ്ട്. ഡയലോഗുകളും വരികളുമൊക്കെ ഓര്‍ത്തുവെക്കുന്നതില്‍ അസാമാന്യ കഴിവാണ് അദ്ദേഹത്തിന്. അത് തന്നെ അത്ഭുതപ്പെടുത്തി. ചരിത്ര സിനിമയായതിനാല്‍ പ്രത്യേക സംഭാഷണങ്ങളാണ് ഉപയോഗിക്കുന്നത്.

കല്യാണിയുടെ സഹോദരനായ സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്‍രെ വിഎഫ്എക്‌സ് അസോസിയേറ്റ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രന്‍ ഈ സിനിമയില്‍ ജോയിന്‍ ചെയ്തത്. ഐവി ശശിയുടെ മകനായ അനി ശശി മരക്കാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായും കോ സ്ക്രിപ്റ്റ് റൈറ്ററായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമേ കീര്‍ത്തി സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. താരപുത്രന്‍മാരുടെയും താരപുത്രികളുടേയും സമാഗമത്തിന് കൂടിയാണ് മരക്കാര്‍ സാക്ഷ്യം വഹിക്കുന്നത്.


Click it and Unblock the Notifications